കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞു..!! സമരം അവസാനിപ്പിച്ച് എസ്എഫ്‌ഐ

ലക്ഷ്മി നായർ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറി നിൽക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മനേജ്‌മെന്റ് പ്രതിനിധികളുമായി എസ്എഫ്‌ഐ നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനമൊഴിയാന്‍ തീരുമാനമായത്.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് കിട്ടിയതായും എസ്എഫ്‌ഐ പറയുന്നു. 5 വര്‍ഷത്തേക്ക് സ്ഥാനമൊഴിയുമെന്നാണ് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയത്. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരരംഗത്തുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍

അധ്യാപികയായും പ്രവേശിക്കില്ല

അധ്യാപികയായും ലോ അക്കാദമിയില്‍ പ്രവേശിക്കില്ലെന്നും ഉറപ്പ് കിട്ടിയതായും എസ്എഫ്‌ഐ വ്യക്തമാക്കി. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പകരം ചുമതല.

സംയുക്ത സമര സംഘടന

എസ്എഫ്‌ഐ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥി സംഘടനകളാണ് ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ സമരം നടത്തി വരുന്നത്. കെഎസ്‌യു, എഐവൈഎഫ്, എബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് സമര രംഗത്തുള്ളത്.

ചർച്ചയിൽ എസ്എഫ്ഐ മാത്രം

എന്നാല്‍ ഈ സംഘടനകളൊന്നും മാനേജ്‌മെന്റ് ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. എസ്എഫ്‌ഐ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ എസ്എഫ്‌ഐ ഒഴികെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇറങ്ങിപ്പോയിരുന്നു

സമരത്തെ വഞ്ചിച്ചു

സമരരംഗത്തുള്ള വിദ്യാ‍ർത്ഥി സംഘടനകള്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. മാനേജ്‌മെന്റിന് വഴങ്ങി എസ്എഫ്‌ഐ സമരത്തെ വഞ്ചിച്ചുവെന്നാണ് മറ്റു സംഘടനകള്‍ ആരോപിക്കുന്നത്.

വിദ്യാർത്ഥികൾ അമർഷത്തിൽ

സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജിവെയ്ക്കുന്നത് വരെ സമരം തുടരുമെന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്. എസ്എഫ്‌ഐയോട് മാത്രമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയതിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്.

ഉറപ്പ് കിട്ടാതെ സമരം തീരില്ല

എസ്എഫ്‌ഐ സമരത്തില്‍ പങ്കെടുത്തത് അവസാന ഘട്ടത്തില്‍ മാത്രമാണ്. പ്രിന്‍സിപ്പലിനെതിരായ സമരത്തില്‍ ആദ്യം മുതല്‍ക്കേ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് കോളേജിലെ പെണ്‍കുട്ടികളാണ്. ഇവരടക്കം സമരം തുടരാനാണ് തീരുമാനം.

എസ്എഫ്‌ഐ സമരത്തെ ഒറ്റുകൊടുത്തു

വിദ്യാര്‍ത്ഥി സംഘടനകളെ കൂടാതെ ബിജെപിയും സമരരംഗത്ത് സജീവമായുണ്ട്. ബിജെപി നേതാവ് വി മുരളീധരന്‍ അക്കാദമി പടിക്കല്‍ നിരാഹാര സമരത്തിലാണ്. എസ്എഫ്‌ഐ സമരത്തെ ഒറ്റുകൊടുത്തതായി മുരളീധരന്‍ ആരോപിച്ചു

വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിദ്യാർത്ഥികൾ

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയാണ് തുടക്കം മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ ഇതിന് ലക്ഷ്മി നായരോ മാനേജ്‌മെന്റോ വഴങ്ങാന്‍ തയ്യാറല്ല. രാജി അല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു

English summary
SFI claims that Lakshmi Nair will stay away from law acadamy for five years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X