കൊറോണ കാലത്ത് ആര്‍ക്കും വേണ്ടാതെ കരിമീന്‍; വില ഇടിഞ്ഞു, പിന്നാലെ മാര്‍ക്കറ്റില്‍ താരമായി മത്തി
കുമരകം: ലോകം മുഴുവന്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെ എല്ലാ മേഖലകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ലോകത്തെ മിക്ക ഓഹരി വിപണികളും നഷ്ടത്തില്‍ കൂപ്പുകുത്തുന്ന അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന വിനോദ സഞ്ചാര മേഖലയാകട്ടെ ആകെ തകര്ന്നുതരിപ്പണമായിരിക്കുന്ന അവസ്ഥയാണ്. കേരളത്തിലെ വിനേദ സഞ്ചാര മേഖലയിലെ ഒട്ടുമിക്ക റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ഗൗരവത്തോടെയാണ് വിനോദ സഞ്ചാര മേഖല വിഷയത്തെ നോക്കിക്കാണുന്നത്.
Recommended Video

വിനോദ സഞ്ചാരമേഖല പ്രതിസന്ധിയിലായതോടെ വിദേശികള്‍ക്ക് പ്രിയപ്പെട്ട കരിമീനിനെയും ആര്‍ക്കും വേണ്ട. ഹോട്ടലുകളും റിസോര്‍ട്ടുകളുമായിരുന്നു കരിമീന്‍ ഏറ്റവും കൂടുതല്‍ വാങ്ങിയിരുന്നുത്. എന്നാല്‍, കൊറോണ ഭീതി ഉയര്‍ന്നതോടെ സഞ്ചാരികള്‍ കുറഞ്ഞ റിസോര്‍ട്ടുകളൊന്നും കരിമീന്‍ ഇപ്പോള്‍ വാങ്ങുന്നില്ല. വെസ്റ്റ് ഉള്‍നാടന്‍ മത്സ്യ സഹകരണ സംഘത്തില്‍ ഈ പ്രതിസന്ധി രൂക്ഷമായതോടെ 150 കിലോയില്‍ കുടുതല്‍ കരിമീനാണ് സ്റ്റോക്കുള്ളേത്. വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ വില കുറച്ചുള്ള പരീക്ഷണവും കര്‍ഷകര്‍ നടത്തുന്നുണ്ട്. കിലോയ്ക്ക് ഇരുപത് രൂപ വരെയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.
കരിമീനിന്റെ ഗുണമേന്മ അനുസരിച്ച് നാല് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ എപ്ലസ് കരിമീനിന് കിലോയ്ക്ക് 460 രൂപയില്‍ നിന്നും 440 രൂപയായി. എ വിഭാഗത്തിന് 410 രൂപയില്‍ നിന്നും 390 ആക്കി കുറച്ചു. ബി വിഭാഗത്തിന് 330 രൂപയില്‍ നിന്നും 310 ആക്കി കുറച്ചപ്പോള്‍ 230ല്‍ നിന്നും 210 രൂപയാണ് സി ക്ലാസിന് കുറച്ചത്. ഇതിനിടെ കുമരകത്ത് മത്തിയുടെ വില കുത്തനെ കൂടി. കിലോയ്ക്ക് 200 രൂപയാണ് മത്തിയുടെ വില.
അതേസമയം, വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇറ്റാലിയന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ ജീവനക്കാരും മറ്റുള്ളവരും നിരീക്ഷണത്തിലാണ്. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ആരോഗ്യസ്ഥിതി കര്‍ശനമായി പരിശോധിക്കാനും വര്‍ക്കല ബീച്ച് താല്‍ക്കാലികമായി ഉപയോഗിക്കാതിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കട ഒഴികെ എല്ലാം 31വരെ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസാണ് ഇതുമായിബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്.
ഇതിനിടെ മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറിലെ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിംഗ് നിര്‍ത്തിവച്ചു. ഇവിടെയുള്ള ഹോംസ്റ്റേകള്‍ പരിശോധിച്ച് വരികയാണെന്നും സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരന് ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന് വാര്‍ഡിലാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications