കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദിനം ‘കുറുപ്പ്’ നേടിയത് 6 കോടി കളക്ഷനും 3.5 കോടി ഷെയറും; ദുൽഖർ സ്റ്റാർഡമിലേക്ക്: വിജയകുമാര്‍

Google Oneindia Malayalam News

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ വിജയത്തുടക്കം പ്രതിസന്ധിയിലായ തിയേറ്റര്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും നല്‍കുന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) സംസ്ഥാന പ്രസിഡന്റും അഞ്ചൽ വർഷ തിയറ്റർ ഉടമയുമായ കെ.വിജയകുമാർ. മനോരണ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിന്ന് മാത്രം 505 സ്ക്രീനിലാണ് കുറുപ്പ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രം ആദ്യ ദിവസം തന്നെ 6 കോടി മുപ്പതു ലക്ഷം രൂപ ഗ്രോസ് കലക്‌ഷനാണ് ആദ്യദിവസം നേടിയത്. ഇതിന് പുറമെ മൂരക്കോട് രൂപയോളം നിര്‍മ്മാതാവിന്റെ ഷെയറും ലഭിച്ചെന്നും കെ വിജയകുമാര‍് വ്യക്തമാക്കുന്നു.

'അന്ന് കോന്‍ ബനേഗാ കോര്‍പതിയില്‍ വിലക്ക്; ഇന്ന് അതേ മോഹന്‍ലാല്‍ ബിഗ് ബോസില്‍, കാലം മാറുകയാണ്''അന്ന് കോന്‍ ബനേഗാ കോര്‍പതിയില്‍ വിലക്ക്; ഇന്ന് അതേ മോഹന്‍ലാല്‍ ബിഗ് ബോസില്‍, കാലം മാറുകയാണ്'

ആദ്യമായിട്ടായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രത്തിന് ഇത്ര വലിയ സ്വീകാര്യത

ആദ്യമായിട്ടായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രത്തിന് ഇത്ര വലിയ സ്വീകാര്യത ലഭിക്കുന്നത്. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. രാത്രി ഒരു മണിക്കു വരെ ഷോ വച്ചു. ദുൽഖർ സൽമാൻ സ്റ്റാർഡമിലേക്ക് എത്തിയെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. സിനിമകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഒടിടിയിലേക്ക് എന്ന് പറഞ്ഞ് ഓടുകയായിരുന്നു നിര്‍മ്മാതാക്കള്‍. അവര്‍ക്ക് പ്രേക്ഷകര്‍ തന്നെ നല്‍കുന്ന മറുപടിയാണ് കുറുപ്പിന്റെ ഈ വലിയ വിജയം.

ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നീലു: നിഷ സാരംഗിന്റെയും ജൂഹി റുസ്തഗി പുതിയ ചിത്രം വൈറല്‍

സിനിമകള്‍ മൊബൈലില്‍ കാണാനുള്ളതല്ല, അത് തിയേറ്ററില്‍ തന്നെ ആസ്വദിക്കണം

സിനിമകള്‍ മൊബൈലില്‍ കാണാനുള്ളതല്ല, അത് തിയേറ്ററില്‍ തന്നെ ആസ്വദിക്കണം. കുറിപ്പിന് തിയേറ്ററകളിലേക്ക് ഒഴുകിയെത്തിയ പ്രേക്ഷകര്‍ ബോധ്യപ്പെടുത്തുക കാര്യം അതാണ്. കുറിപ്പിന് ലഭിച്ച അത്രയും തിയേറും മോഹന്‍ലാലിന്റെ മരയ്ക്കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കുറിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്ന സാഹചര്യം വ്യത്യസ്തമാണ്.

