കെകെ ലതികയെ തോല്‍പ്പിച്ചത് പാറക്കല്‍ അബ്ദുള്ളയല്ല, സ്ഥാനമോഹികളായ സിപിഎം നേതാക്കള്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ കെകെ ലതിക പരാജയപ്പെടാനിടയായ സാഹചര്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സിപിഎം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ലതിക തോറ്റത് പാര്‍ട്ടിയിലെ സ്ഥാനമോഹികളായ നേതാക്കള്‍ കാരണമാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉന്നത നേതാക്കളെ വരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അന്വേഷണ റിപോര്‍ട്ട് അടുത്ത കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ ഭാര്യയാണ് കെകെ ലതിക. 1157 വോട്ടിന് മുസ്ലിംലീഗിലെ പാറക്കല്‍ അബ്ദുള്ളയോടാണ് ഇവര്‍ കുറ്റ്യാടി മണ്ഡലത്തില്‍ തോറ്റത്. ജില്ലയിലെ 11 മണ്ഡലങ്ങളിലും പാര്‍ട്ടി ചെങ്കൊടി പാറിച്ചപ്പോള്‍ സിറ്റിങ് മണ്ഡലത്തിലെ തോല്‍വി സംസ്ഥാന നേതാക്കളെ ഞെട്ടിച്ചിരുന്നു.

നേതാക്കള്‍ പ്രതിക്കൂട്ടില്‍

ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വിശ്വന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സംസ്ഥാന നേതാക്കളെ വരെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് തോല്‍വിയിലേക്ക് നയിച്ചത്. പേരാമ്പ്രയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനെ തോല്‍പ്പിക്കാനും ശ്രമമുണ്ടായെന്ന് റിപോര്‍ട്ടിലുണ്ട്.

പ്രതിഛായ മങ്ങുന്ന പ്രവര്‍ത്തനം

കെകെ ലതിക കുറ്റ്യാടിയില്‍ മൂന്നാം തവണ മല്‍സരിക്കാന്‍ സാധ്യതയില്ലെന്ന് ചില നേതാക്കള്‍ തുടക്കം മുതല്‍ പ്രചരിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയായി ലതികയെ തന്നെ പ്രഖ്യാപിച്ചതോടെ ചില വനിതാ നേതാക്കള്‍ രംഗത്ത് വന്നു. ഇത് പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. ലതിക മല്‍സരിക്കില്ലെന്നും പകരം മല്‍സരിക്കേണ്ടത് ഇവരാണെന്നും കാണിച്ച് ചില നേതാക്കളുടെ പേരുകള്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടായി.

ഏകോപനം സാധിച്ചില്ല

ലതിക കുറ്റ്യാടിയില്‍ മല്‍സരിക്കുമെന്ന് തീരുമാനിച്ചതോടെ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉടലെടുത്തു. ഇവരെ ഏകോപിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സാധിച്ചില്ല. റിപോര്‍ട്ടിലെ ഇത്തരം പരാമര്‍ശങ്ങളെല്ലാം ചില ഉന്നത നേതാക്കളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പേരാമ്പ്രയിലും ഭിന്നത രൂക്ഷം

പേരാമ്പ്ര മണ്ഡലത്തില്‍ 2011ലെ പാര്‍ട്ടിയുടെ ഭൂരിപക്ഷം 15000 വോട്ടിലധികമായിരുന്നു. ഇത് മൂന്നിലൊന്നായി ചുരുങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ഭിന്നത മൂലമാണ്. ടിപി രാമകൃഷ്ണനെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നുവെന്നും പറയുന്ന റിപോര്‍ട്ടില്‍ പക്ഷേ, നേതാക്കളുടെ പേരെടുത്ത് പറയുന്നില്ല.

English summary
In Kutyadi assembly seat, contested by sitting MLA KK Latika, that loss by 'some leaders', CPM enquiry report revealed. Report submitted by party commission to District committee. party district committee discus the issue next meeting.
Please Wait while comments are loading...