Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; കാരണം കേട്ടാൽ ഞെട്ടും; യുവതി അറസ്റ്റിൽ, സംഭവം ഇങ്ങനെ...

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കുറ്റിപ്പുറം പോലീസാണ് വധശ്രമത്തിന് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യ ഭാര്യയാണ് പിടിയിലായ ഖൈറുന്നീസ. ഇര്‍ഷാദ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയതാണ് ഖൈറുന്നീസയെ പ്രകോപിച്ചത്. തുടര്‍ന്ന് കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ചാണ് ഇവര്‍ ഇര്‍ഷാദിനെ ആക്രമിച്ചത്.

രണ്ടാം ഭർത്താവ്

രണ്ടാം ഭർത്താവ്

ഖൈറുന്നീസയുടെ രണ്ടാം ഭര്‍ത്താവായിരുന്നു ഇര്‍ഷാദ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഭർത്താവ് മറ്റൊരു വിവാഹത്തിന് മുതിർന്നതാണ് ഖൈറൂന്നീസയ്ക്ക് വിരോധം ഉണ്ടാകാൻ കാരണം.

കഴിഞ്ഞ ദിവസം സമ്മതിച്ചു

കഴിഞ്ഞ ദിവസം സമ്മതിച്ചു

ജനനേന്ദ്രിയം മുറിച്ചതായി ഖൈറുന്നീസ് സംഭവം നടന്ന ദിവസം തന്നെ പോലീസിനോട് സമ്മതിച്ചിരുന്നു.

സ്വയം മുറിച്ചു

സ്വയം മുറിച്ചു

എന്നാൽ താൻ സ്വയം ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു ഇർ‌ഷാദ് പോലീസിനു നൽകിയ മൊഴി.

പോലീസിന്റെ അന്വേഷണം

പോലീസിന്റെ അന്വേഷണം

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് സ്ഥിരീകരണമില്ല

പോലീസ് സ്ഥിരീകരണമില്ല

വിദേശത്തായിരുന്ന ഇർഷാദ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. യുവതിയും ഇർഷാദും തമ്മിൽ മുമ്പ് രജിസ്റ്റർ വിവാഹം നടത്തിയതാണെന്ന് പറയുന്നു. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

വധശ്രമത്തിന് കേസെടുത്തു

വധശ്രമത്തിന് കേസെടുത്തു

ഖൈറൂന്നിസയ്ക്കെതിരെ വധ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താൻ സ്വയം ജനനേന്ദ്രിയം മുറിച്ചെന്ന് പറഞ്ഞ യുവാവ് പിന്നീട് ഭാര്യയ്ക്കെതിരെ തിരിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+