കുറുപ്പ് റിലീസാവുന്ന സമയത്ത് മറ്റ് മലയാള സിനിമകള്‍

കുറുപ്പ് റിലീസാവുന്ന സമയത്ത് മറ്റ് മലയാള സിനിമകള്‍ തിയേറ്ററുകളിലുണ്ടായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ രജനീകാന്തിന്റെ 'അണ്ണാത്തെ' എന്ന ചിത്രം വലിയ പരാജയവുമായിരുന്നു. അതാണ് കുറുപ്പിന് ഇത്രയധികം തിയേറ്ററുകള്‍ കിട്ടാന്‍ കാരണമായത്. എന്നാല്‍ മരയ്ക്കാര്‍ പുറത്തിറങ്ങാന്‍ പോവുന്ന സമയത്ത് സുരേഷ് ഗോപിയുടെ കാവൽ രണ്ടാം വാരത്തിലേക്കു കടന്നേക്കും. മരയ്ക്കാറിന് വേണ്ടി ആ സിനിമയെ പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ല.

മാത്രവുമല്ല കുറുപ്പും മറ്റ് ചില ചിത്രങ്ങളും അന്ന് തിയേറ്ററിലുണ്ടാവും.

മാത്രവുമല്ല കുറുപ്പും മറ്റ് ചില ചിത്രങ്ങളും അന്ന് തിയേറ്ററിലുണ്ടാവും. രണ്ടാം തിയതിയാണ് മരയ്ക്കാറിന്റെ റിലീസ്. മുന്നിന് കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ഭീമന്റെ വഴി' ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' റിലീസ് ചെയ്യുന്നുണ്ട്. അതിന് പിന്നാലെ ഫഹദ് ഫാസില്‍ കൂടി അഭിനയിക്കുന്ന പുഷ്പ' എന്ന അല്ലു അർജുൻ സിനിമയും വരാനുണ്ട്. ഇതെല്ലാം തിയേറ്ററുകളുടെ എണ്ണത്തെ ബാധിക്കും.

‘മരക്കാറി’നൊപ്പം ഇറങ്ങേണ്ടിയിരുന്ന മറ്റു ചിത്രങ്ങൾ

'മരക്കാറി'നൊപ്പം ഇറങ്ങേണ്ടിയിരുന്ന മറ്റു ചിത്രങ്ങൾ മാറ്റാൻ ഫിലിം ചേംബർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതു ഞങ്ങളുടെ ജോലിയല്ല. സിനിമകള്‍ മാറ്റുകയാണെങ്കില്‍ കുറച്ച് തിയേറ്ററുകള്‍ കൂടി മരയ്ക്കാറിന് ലഭിക്കും. അദ്യം മുതല്‍തന്നെ മരയ്ക്കാര‍് തിയേറ്റററില്‍ എത്തുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. സംസ്ഥാന സർക്കാരിനു പോലും കോടികൾ നികുതിയിനത്തിൽ നേടിക്കൊടുക്കേണ്ടിയിരുന്ന ചിത്രമാണ് ഒടിടിക്കു നൽകാനിരുന്നത്. എന്തായാലും ആന്റണി പെരുമ്പാവൂര്‍ അനുകൂലമായ തീരുമാനം എടുത്തു.

‘മരക്കാർ’ തിയറ്ററിൽ കാണാം എന്നാണ് ഞാൻ എല്ലാ ചാനൽചർച്ചകളിലും

'മരക്കാർ' തിയറ്ററിൽ കാണാം എന്നാണ് ഞാൻ എല്ലാ ചാനൽചർച്ചകളിലും പറഞ്ഞിരുന്നത്. മലയാളത്തിന്റെ തന്നെ അഭിമാനമാകാന്‍ പോകുന്ന ആ സിനിമയെ കുറിച്ച വലിയ പ്രതീക്ഷയാണുള്ളത്. നിര്‍മ്മാതാവും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ വലിയൊരു ഘടകമായിട്ടുണ്ട്. പിന്നെ പ്രേക്ഷകരുടെ പ്രാർഥനയും ഫലിച്ചെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

English summary
Kurup film a huge success: Dulquer Salman to stardom: feuok President Vijayakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X