കുമ്മനത്തിന് നീതി കിട്ടില്ലെന്ന് ഉറപ്പായി; പങ്കുവെച്ചത് ഇരയുടെ വേദന, എല്ലാം തെറ്റായി വ്യാഖ്യാനിച്ചു

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ നീതി കിട്ടില്ലെന്ന് ഉറപ്പായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാമന്ത്രിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലചെയതതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയ വീഡിയോ ആണ് കുമ്മനം പുറത്തു വിട്ടത്.

സിപിഎമ്മിന് 'ഒന്നൊന്നര അടി'; ഇതിലും വലിയ പരിഹാസം വേറെ ഇല്ല, മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറല്‍!

ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പ്കല്‍പിച്ച് കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു

ഇത്തരം പ്രകടനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശത്തെ തുറന്ന് കാണിക്കുന്നതിനായിരുന്നു വീഡിയോ പുറത്ത് വിട്ടതെന്ന് അദ്ദേഹം പറയുന്നു.

 സര്‍ക്കാരിന്‍റെ ശ്രദ്ധയെ ക്ഷണിക്കാന്‍

സര്‍ക്കാരിന്‍റെ ശ്രദ്ധയെ ക്ഷണിക്കാന്‍

സിപിഎം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയെ ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു ആ പോസ്റ്റിംഗ്.

 ജന മന:സാക്ഷി ഉണരേണ്ട സന്ദര്‍ഭം

ജന മന:സാക്ഷി ഉണരേണ്ട സന്ദര്‍ഭം

കൊലപാതക രാഷ്ട്രീയത്തിനെതിരെ ജന മന:സാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്.പയ്യന്നൂരില്‍ ബിജുവിനെ അതിനിഷ്ഠൂരമായി കൊലചെയ്തിട്ട് 5 ദിവസങ്ങള്‍ പിന്നിട്ടു. പട്ടാപ്പകല്‍ നടുറോഡില്‍ നിരവധിപേര്‍ കാണ്‍കെ നടന്ന അരുംകൊലയായിരുന്നിട്ടും രണ്ട് പ്രതികളെമാത്രമേ പിടികൂടിയിട്ടുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.

 ഒന്നാം വാര്‍ഷികാഘോഷം

ഒന്നാം വാര്‍ഷികാഘോഷം

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഒരാഴ്ച മാത്രം അവശേഷിച്ചിരിക്കെയാണ് 13ാമത്തെ ആര്‍എസ്എസ്/ബിജെപി. പ്രവര്‍ത്തകന്‍ കഴുത്തറുക്കപ്പെട്ടും, ദേഹമാസകലം വെട്ടേറ്റും കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

 ബോധപൂര്‍വ്വമായ കരുനീക്കങ്ങള്‍

ബോധപൂര്‍വ്വമായ കരുനീക്കങ്ങള്‍

ഓരോ പ്രവര്‍ത്തകനും കൊല്ലപ്പെടുമ്പോഴും ഇല്ലെങ്കില്‍ നാളെ ഒരു സമാധാനജീവിതം നാട്ടില്‍ സാധ്യമാകുമെന്ന ശുഭപ്രതീക്ഷ ഏവരുടെയും മനസില്‍ ജ്വലിച്ചുനിന്നിരുന്നു. അതിന്റെ പ്രഭകെടുത്തുവാനുളള ബോധപൂര്‍വ്വമായ കരുനീക്കങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ വെളിച്ചത്തായി.

 തന്‍േറടവും നടപടിയും ഉണ്ടാകണം.

തന്‍േറടവും നടപടിയും ഉണ്ടാകണം.

