സിപിഎമ്മിന് 'ഒന്നൊന്നര അടി'; ഇതിലും വലിയ പരിഹാസം വേറെ ഇല്ല, മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറല്‍!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു. ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നാക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി കൊടുത്തതുമായി ബന്ധപ്പെട്ടാണ് സുനിത ദേവദാസിന്റെ പോസ്റ്റ്. ഒരു വര്‍ഷം തികയും മുമ്പ് തന്നെ പലതും ശരിയാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നാണ് പോസ്റ്റിന്റെ തുടക്കം.

ഒരാള്‍ ഒരു ചെറിയ കുറ്റം ചെയ്തു. അതിന് അയാളെ കോടതി ശിക്ഷിച്ചു, അതും വി എസ് ഇടപെട്ടതു കൊണ്ടു മാത്രം. കഴിഞ്ഞതു കഴിഞ്ഞു. കുറ്റം ചെയ്തു. ശിക്ഷയും കിട്ടി. ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ പിന്നെ പുണ്യാളന്‍മാരാണ്. ഹജ്ജിനൊക്കെ പോയി വരുന്നവരെ പോലെയാണ് ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍. നമ്മുടെ ലക്ഷ്യം കുറ്റവാളികളെ എന്നും കുറ്റവാളികളായി നിലനിര്‍ത്തലല്ല. അവരെ ശിക്ഷിച്ച് അവര്‍ക്ക് മാനസിക പരിവര്‍ത്തനമുണ്ടാക്കി മികച്ച പൗരന്‍മാരാക്കി മാറ്റി സമൂഹത്തിലേക്കു തന്നെ തിരിച്ചു വിടലാണ്. തുടങ്ങിയ സര്‍ക്കാരിനെതിരെയുള്ള പരിഹാസങ്ങളാണ് പോസ്റ്റിലുടനീളം.

 സി പി എം വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരല്ല

സി പി എം വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരല്ല

നിങ്ങള്‍ കരുതുന്നതു പോലെയല്ല. സി പി എം വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരല്ല. മഹാമനസ്‌ക്കരാണ്. സഹിക്കാനും പൊറുക്കാനും മാപ്പു കൊടുക്കാനും കഴിയുന്ന ഒരു മാതൃഹൃദയം പാര്‍ട്ടിക്കുണ്ട് എന്ന് സുനിത പറയുന്നു.

 സരിതയെയും മാറ്റി നിര്‍ത്തേണ്ടതില്ല

സരിതയെയും മാറ്റി നിര്‍ത്തേണ്ടതില്ല

കെഎം മാണി, കെ ബാബു തുടങ്ങി എല്ലാവരോടും നാം പൊറുക്കണം. സരിതയേയും മാറ്റി നില്‍ത്തേണ്ടതില്ല. പുതിയ സോളാര്‍ പദ്ധതികള്‍ നല്‍കണമെന്നും അവര്‍ പരിഹസിക്കുന്നു.

 സമൂഹത്തിലേക്ക് തിരിച്ചു വിടല്‍

സമൂഹത്തിലേക്ക് തിരിച്ചു വിടല്‍

ഹജ്ജിനൊക്കെ പോയി വരുന്നവരെ പോലെയാണ് ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍. നമ്മുടെ ലക്ഷ്യം കുറ്റവാളികളെ എന്നും കുറ്റവാളികളായി നിലനിര്‍ത്തലല്ല. അവരെ ശിക്ഷിച്ച് അവര്‍ക്ക് മാനസിക പരിവര്‍ത്തനമുണ്ടാക്കി മികച്ച പൗരന്‍മാരാക്കി മാറ്റി സമൂഹത്തിലേക്കു തന്നെ തിരിച്ചു വിടലാണ്.

 നിര്‍ഭയ കേസിലെ പ്രതിയെ മാറ്റി നിര്‍ത്തേണ്ടതില്ല

നിര്‍ഭയ കേസിലെ പ്രതിയെ മാറ്റി നിര്‍ത്തേണ്ടതില്ല

നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുണ്ട്. അയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു എന്നു കരുതി അയാളെ ആയുഷ്‌ക്കാലം മാറ്റി നിര്‍ത്താന്‍ പാടില്ല എന്നൊരു മഹത്തായ സന്ദേശം കൂടിയുണ്ട് ബാലകൃഷ്ണപിള്ളയുടെ നിയമനത്തില്‍.

