തേപ്പുകാരിയെന്ന് വിളിച്ച് അവളെ ഇനിയും വേട്ടയാടരുത്!! എല്ലാം ഒരു തെറ്റിദ്ധാരണയായിരുന്നു?

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: ഗുരുവായൂരിൽ കെട്ടിയ കെട്ടിയ താലി ഊരി നൽകിയ ശേഷം പെൺകുട്ടി കാമുകനൊപ്പം പോയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ കെവി അബ്ദുൾഖാദർ എംഎംല്‍എ. പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് അതിരുവിട്ട പ്രചരണമാണെന്ന് എംഎൽഎ പറയുന്നു. പെൺകുട്ടി കാമുകനൊപ്പം പോയിട്ടില്ലെന്നാണ് എംഎൽഎ പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു എംഎൽഎയുടെ പ്രതികരണം. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശോഭച്ചേച്ചിക്ക് പിന്നാലെ ഗവർണർക്കെതിരെ വാളെടുത്ത് കോടിയേരിയും!! ഉപദേശകൻ മാത്രമാണെന്ന് മറക്കേണ്ട!!

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാമുകനൊപ്പം പോവുകയാണെന്ന് പറഞ്ഞ് പെൺകുട്ടി കാമുകനൊപ്പം പോവുകയായിരുന്നു.

ആശ്വസിപ്പിക്കാൻ

ആശ്വസിപ്പിക്കാൻ

സംഭവത്തിനു പിന്നാലെ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മാനസികമായി തളർന്ന പെൺകുട്ടിയെയും അവളുടെ വീട്ടുകാരെയും ആശ്വസിപ്പിക്കുന്നതിനാണ് എംഎൽഎ അബ്ദുൾഖാദറും വികെ ശ്രീരാമനും വീട്ടിലെത്തിയത്.

കാമുകനൊപ്പം പോയിട്ടില്ല

കാമുകനൊപ്പം പോയിട്ടില്ല

പെൺ‌കുട്ടി കാമുകനൊപ്പം പോയിട്ടില്ലെന്നും മാതാപിതാക്കൾക്കൊപ്പം തന്നെയാണെന്നും എംഎൽഎ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അതിരു കടക്കുന്നു

അതിരു കടക്കുന്നു

സംഭവത്തിൽ പെൺകുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന വിമർശനങ്ങൾ അതിരുകടക്കുന്നതായും എംഎൽഎ അറിയിച്ചു. പെൺകുട്ടിയെ പിന്തുണച്ച് പ്രമുഖരും രംഗത്തെത്തിയിരുന്നു.

എല്ലാം തെറ്റാദ്ധാരണയുടെ പുറത്ത്

എല്ലാം തെറ്റാദ്ധാരണയുടെ പുറത്ത്

അതേസമയം ഇതെല്ലാം സംഭവിച്ചത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്. പ്രണയമുള്ള കാര്യം വരനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നതായി പറയുന്നുണ്ട്. പ്രണയിച്ചയാൾ വിവാഹത്തിന് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തെറ്റിദ്ധരിച്ചതാണ് കുഴപ്പങ്ങൾക്കു കാരണമായതെന്നാണ് പ്രചരിക്കുന്നത്.

എല്ലാം പറഞ്ഞിരുന്നു

എല്ലാം പറഞ്ഞിരുന്നു

പ്രണയത്തിൻറെ കാര്യം വീട്ടുകാരോടും വരനോടും പെൺകുട്ടി പറഞ്ഞിരുന്നതായാണ് വിവരങ്ങൾ. എന്നിട്ടും പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു പെൺകുട്ടിക്ക് വിവാഹ ദിവസം തന്നെ ഇങ്ങനെ ചെയ്യേണ്ടി വന്നത്.

തേപ്പ്കാരിയാക്കി പരിഹാസം

തേപ്പ്കാരിയാക്കി പരിഹാസം

വരനെ പെൺകുട്ടി തേച്ചെന്ന് കാണിച്ച് തേപ്പ്കാരിയാക്കിയായിരുന്നു പെൺകുട്ടിക്കെതിരെ പരിഹാസം ശക്തമായത്. പരിഹാസങ്ങളും വിമർശനങ്ങളും പലപ്പോഴും അതിരുവിട്ട് പോവുകയായിരുന്നു.

കേക്ക് മുറിച്ച് ആഘോഷം

കേക്ക് മുറിച്ച് ആഘോഷം

സംഭവത്തിനു പിന്നാലെ ഒരു ദുരന്തം ഒഴിവായതിന്റെ സന്തോഷം കേക്ക് മുറിച്ച ആഘോഷിക്കുന്ന വരന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെ പെൺകുട്ടിക്കെതിരായ വിമർശനം ശക്തമാവുകയായിരുന്നു.

പെൺകുട്ടിക്ക് പിന്തുണ

പെൺകുട്ടിക്ക് പിന്തുണ

ഇതിനെ പെൺകുട്ടിയെ പിന്തുണച്ച് പലരും രംഗത്തെത്തി. പെൺകുട്ടിയുടെ കാമുകനും പെൺകുട്ടിയെ പിന്തുണച്ച് എത്തിയിരുന്നു. തേപ്പ്കാരിയാകാത്തതു കൊണ്ടാണ് ഇത്രയുമൊക്കെ ആയിട്ടും അവൾ തന്നെ വിട്ട് പോകാതിരുന്നതെന്നാണ് കാമുകൻ പറയുന്നത്.

സ്ത്രീധനം ലക്ഷ്യം, നഷ്ടപരിഹാരവും

സ്ത്രീധനം ലക്ഷ്യം, നഷ്ടപരിഹാരവും

പ്രണയം ഉണ്ടെന്ന് പെൺകുട്ടി തുറന്ന് പറഞ്ഞിട്ടും പിന്മാറാതെ വിവാഹത്തിന് തയ്യാറായ വരന്റെ ലക്ഷ്യം സ്ത്രീധനം മാത്രമായിരുന്നുവെന്നും പെൺകുട്ടിയുടെ കാമുകൻ പറയുന്നു. കൂടാതെ ഇയാൾക്ക് നഷ്ട പരിഹാരമായി പെൺകുട്ടിയുടെ കുടുംബം എട്ട് ലക്ഷം രൂപ നൽകിയെന്നും കാമുകൻ പറയുന്നു.

English summary
kv abdul khader mla says about guruvayoor wedding controversy.
Please Wait while comments are loading...