കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന നേതാക്കള്‍ മത്സര രംഗത്ത് കുമ്മനം നേമത്ത്, രാജഗോപാലോ ?

  • By Athul
Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം മത്സരിക്കണമെന്ന് അമിത് ഷായുടെ നിര്‍ദേശം. സംസ്ഥാനത്ത് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രധാന നേതാക്കള്‍ തന്നെ മത്സരിക്കാനും ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിജയസാധ്യത ഏറ്റവും കൂടുതലുള്ള നേമത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കഴക്കൂട്ടത്തോ കോഴിക്കോട് നോര്‍ത്തിലോ മത്സരിക്കാനാണ് സാധ്യത. കൃഷ്ണദാസിനെ കാട്ടാക്കടയിലോ തലശ്ശേരിയിലോ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ശോഭാ സുരേന്ദ്രന്‍ പാലക്കാടോ പുതുക്കാടോ മത്സരിക്കും. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മത്സരിക്കും. എന്നാല്‍ ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരുവന്നതപുരം സെന്‍ട്രല്‍ രാജഗോപാലിന് നല്‍കാനാണ് സാധ്യത.

kummanam rajasekharan

ആലുവ ഗസ്റ്റ് ഹൗസില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന കോര്‍ഗ്രൂപ്പ് കമ്മിറ്റിയിലാണ് സീറ്റ് സംബന്ധിച്ച ധാരണ ആയിരിക്കുന്നത്. ചെറു ഗ്രൂപ്പുകളെ കൂടെക്കൂട്ടി എന്‍ഡിഎ വിപുലീകരിക്കാനും ധാരണയായിട്ടുണ്ട്.

English summary
Kummanam to contest from nemam in Assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X