 ഗോവിന്ദച്ചാമിയെയും പുനരധിവസിപ്പിക്കണം

ഗോവിന്ദച്ചാമിയെയും പുനരധിവസിപ്പിക്കണം

സൗമ്യ കേസിലെ ഗോവിന്ദച്ചാമി ശിക്ഷ കഴിഞ്ഞിറങ്ങിയാലും അദ്ദേഹത്തെ അര്‍ഹമായ സ്ഥാനം നല്‍കി പുനരധിവസിപ്പിക്കണം.

 സിപിഎം മഹാമനസ്‌ക്കര്‍

സിപിഎം മഹാമനസ്‌ക്കര്‍

നിങ്ങള്‍ കരുതുന്നതു പോലെയല്ല. സി പി എം വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരല്ല. മഹാമനസ്‌ക്കരാണ്. സഹിക്കാനും പൊറുക്കാനും മാപ്പു കൊടുക്കാനും കഴിയുന്ന ഒരു മാതൃഹൃദയം പാര്‍ട്ടിക്കുണ്ട്.

 മഹാരോഗത്തിന് അടിമ

മഹാരോഗത്തിന് അടിമ

ബാലകൃഷ്ണപിള്ള എന്തോ ഒരു മാരക രോഗത്തിന് അടിമയാണ്. ഉടന്‍ മരിച്ചു പോവുന്ന ആ രോഗത്തിന്റെ പേരിലാണല്ലോ അദ്ദേഹത്തെ നമ്മള്‍ കിംസില്‍ അഡ്മിറ്റു ചെയ്തിരുന്നത്. ആ ചികിത്സ മുടക്കരുത്. അക്കാര്യത്തിലും കൂടി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുനിത ദേവദാസ് പരിഹസിത്തുന്നു.

 ആരോഗ്യ കാര്യത്തില്‍ വീഴ്ച വരുത്തരുത്

ആരോഗ്യ കാര്യത്തില്‍ വീഴ്ച വരുത്തരുത്

ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും അസുഖങ്ങളൊക്കെ മാറി എന്നുമായിരിക്കും ബാലകൃഷ്ണ പിള്ളറ പറയുക. എന്നാല്‍ കാര്യങ്ങള്‍ വീഴ്ച വരാതെ നോക്കേണ്ടത് സര്‍ക്കാരാണെന്നും പോസ്റ്റിലൂടെ പരിഹസിക്കുന്നു.

കുലം കുത്തികള്‍ പറയുന്നത് കേള്‍ക്കേണ്ടതില്ല

പാര്‍ട്ടിക്കു വേണ്ടി ആയുസ്സു മുഴുവന്‍ വെള്ളം കോരിയവനും വിറകു വെട്ടിയവനും പുറത്തു നില്‍ക്കുമ്പോഴാണ് ബാലകൃഷ്ണപിള്ള ക്യാബിനറ്റ് റാങ്കില്‍ ഞെളിഞ്ഞിരിക്കുന്നത് എന്നു പാര്‍ട്ടി വിരുദ്ധരും കുലംകുത്തികളും പറഞ്ഞേക്കാം. എന്നാല്‍ അത് മൈന്റ് ചെയ്യേണ്ടെന്ന് പറഞ്ഞാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മന്ത്രി എകെ ബാലനും ബന്ധു നിയമ വിവാദത്തില്‍; ഭാര്യക്ക് ജോലി വാങ്ങി കൊടുത്തത് മൂന്ന് പേരെ തഴഞ്ഞ്...?കൂടുതല്‍ വായിക്കാം

മാതൃഭൂമി ആഴ്ചപതിപ്പിനെതിരെ കെ അജിതയുടെ മകള്‍; അയാളെ മൈ@്*#@ എന്നാണ് വിളിക്കേണ്ടത്, ഫെമിനിസം??കൂടുതല്‍ വായിക്കാം

പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!കൂടുതല്‍ വായിക്കാം

English summary
Sunitha Devadas's facebook post against Government and CPM
Please Wait while comments are loading...