കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു, സൗദിയില്‍ നടക്കുന്നത് എന്താണ്?

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ എന്താണ് സംഭവിക്കുന്നത്? അടുത്ത രാജകുമാരനും മരിച്ചു!

റിയാദ്: സൗദി അറേബ്യയിലെ അധികാരപ്പോരാട്ടാങ്ങള്‍ മുറുകന്നതിനിടെ ദുരൂഹത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഫഹദ് രാജാവിന്‍റെ മകന്‍ മരണപ്പെടുന്നത്. 44കാരനായ അസീസ് രാജകുമാരനാണ് മരിച്ചത്. സൗദി രാജകീയ കോടതിയെ ഉദ്ധരിച്ച് അറബിക് അല്‍ത്താഡ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് മരിച്ച അസീസ്.

ജന്മദിനാഘോഷം റദ്ദാക്കി കമല്‍ഹാസന്‍: രഹസ്യം വെളിപ്പെടുത്തിയത് ട്വീറ്റില്‍, മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും! ജന്മദിനാഘോഷം റദ്ദാക്കി കമല്‍ഹാസന്‍: രഹസ്യം വെളിപ്പെടുത്തിയത് ട്വീറ്റില്‍, മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങും!

<br>മലയാളിയുടെ ഭൂചലന പ്രവചനം, പാക് ചാരസംഘടനാ മുന്നറിയിപ്പ്, ശരിയ്ക്കും ലോകാവസാനമോ?
മലയാളിയുടെ ഭൂചലന പ്രവചനം, പാക് ചാരസംഘടനാ മുന്നറിയിപ്പ്, ശരിയ്ക്കും ലോകാവസാനമോ?

അറസ്റ്റിന് പിന്നാലെ വെടിവെയ്പും അക്രമണവും ഉണ്ടായെന്നും തുടര്‍ന്ന് അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. സൗദിയിലെ അല്‍ മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പിന്നീട് വാര്‍ത്ത നീക്കം ചെയ്യുകയായിരുന്നു.

 ഹെലികോപ്റ്റര്‍ അപകടം

ഹെലികോപ്റ്റര്‍ അപകടം

അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ കൊല്ലപ്പെട്ട രാജകുമാരനാണ് ഞായറാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അല്‍ അറബിയ്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.

 24 മണിക്കൂറില്‍ അടുത്ത മരണം

24 മണിക്കൂറില്‍ അടുത്ത മരണം


മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനാണ് ഞായറാഴ്ച യെമന്‍ അതിര്‍ത്തിയില്‍ വെച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റിലായ സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് മരിച്ച അസീസ്.

 മന്‍സൂര്‍ ബിന്‍ മുഖ്രിന്‍

മന്‍സൂര്‍ ബിന്‍ മുഖ്രിന്‍

മുന്‍ സൗദി കിരീടാവകാശി മുഖ്രിന്‍ അല്‍സൗദിന്‍റെ മകനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. രണ്ട് വിശുദ്ധ പള്ളികളുടെ കസ്റ്റോഡിയനായിരുന്ന ഇദ്ദേഹം സൗദിയിലെ ദക്ഷിണ പ്രവിശ്യയായ അസിറിന്‍റെ ഗവര്‍ണര്‍ കൂടിയായിരുന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹം ഹെലികോപറ്റര്‍ തകര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ടിവി എക്ബാരിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി സൗദി അഴിമതി വിരുദ്ധ കമ്മറ്റി 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മരിച്ച രാജകുമാരന്‍.

 പിടിയിലായത് 11 പേര്‍

പിടിയിലായത് 11 പേര്‍

അഴിമതി കേസുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മുതിര്‍ന്ന മന്ത്രിമാരെ പുറത്താക്കിയ സൗദി ബില്യണയര്‍ അല്‍ വലീദ് ബിന്‍ തലാലിനെയും അറസ്റ്റ് ചെയ്തതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്തിസഭ പുനഃസംഘടന

മന്തിസഭ പുനഃസംഘടന


സൗദി പുറത്താക്കിയ സാമ്പത്തിക കാര്യ മന്ത്രി അദല്‍ ഫക്കേഹിന് പകരം മുഹമ്മദ് അല്‍ തുവൈജിരിയെയും, നാഷണല്‍ ഗാര്‍ഡ് ചീഫ് പ്രിന്‍സ് മെത്തേബ് ബിന്‍ അബ്ദുള്ളയ്ക്ക് പകരം ഖലേദ് ബിന്‍ അയ്യാഫിനേയും നിയമിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ഈ നീക്കം. രണ്ട് മന്ത്രിമാരും രണ്ട് നാവിക സേനാ തലവന്മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാവിക സേനാ മേധാവി ലെഫ്. ജനറല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന് പകരം മേജര്‍ ജനറല്‍ ഫഹദ് അല്‍ഗുഫൈലിയെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.

 പുതിയ കിരീടാവകാശി

പുതിയ കിരീടാവകാശി

ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കമാണ് 11 രാജകുമാരന്മാര്‍ക്കും നാല് മന്ത്രിമാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. സൗദി പ്രതിരോധ മന്ത്രിയുടെ പദവിയിലിരിക്കുന്ന രാജകുമാരന് കിരീടാവകാശി പദവിക്കൊപ്പം ഉപപ്രധാനമന്ത്രിയുടെ ചുമതലയും നല്‍കിയിരുന്നു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നിയമനം.

 കമ്മറ്റിയുടെ അധികാരം

കമ്മറ്റിയുടെ അധികാരം

അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കല്‍, അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഫണ്ടുകള്‍ സ്വത്തുക്കള്‍ എന്നിവ കണ്ടെത്തല്‍ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ കമ്മറ്റിയ്ക്കുള്ളത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.

രാജ്യം വിടാതിരിക്കാന്‍ നിയന്ത്രണം

രാജ്യം വിടാതിരിക്കാന്‍ നിയന്ത്രണം


ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ അഴിമതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ നിയമിച്ച കമ്മറ്റിയാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

English summary
The mystery in Saudi Arabia is deepening. Just a few hours after the death of Mansour Bin Muqrin, son of former crown prince Muqrin al-Saud, Twitter is abuzz with the reports of death of yet another Saudi prince.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X