കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവിന്റെ അവാര്‍ഡ്; കലാകേരളം ലജ്ജിക്കണമെന്ന് സംവിധായകന്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് കേരള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം വ്യാപകമാകുന്നു. മഞ്ജുവിന് കുച്ചിപ്പുടിക്കുള്ള കലാശ്രീ പുരസ്‌കാരം നല്‍കിയതിനെതിരെ നവനീതം കള്‍ചറല്‍ സൊസൈറ്റി രംഗത്തെത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകനും സംവിധായകനുമായ വിനോദ് മങ്കരയും പ്രതിഷേധമുയര്‍ത്തി.

മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ് നല്‍കിയതില്‍ കലാകേരളം ലജ്ജിക്കണമെന്നാണ് വിനോദ് മങ്കരയുടെ അഭിപ്രായം. അനേകം പ്രതിഭകളെ മറികടന്നാണ് മഞ്ജുവിന് അവാര്‍ഡ് നല്‍കിയത്. പ്രത്യേകിച്ച ശ്രീലക്ഷ്മി ഗോവര്‍ദ്ധനെ പോലുള്ളവരെ ഒഴിവാക്കി മഞ്ജുവിന് അവാര്‍ഡ് നല്‍കിയത് ഒരുതരത്തിലും നീതിയുക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

manju-warrier
അവാര്‍ഡ് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍തന്നെ പ്രതികരിക്കണമെന്നും വിനോദ് മങ്കര വ്യക്തമാക്കി. നവനീതം കള്‍ചറല്‍ സൊസൈറ്റിയും മുതിര്‍ന്ന നര്‍ത്തകരെ ഒഴിവാക്കി മഞ്ജുവാര്യര്‍ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ പ്രതികരിച്ചിരുന്നു. ഏറെക്കാലം നൃത്തരംഗത്തുനിന്നും മാറിനിന്നശേഷം മടങ്ങിയെത്തിയ ഉടന്‍ മഞ്ജുവിന് അവാര്‍ഡ് നല്‍കിയത് സംശയാസ്പദമാണെന്നും അവര്‍ പറയുന്നു.

ആദ്യകാല നടിയും നര്‍ത്തകിയുമായ അനുപമ മോഹന്‍, ശ്രീലക്ഷ്മി ഗോപകുമാര്‍, ഗീത പത്മകുമാര്‍, തുടങ്ങിയ കുച്ചിപ്പുടി കലാകാരികള്‍ നൃത്തരംഗത്ത് വര്‍ഷങ്ങളോളമായി ഉള്ളപ്പോഴാണ് 12 വര്‍ഷത്തോളം നൃത്തം ഉപേക്ഷിച്ചശേഷം, മടങ്ങിയെത്തി കേവലം രണ്ടുവര്‍ഷത്തിനകം അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്നാണ് കള്‍ചറല്‍ സൊസൈറ്റിയുടെ ആരോപണം.

English summary
Kuchipudi award ; Director Vinod Mankara Manju Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X