Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യക്കടത്ത് അതിരുവിട്ട പ്രയോഗം:കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കൊണ്ട് വന്നത് മനുഷ്യക്കടത്താണെന്ന് വിശേഷിപ്പിയ്ക്കുന്നത് അതിരുവിട്ട പ്രയോഗമെന്ന് പികെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കുട്ടികളെ കൊണ്ടു വന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും നടപടിയെടുക്കണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും മുന്‍പ് പ്രതികരിച്ചിരുന്നു. അനാഥാലയ വിഷയത്തില്‍ വര്‍ഗീയ വത്ക്കരണം നടക്കുന്നെന്ന് സാമൂഹ്യക്ഷേമ മന്ത്രി എംകെ മുനീറും പറഞ്ഞു.

kunjalikutty

അതേസമയം കുട്ടികളെ കൊണ്ടു വന്നത് നിയമവിരുദ്ധമായാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിയെ കുറ്റക്കാരനായ ചിത്രീകരിയ്ക്കുന്നതെ തെറ്റാണെന്നും നിയമം ലഘൂകരിയ്ക്കരുതെന്നും ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു. മുക്കം അനാഥാലയത്തില്‍ മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നും അനാഥാലയത്തെപ്പറ്റി തനിയ്ക്ക് നന്നായി അറിയാമെന്നും മുരളീധരന്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+