കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തിലെ 'ഇന്‍വസ്റ്റിഗേഷന്‍ ടീം' ചെയ്യുന്നത് അംഗീകരിയ്ക്കാനാവില്ല !!! മാധ്യമപ്രവർത്തക രാജിവെച്ചു

മംഗളം ടിവിയിലെ സബ്-എഡിറ്റര്‍ അല്‍ നീമ അഷ്‌റഫ് ആണ് രാജിവെച്ചത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റേത് എന്ന പേരില്‍ ലൈംഗിക സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ട മംഗളം ചാനലിന് എതിരെ ഗുരുതര ആരോപങ്ങള്‍ ഉയര്‍ത്തി മാധ്യമ പ്രവര്‍ത്തക രാജിവെച്ചു. മംഗളം ടിവിയിലെ സബ്-എഡിറ്റര്‍ അല്‍ നീമ അഷ്‌റഫ് ആണ് രാജിവെച്ചത്. രാജിക്കത്ത് കൈമാറിയ ശേഷം ഫേസ്ബുക്കില്‍ അല്‍നീമ ഇട്ട പോസ്റ്റ് വൈറല്‍ ആയിരിയ്ക്കുകയാണ്.

തുടരാനാവില്ല

ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലി ആയിരുന്നു മാധ്യമ പ്രവര്‍ത്തനം. പ്രധാനപ്പെട്ട ഒരു മീഡിയ ഹൗസിന്റെ ഭാഗമായി ജോലി കിട്ടിയപ്പോള്‍ സന്തോഷിയ്ക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തുടരാന്‍ ആവാത്തതിനാലാണ് രാജി വയ്ക്കുന്നതെന്ന് അല്‍നീമ എഴുതുന്നു.

തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല

ആദ്യ വാര്‍ത്ത കോളിളക്കം ഉണ്ടാക്കും എന്നല്ലാതെ തരംതാഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപമാനകരമായ സാഹചര്യത്തിലാണ് ഇത് അവിടുത്തെ ജോലിക്കാരെ എത്തിച്ചിരിയ്ക്കുന്നത്. സ്ത്രീയെന്ന് നിലയില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ആയതിനാല്‍ രാജി സമര്‍പ്പിച്ച് കഴിഞ്ഞെന്നും ഫേസ്ബുക്ക് പോസ്റ്റ്.

ഇന്‍വസ്റ്റിഗേഷന്‍ ടീം

ചാനല്‍ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തന്നെ ഒരു ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിരുന്നു. ആ സംഘത്തിലേക്ക് അല്‍നീമയേയും പരിഗണിച്ചിരുന്നു. എന്നാല്‍ താന്‍ പ്രതീക്ഷ നിലയില്‍ അല്ല ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റ് പ്രവര്‍ത്തനം എന്ന് മനസ്സിലാക്കിയതോടെ അതില്‍ തുടരാന്‍ താല്‍പര്യം ഇല്ലെന്ന് അറിയില്ലെന്ന് അല്‍നീമ പറയുന്നു.

അറിയില്ലായിരുന്നു

എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തയെ കുറിച്ച് അറിയില്ലായിരുന്നു. വാര്‍ത്ത ഓണ്‍ എയര്‍് വന്നപ്പോള്‍ മാത്രമാണ് ഇതിനെ കുറിച്ച് അറിഞ്ഞത്. വാര്‍ത്തയുടെ ഉള്ളടക്കം മനസ്സിലാക്കിയപ്പോള്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ കുറിച്ച് തനിക്ക് ഉണ്ടായിരുന്ന സംശയങ്ങള്‍ ശരിയാണെന്ന് തോന്നി.

ചോദ്യങ്ങള്‍

വാര്‍ത്ത കണ്ടത് മുതല്‍ ചില സംശയങ്ങള്‍ തന്റെ മനസ്സില്‍ തോന്നിയിരുന്നു. ആരാണ് ആ പരാതിക്കാരി, എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ കണ്ടത്, സ്ത്രീയുടെ സംഭാഷണം എഡിറ്റ് ചെയ്ത് നീക്കിയത് എന്തിന് തുടങ്ങിയ നിരവധി സംശയങ്ങള്‍...

സംശയത്തിന്റെ നിഴലില്‍

വനിതാമാധ്യമ പ്രവര്‍ത്തക ഒരുക്കിയ ഹണി ട്രാപ്പില്‍ മന്ത്രി കുടുങ്ങിയതാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ വനിതാമാധ്യമ പ്രവര്‍ത്തകെ മുഴുവന്‍ അപമാനിയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നതെന്ന് അല്‍നീമ പറയുന്നു.

നിരവധി പേരാണ് അല്‍നീമയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

English summary
Lady Sub- Editor from News Channel resigned resigned, Her Facebook status goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X