Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ സിപിഎമ്മിനോട് അടുക്കുന്നോ...? പിണറായിക്കയച്ച കത്തിന് കുമ്മനത്തിന്റെ തിരുത്ത്...

തിരുവനന്തപുരം: അടുത്തിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ച നടനാണ് മോഹന്‍ലാല്‍. രാജ്യ സ്‌നേഹത്തേക്കുറിച്ചും ഇന്ത്യന്‍പട്ടാളത്തിന്റെ മഹത്വത്തെപറ്റിയുമൊക്കെ വലിയ ചര്‍ച്ച നടക്കുമ്പോള്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു.

ജെഎന്‍യുവിലെ രാജ്യ സ്‌നേഹ വിവാദവും അതിര്‍ത്ഥിയില്‍ വെടിയേറ്റു വീഴുന്ന പട്ടാളക്കാരെകുറിച്ചും ലാല്‍ എഴുതിയ ബ്ലോഗിന് വലിയ പ്രചാരമാണ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഇതോടെ ലാലിനെ ചിലര്‍ ബിജെപികാരനായും ചിത്രീകരിച്ചു.

Mohanlal Actor

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പിന്തുണയറിയിച്ചിരുന്നു. ഇത് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്ക് വയ്ക്കുകയും ചെയ്തു. നല്ല ഭരണം കാഴ്ച വയ്ക്കാന്‍ 'കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാന്‍' എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ മുഖ്യമന്ത്രിക്ക് ഒരു കത്തുമെഴുതി. ഇതോടെ ബിജെപി ലാലിനെതിരെ രംഗത്തു വന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തിന് തിരുത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പ്രകൃതി ചൂഷണവും വാഹനങ്ങളുടെ അമിത വേഗതയും അപകട മരണങ്ങളുമൊക്കെ വിഷയമാക്കിയ മോഹന്‍ലാലിന്റെ കത്ത് കാലിക പ്രസക്തം തന്നെയാണ്. എന്നാല്‍ കേരളത്തില്‍ നടക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ക്രൂരതകള്‍ കത്തിലുള്‍പ്പെടുത്താത്തത് എന്ത് കൊണ്ടാണെന്നാണ് കുമ്മനം ചോദിക്കുന്നത്.

Kummanam Rajasekharan

സിപിഎം അക്രമത്തെ ഭയന്ന് പത്തും പതിനഞ്ചും വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ വരാന്‍ പറ്റാത്തവര്‍, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാര്‍ക്കേണ്ടി വന്നവര്‍, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവര്‍, ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികള്‍, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെണ്‍കുട്ടികള്‍, അങ്ങിനെ നിരവധി ജീവിതങ്ങളുണ്ട്. ഇവയൊക്കെ സിപിഎമ്മിന്റെ ക്രൂരതകളുടെ ഫലമാണെന്നാണ് കുമ്മനം പറയുന്നത്.

മറ്റൊരു ആശയത്തില്‍ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവര്‍ക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ദളിതര്‍ക്കുനേരെയും വ്യാപകമാണ്.

അറുപതുകളില്‍ തുടങ്ങിയ ഈ പ്രാകൃതമായ രീതികള്‍ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹന്‍ലാലിന്റെ പിണറായി വിജയനുള്ള കത്തില്‍ ഈ ഒരു വിഷയം കൂടി ഉള്‍പ്പടുത്തേണ്ടതായിരുന്നില്ലേ എന്നും കുമ്മനം ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+