കുറ്റ്യാടി എംഐയുപി സ്കൂളിലെ നാടകപ്പുരയ്ക്ക് മധുരപ്പതിനേഴ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഇത്തവണയും കുറ്റ്യാടി എംഐയുപി സ്കൂളിന്റെ നാടകപ്പുരയ്ക്ക് വീണ്ടും അംഗീകാരം. തുടർച്ചയായ പതിനേഴാം തവണയും സ്കൂൾ അവതരിപ്പിച്ച നാടകം ഒന്നാം സ്ഥാനം നേടി. ദേവർകോവിൽ കെ.വി.കെ.എം.എം യുപി സ്കൂളിലായിരുന്നു ഇത്തവണത്തെ കലോത്സവം.
24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു, സൗദിയില്‍ നടക്കുന്നത് എന്താണ്?

മലയാളപ്പച്ച എന്നതായിരുന്നു ഇത്തവണത്തെ നാടകം. ഈ നാടകത്തിൽ അഭിനയിച്ച മുഹമ്മദ് നിഹാലും പ്രജിനയും മികച്ച നടീനടൻമാരായി തെരഞ്ഞെടുക്കപ്പെട്ടു.
നാടകപ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്‌ എം ഐ യു പിയിലെ ഒരുപറ്റം അധ്യാപകരും വിദ്യാർത്ഥികളും.

drama

ചമയമിട്ട്‌, പശ്ചാത്തലമൊരുക്കി സ്റ്റേജിൽ കയറിയാൽ ഇമവെട്ടാതെ നോക്കിയിരിക്കുന്ന കാണികളെ സ്വപ്നം കാണുന്ന നാടകപ്രേമികൾ.അവരുടെ നിതാന്തസാധനയുടെ ഫലമാണ്‌ രണ്ടു പതിറ്റാണ്ടോളമായി കൈവിടാതെ സൂക്ഷിക്കുന്ന സബ്‌ ജില്ലാ നാടക കിരീടമെന്ന് അധ്യാപകൻ ജമാൽ കുറ്റ്യാടി പറഞ്ഞു.


പല തവണ മികച്ച ഉപജില്ലാ - ജില്ലാ തലങ്ങളിൽ കുറ്റ്യാടി എംഐയുപി സ്കൂൾ മികച്ച നടീനടൻമാരെ സംഭാവന ചെയ്തിട്ടുണ്ട്. നല്ല നാടകങ്ങളെ നെഞ്ചോട്‌ ചേർത്തു വയ്ക്കുന്ന സ്കൂൾ നാടക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കുറ്റ്യാടിയുടെ സാംസ്കാരിക മുഖമാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
kuttiadi miup school has won fist place for drama 17th time in sub-district kalolsavam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്