ജീവകാരുണികമായ സഹജീവനത്തിന്റെ ഉദാത്തമൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ സന്ദര്‍ഭങ്ങളില്‍ മനുഷ്യത്വത്തിന്റെ സര്‍ഗ്ഗാത്മക ചിന്തകളാണ് ശിരച്ഛേദം ചെയ്യപ്പെടുന്നത്. അരുതാത്തത് നടക്കുമ്പോള്‍ അരുതേ എന്ന് പറയുവാനുളള ആര്‍ജ്ജവം അധികാരികള്‍ക്ക് ഉണ്ടാവണം. പറഞ്ഞാല്‍ മാത്രം പോര അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കാനുളള തന്‍േറടവും നടപടിയും ഉണ്ടാകണം.

 നീതി കിട്ടില്ലെന്ന് ഉറപ്പായി

നീതി കിട്ടില്ലെന്ന് ഉറപ്പായി

ആഹ്ലാദപ്രകടനത്തിന്റെ വീഡിയോക്ലിപ്പിംഗ് ഞാനിട്ടത് നിയമവിരുദ്ധമാണെന്നും കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പ്കല്‍പിച്ച് എന്നെ കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ല. അന്വേഷണഫലം എന്തായിരിക്കുമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ എനിക്ക് നീതികിട്ടില്ലെന്ന് ഉറപ്പായി. ഇതെല്ലാം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നിഷ്പക്ഷമതികള്‍ തീരുമാനിക്കെട്ടെ എന്ന് കുമ്മനം തന്റെ എഫ്ബി പോസ്റ്റിലൂടെ പറഞ്ഞു.

 ബിജു വധം ഒറ്റപ്പെട്ടത്

ബിജു വധം ഒറ്റപ്പെട്ടത്

ബിജു വധം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം നിഗമനത്തിലെത്തിയത് ശരിയല്ല.പോലീസും സര്‍ക്കാര്‍ ഭരണയന്ത്രവും പരാജയപ്പെട്ടതുകൊണ്ടാണ് വിലയേറിയ മനുഷ്യജീവനുകള്‍ വീണ്ടും വീണ്ടും കശാപ്പുചെയ്യപ്പെടുന്നത്. കൊലപാതകം തുടര്‍ക്കഥയാകുമ്പോള്‍, ഭരണകര്‍ത്താക്കള്‍ പരാജയപ്പെടുമ്പോള്‍ ഇരകളാകുന്നവര്‍ നീതിതേടി ഗവര്‍ണറെയല്ലാതെ മറ്റാരെയാണ് സമീപിക്കുക എന്നും അദ്ദേഹം ചോദിച്ചു.

 ഏറ്റു പറയേണ്ടത് പോലീസിന്റെ പരാജയം

ഏറ്റു പറയേണ്ടത് പോലീസിന്റെ പരാജയം

പോലീസിന്റെ പരാജയം ഏറ്റുപറയേണ്ടതിനുപകരം സൈന്യത്തെ ശകാരിക്കാനാണ് മുഖ്യമന്ത്രി നിയമസഭയില്‍ ശ്രമിച്ചത്. നിരപരാധികളെ വെടിവെച്ച് കൊല്ലുവരെും മറ്റും ആക്ഷേപിച്ച് സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന നടപടി ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല.

സമാധാനചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണ്ണമാവണം

കണ്ണൂരില്‍ സമാധാനവും ശാന്തിയും ഉണ്ടാകണം. സമാധാനചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണ്ണമാവണം. കൊലപാതകരാഷ്ട്രീയം ഒന്നിനും പരിഹാരമല്ല. ഈ തിരിച്ചറിവാണ് കണ്ണൂരിനെ നയിക്കേണ്ടത് എന്ന് പറഞ്ഞാണ് അദ്ദേഹം എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സിപിഎമ്മിന് 'ഒന്നൊന്നര അടി'; ഇതിലും വലിയ പരിഹാസം വേറെ ഇല്ല, മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറല്‍!കൂടുതല്‍ അറിയാം

പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!കൂടുതല്‍ അറിയാം

English summary
Kummanam Rajasekharan's facebook post
Please Wait while comments are loading...