ഒടുവില്‍ മടപ്പള്ളി ഗവ. കോളേജില്‍ ലേഡീസ് ഹോസ്റ്റല്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര :മടപ്പള്ളി ഗവ. കോളേജില്‍ 2013-ല്‍ നിര്‍മാണം പൂര്‍ത്തിയായ ലേഡീസ് ഹോസ്റ്റല്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. വാര്‍ഡന്‍, കുക്ക് തുടങ്ങിയ ജീവനക്കാരെ നിയമിക്കാത്തതായിരുന്നു ഹോസ്റ്റല്‍ തുറക്കുന്നത് വൈകിയതിന് കാരണം.സേവനക്രമീകരണവ്യവസ്ഥയില്‍ കോളേജിലെ ക്ലാര്‍ക്കിനെ ഹോസ്റ്റലിലേക്ക് മാറ്റി ഉത്തരവായിട്ടുണ്ടെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. വാര്‍ഡനെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തിയായി. ഇതോടെ ഹോസ്റ്റല്‍ അധികംവൈകാതെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതരജില്ലകളില്‍ നിന്നുവരുന്ന വിദ്യാര്‍ഥിനികള്‍ക്കായുള്ള ഹോസ്റ്റലിന്റെ നിര്‍മാണം 2006-ലാണ് തുടങ്ങിയത്.2013-ല്‍ പണി പൂര്‍ത്തിയായി ഉദ്ഘാടനവും നടത്തി. ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നുവിദ്യാര്‍ഥിസംഘടനകളും കോളേജ് അധികൃതരും ഇതുസംബന്ധിച്ച് പലതവണ സര്‍ക്കാരിന് നിവേദനംനല്‍കി.

madappelli

വിദ്യാര്‍ഥികളുടെ സുരക്ഷ, ഭക്ഷണം തുടങ്ങിയകാര്യങ്ങളില്‍ ചെയ്യാനാകില്ലെന്നതിനാലാണ് തസ്തികകളില്‍ നിയമനം നടത്താതിരുന്നത്. എം.എല്‍.എ.ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോസ്റ്റലിന് ചുറ്റുമതില്‍ കെട്ടിയത്.20 മുറികളാണ് ഇവിടെയുള്ളത്. 40 പേര്‍ക്ക് താമസിക്കാം. .ഫോട്ടോ ;മടപ്പള്ളി കോളേജ് ഹോസ്റ്റല്‍

അന്‍വര്‍ എംഎല്‍എക്കെതിരായ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടു; അന്വേഷണത്തിന് കളക്ടര്‍ക്ക് നിര്‍ദേശം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Ladies hostel in Madappally govt; college

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്