Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി കൊണ്ടുവന്നു എന്നതിനാല്‍ കെ റെയിലിനെ എതിര്‍ക്കരുത്; സിപിഎം വേദിയില്‍ കോണ്‍ഗ്രസിനെ തിരുത്തി കെവി തോമസ്

കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കോണ്‍ഗ്രസിനെ തിരുത്തി മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അതിന് രാഷ്ട്രീയം നോക്കരുതെന്നും കെ വി തോമസ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നെ വിടാതെ പിടികൂടിയ നേതാക്കളെ, സഖാക്കളെ സുഹൃത്തുക്കളെ എന്ന് പറഞ്ഞാണ് കെ വി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്. വളരെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഈ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കുന്നത് എന്ന് കെ വി തോമസ് പറഞ്ഞു.

മാനസികമായി ഞാന്‍ എന്ത് തീരുമാനമെടുക്കണം എന്ന് വിഷമിച്ച ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെ തന്നെ പലരും തെറ്റിദ്ധരിച്ച യെച്ചൂരിയും എംഎ ബേബിയുമാണ് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചതെന്നും കെ വി തോമസ് പറഞ്ഞു. യെച്ചൂരിയുടെ മകന്‍ മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാന്‍ പോയപ്പോള്‍ ഞാന്‍ സി പി ഐ എമ്മില്‍ ചേരുന്നു എന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത കൊടുത്തു. അത് കണ്ടപ്പോള്‍ വിഷമം തോന്നി. എന്റെ വീട്ടിലെ താമരക്കുളത്തില്‍ താമര വിരിഞ്ഞപ്പോള്‍ ചിലര്‍ പറഞ്ഞു ഞാന്‍ ബി ജെ പിയായെന്ന്, കെ വി തോമസ് പറഞ്ഞു.

1

ഞാന്‍ വന്നത് ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ്, കെ വി തോമസ് പറഞ്ഞു. താന്‍ സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിനും കരുത്താകുമെന്നും ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ വന്നത് ശരിയായെന്ന് തോന്നുന്നുവെന്നും കെ വി തോമസ് പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ പാലിക്കണം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കണം എ കെ ജി പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നെഹ്‌റു ഓടിയെത്തുമായിരുന്നെന്നും കെ വി തോമസ് ഓര്‍മിപ്പിച്ചു. അതായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ചരിത്രമതാണ്.

2

1984 ലാണ് ഞാന്‍ എം പിയായി പാര്‍ലമെന്റിലെത്തിയത്. അന്ന് എന്നെ ഉപദേശിക്കാന്‍ പ്രഗത്ഭരായ നിരവധി നേതാക്കള്‍ ഉണ്ടായിരുന്നു. പിണറായി വിജയന്‍ കൊണ്ടുവന്നു എന്നത് കൊണ്ട് കെ റെയില്‍ പദ്ധതി എതിര്‍ക്കപ്പെടേണ്ടതില്ല. ഗുണകരമായ പദ്ധതിയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കണ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ കാര്യത്തില്‍ ഒന്നിച്ച് നില്‍ക്കണം. കേരളത്തിലെ എം പിമാര്‍ കേരളത്തിന്റെ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. വികസനം വരുമ്പോള്‍ ഭൂമി എടുക്കേണ്ടി വരും. അത് വിഷമം തന്നെയാണ്. പക്ഷെ അതൊക്കെ പരിഹരിക്കും എന്നും കെ വി തോമസ് പറഞ്ഞു.

3

കെ റെയിലില്‍ എവിടെയങ്കിലും പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കുകയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ പ്ലാനിംഗ് കമ്മീഷന് പിരിച്ചുവിട്ടു. അതൊക്കെ സംസ്ഥാനങ്ങളെ വളരെ ബാധിച്ചു. അന്തര്‍ സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം ചെറുക്കാന്‍ ഒന്നിച്ച് നില്‍ക്കണ എന്നും കെ വി തോമസ് വ്യക്തമാക്കി. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാണ്. അത് പറയാന്‍ എനിക്ക് അനുഭവമുണ്ട്. 2013 ല്‍ ഞാന്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴാണ് ഗെയില്‍ പദ്ധതി വരുന്നത്.

4

മന്‍മോഹന്‍സിംഗാണ് പ്രധാനമന്ത്രി. ഇന്ത്യയില്‍ നാല് സ്റ്റേഷനുകളാണ് വരുന്നത്. ഒന്ന് വൈപ്പിനില്‍. പക്ഷെ വൈപ്പിന്‍ പദ്ധതി പല കാരണങ്ങളാല്‍ നീണ്ടു പോയി. ആ വൈപ്പിന്‍ പദ്ധതി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്റെ വില്‍പവര്‍ കൊണ്ട് മാത്രമാണ്. നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയണം എന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+