സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണവുമായി യുവതി, ഫേസ്ബുക്ക് വീഡിയോ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി സ്ത്രീ രംഗത്ത്. ഗിരിജാ കുമാരി എന്ന് പേരുളള സ്ത്രീയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
സന്ദീപാനന്ദ ഗിരിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും പുറംലോകം അറിയാതെ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞിരുന്നതായും ഇവർ വീഡിയോയിൽ ആരോപിക്കുന്നു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുന്ന സ്വാമിക്കെതിരെ സംഘപരിവാർ അനുകൂലികൾ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം തമാശ രൂപത്തിലാണ്.

സന്ദീപേട്ടാ..
സന്ദീപേട്ടാ എന്ന് വിളിച്ചാണ് വീഡിയോ തുടങ്ങുന്നത്. നമ്മള് നല്ല സുഹൃത്തുക്കളും അതിനുമപ്പുറവും ആയിരുന്നു. താങ്കളെ തേജോവധം ചെയ്യാനല്ല താനിത് സംസാരിക്കുന്നത്. മറ്റ് മതത്തിലെ ആചാരനിന്ദ പറഞ്ഞിരുന്നുവെങ്കില്‍ ഇത്രയും പറയാന്‍ താങ്കള്‍ ഉണ്ടാവുമായിരുന്നില്ല. ആരെ തോല്‍പ്പിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്ന് ഇവർ ചോദിക്കുന്നു.

ജീൻസ് ധരിച്ചൂടേ
ഒരു ജനതയുടെ വിശ്വാസത്തെ തെറ്റിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഒരു പ്രത്യേക പ്രായത്തിലെ സ്ത്രീകള്‍ പോകാന്‍ പാടില്ല എന്നത് അവിടുത്തെ വിശ്വാസമാണ്. എന്തുകൊണ്ട് പൊയ്ക്കൂട എന്നല്ല ചോദിക്കേണ്ടത്. താങ്കള്‍ എന്തുകൊണ്ടാണ് കാവി ധരിക്കുന്നത്, എന്തുകൊണ്ട് ജീന്‍സും ഒന്നും ധരിക്കുന്നില്ല? താങ്കളുടെ ആശ്രമത്തില്‍ താന്‍ വന്നിട്ടുണ്ടെന്നും ശ്രീജാ കുമാരി പറയുന്നു.

സന്ദീപാനന്ദ ഗിരി സന്യാസി അല്ല
വലിയ തേക്ക് തടികളും നിരവധി വലിയ വിഗ്രഹങ്ങളുമൊക്കെയാണ് അതിനകത്ത് നിഗൂഢതയായി താന്‍ കണ്ടതെന്നും ഇവര്‍ പറയുന്നു. സന്ദീപാനന്ദ ഗിരി സന്യാസി അല്ല, മറിച്ച് സന്യസ്തന് അതായത് ഉപേക്ഷിക്കപ്പെട്ടവന്‍ ആയിരിക്കും. സന്യാസി എന്നാല്‍ സകലതും ഉപേക്ഷിക്കുന്നവന് ആണ്. സന്യാസി ജിതേന്ദ്രനായി ഇരിക്കണം. സമൂഹത്തില്‍ ഉള്ളതിനെയൊക്കെ അമ്മാനമാടുകയല്ല വേണ്ടത്.

വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം
സ്വയം നോം എന്നും സന്ന്യാസി എന്നുമൊക്കെയാണ് സന്ദീപാനന്ദ ഗിരി വിളിക്കുന്നത്. സന്ദീപാനന്ദ ഗിരി തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും തുടര്‍ന്ന് ഇവര്‍ പറയുന്നു. താനല്ല പ്രണയാഭ്യര്‍ത്ഥന നടത്തിയത്. നിങ്ങളാണ് എന്നെ സ്നേഹിച്ചത്. വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം എന്നും പുറലോകം അറിയരുത് എന്നും പറഞ്ഞത് നിങ്ങളാണ്. 2014ല്‍ അല്ലേ അത് നടന്നത് എന്നും ഇവര്‍ ചോദിക്കുന്നു.

ബന്ധം ശാരീരികമല്ല
ബാംഗ്ലൂരിലേക്ക് വരാമെന്നും വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞത് നിങ്ങളല്ലേ എന്നും ഇവര്‍ ചോദിക്കുന്നു. താനുമായി സ്വാമിക്ക് ബന്ധമുണ്ടെന്ന് സംശയിച്ച് ഒരു സ്ത്രീ വിളിച്ചതായും ശ്രീജാ കുമാരി പറയുന്നു. അന്ന് വെളുപ്പിന് മൂന്ന് മണിക്ക് ഒരു സ്ത്രീ വിളിച്ച് പറയുന്നു അവരുടെ സന്ദീപ് എന്ന്. അന്ന് താന്‍ പറഞ്ഞു, ഞാന്‍ അയാളെ സ്നേഹിച്ചിട്ടില്ല എന്ന്. നമ്മള് തമ്മിലുളള ബന്ധം ശാരീരികമല്ല.

എന്നെ ഈ രീതിയിലാണ് കാണുന്നത്
ഏറ്റവും കൂടുതല്‍ സ്നേഹിക്കാന്‍ അറിയുന്ന വ്യക്തിയാണ്. ഏത് രീതിയില്‍ വേണമെങ്കിലും എന്നെ കാണാം എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ എന്നെ ഈ രീതിയിലാണ് കാണുന്നത് എന്ന് പറഞ്ഞു.താന്‍ പറയുന്ന കാര്യങ്ങള്‍ സ്വകാര്യമായോ പബ്ലിക്കായോ നിഷേധിക്കരുത് എന്നും ഇവരാവശ്യപ്പെടുന്നു. വീഡിയോ സന്ദീപാനന്ദ ഗിരിക്ക് അയച്ച് കൊടുക്കണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ അവസാനിപ്പിക്കുന്നത്.

വട്ടാണല്ലേ
ശ്രീജ കുമാരിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് സന്ദീപാനനന്ദ ഗിരി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ തമാശ രൂപത്തിലാണ് പ്രതികരണം. കിലുക്കം എന്ന ചിത്രത്തിലെ 'വട്ടാണല്ലേ' എന്ന് മോഹന്‍ലാലിന്റെ ചോദ്യവും 'എന്നോട് ഒരുപാട് പേര് ഇങ്ങനെ ചോദി്ക്കുന്നു.. അതെന്താ' എന്ന രേവതിയുടെ ഉത്തരവുമാണ് സ്വാമിയുടെ മറുപടി. മാളികപ്പുറത്തിന് സന്ദീപേട്ടന്റെ സ്വാമി ശരണം എന്ന പരിഹാസരൂപത്തിലുളള തലക്കെട്ടുമുണ്ട് ചിത്രത്തിന്.
ഫേസ്ബുക്ക് പോസ്റ്റ്
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് വീഡിയോ
ശ്രീജ കുമാരിയുടെ ഫേസ്ബുക്ക് വീഡിയോ
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications