സാംസ്‌കാരിക നായകര്‍ക്ക് ഉണ്ട ചോറിന് നന്ദി, സിപിഎം ക്രൂരതകള്‍ മറന്നുപോയെന്ന് കുമ്മനം

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കോട്ടയം: കോഴിക്കോട്ട് സിപിഎമ്മുകാരുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ സാംസ്‌കാരിക നായകരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് വല്ല ഉത്തര്‍പ്രദേശിലോ ഗുജറാത്തിലോ ആയിരുന്നുവെങ്കില്‍ ബിജെപിയുടെ വര്‍ഗീയതയാണ് മരണത്തിന് കാരണമെന്ന് പറഞ്ഞേനെ. ഇപ്പോള്‍ ഈ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തത് ഉണ്ട ചോറിന് നന്ദിയുള്ളത് കൊണ്ടാണെന്നും കുമ്മനം പറഞ്ഞു.

1

ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മിനെതിരെയും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെയും കുമ്മനം രംഗത്തെത്തിയത്. ട്രെയിനില്‍ ബീഫിന്റെ പേരിലല്ല ഉത്തര്‍പ്രദേശില്‍ ജുനൈദ്ഖാനെ അക്രമികള്‍ കൊലപ്പെടുത്തിയത്. സീറ്റ് തര്‍ക്കത്തിന്റെ പേരിലാണ് അയാള്‍ കൊല്ലപ്പെട്ടത്. ജുനൈദിന്റെ കുടുംബത്തിന് പുരസ്‌കാര തുക നല്‍കാന്‍ സാഹിത്യനായകന്‍മാര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇവരാരും കണ്ണൂരിലെ കുടുംബങ്ങളെ കാണുന്നേയില്ല. കണ്‍മുന്നില്‍ അതിക്രമം നടന്നാലും ഇവര്‍ ഒട്ടകപക്ഷികളെ പോലെ മണലില്‍ തലതാഴ്ത്തിയിരിക്കുമെന്ന് കുമ്മനം പറയന്നു.

2

ഗുജറാത്ത് കലാപക്കാലത്ത് ഗര്‍ഭിണിയുടെ വയര്‍ ബിജെപിക്കാര്‍ പിളര്‍ന്നെന്ന നുണക്കഥ പ്രചരിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ കോഴിക്കോട്ടെ സംഭവം മലയാള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. അത് ചെയ്തത് സിപിഎമ്മാണ്. എന്നിട്ടും ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൊട്ടാരം വിദൂഷകരെ പോലെ മിണ്ടാതിരിക്കുകയാണ്. ഇത് സാംസ്‌കാരിക പ്രവര്‍ത്തനമല്ല. സാംസ്‌കാരിക ഗുണ്ടായിസമാണ്. പക്ഷം പിടിക്കേണ്ടവരോ നുണപ്രചാരണങ്ങള്‍ നടത്തേണ്ടവരോ അല്ല സാംസ്‌കാരിക പ്രവര്‍ത്തകര്‍. അവര്‍ നാടിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരാണെന്ന് മറന്നുപോകരുതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

English summary
kummanam rajasekharan criticises cpm

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്