കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ എംഎല്‍എമാരുടെയും എംപിമാരുടെയും വീടുകളിലേക്ക് ദേശീയപാത ഇരകളുടെ മാര്‍ച്ച്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും എംപിമാരുടേയും വീടുകളിലേക്ക് ദേശീയപാത ഇരകളുടെ മാര്‍ച്ചു നടത്തുമെന്നു ദേശീയപാത സംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞു. ഇന്നലെ കുറ്റിപ്പുറത്ത് 3 ജില്ലകളില്‍ നിന്നും വന്‍ പൊലീസ് വ്യൂഹത്തെ ഇറക്കി കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന ഇരകളെ മര്‍ദ്ദിച്ചൊതുക്കി 45 മീറ്റര്‍ ടോള്‍ റോഡിന് സ്ഥലമെടുപ്പ് സര്‍വെ ആരംഭിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.

സർക്കാർ ദേശീയപാത സ്വകാര്യവത്കരിക്കുന്നു..

സർക്കാർ ദേശീയപാത സ്വകാര്യവത്കരിക്കുന്നു..

ജില്ലയില്‍ 1500 ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സര്‍വ്വെ നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ഒ.ടി മാഫിയയുടെ ദല്ലാള്‍മാരായി അധപതിച്ചിരിക്കുകയാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി.ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ദേശീയപാത സ്വകാര്യവല്‍ക്കരിക്കുവാന്‍ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശിയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ: ആസാദ് പറഞ്ഞു.പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കിയതിനു ശേഷം സര്‍വെ നടത്തുകയെന്ന ഇരകളുടെ ന്യായമായ ആവശ്യം പോലും നേടിക്കൊടുക്കുവാന്‍ സാധിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാപ്പ് പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത പോലീസ് വലയത്തിൽ സർവ്വെ

കനത്ത പോലീസ് വലയത്തിൽ സർവ്വെ

കനത്ത പോലീസ് വലയത്തിലാണ് ഇന്നലെ കുറിപ്പുറത്ത് ഉദ്യോഗസ്ഥര്‍ ദേശീയപാതയ്ക്കായുള്ള സര്‍വെ ആരംഭിച്ചത്. പ്രതിഷേധവുമായെത്തിയ സ്ത്രീകളടക്കം നൂറുകണക്കിനാളുകളെ പോലീസ് വലയത്തിലാക്കിയായിരുന്നു സര്‍വ്വേ ജോലികള്‍ ആരംഭിച്ചത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ അസി: കലക്ടര്‍ ജെ അരുണിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ എത്തി -എന്നാല്‍ പുലര്‍ച്ചെ നാലുമണിക്ക് തന്നെ കനത്ത പോലീസ് സംഘം കുറ്റിപ്പുറത്ത് നിലയുറപ്പിച്ചിരുന്നു'എട്ടു മണിയായതോടെ പ്രതിഷേധക്കാര്‍ എത്തി തുടങ്ങിയതോടെ ദേശീയ പാതയിലേക്കുള്ള ചെറു റോഡുകളിലെല്ലാം പോലീസ് നിലയുറപ്പിച്ചു

പ്രതിഷേധമിരമ്പി..സർവ്വേ നടപടി തുടർന്നു

പ്രതിഷേധമിരമ്പി..സർവ്വേ നടപടി തുടർന്നു

വാഹനങ്ങള്‍ തടഞ്ഞതോടെ പ്രതിഷേധത്തിനെത്തേണ്ടവര്‍ പലയിടത്തും കുടുങ്ങി.ഒമ്പതു മണിക്കു തന്നെ കുറ്റിപ്പുറം റയില്‍വേ മേല്‍പ്പാലത്തിനു സമീപത്തു നിന്നും സര്‍ച്ചേ ആരംഭിച്ച് തൂണ്‍ ഉയര്‍ത്തി.എന്നാല്‍ നൂറില്‍ താഴെ മാത്രമുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്ക് അവിടെക്ക് പോകാന്‍ കഴിയാത്ത വിധം പോലീസ് നിലയുറപ്പിച്ചിരുന്നു.
പതിനൊന്നു മണിയോടെ സ്ത്രീകളടക്കം അഞ്ഞൂറിലേറെയാളുകള്‍ ഹൈവേ ജംക്ഷനു സമീപം ഒത്തുകൂടിയതോടെ പോലീസ് ഇവരെ വളഞ്ഞു.അതോടെ ചിലര്‍ പോലീസുമായി വാക്കേറ്റത്തിലും കയ്യാങ്കളിയുമായി. സര്‍വേ ആരംഭിച്ച സ്ഥലത്തേക്ക് നീങ്ങാനുള്ള നീക്കം തടഞ്ഞതോടെ സമരസമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍.നീലകണ്ഠന്‍, ജില്ലാ ചെയര്‍മാന്‍ ഡോ: ആസാദ് ഉള്‍പ്പെടെ ദേശീയ പാതയില്‍ കുത്തിയിരുന്നു.എന്നാല്‍ പോലീസ് എടുത്ത് ഓരത്തേക്ക് മാറ്റി.
സി.ആര്‍.നീലകണു നടക്കം പോലീസുമായി ഏറെ നേരം വാഗ്വാദത്തിലേര്‍പ്പെട്ടു. സമാധാനപരമായി പ്രകടനം നടത്താന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെടെങ്കിലും അതും നിരാകരിച്ചു. പിന്നീട് ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ചപ്പോള്‍ സര്‍വേ നടക്കുന്നതിന് എതിര്‍വശത്തേക്ക് പ്രകടനം നടത്താന്‍ അനുമതി നല്‍കി. സ്ത്രീകളടക്കം അഞ്ഞൂറോളം പേര്‍ പ്രകടനം നടത്തിയത് പോലീസ് ബന്തവസ്സിലായിരുന്നു.

പോലീസിനെതിരെ പ്രതിഷേധം

പോലീസിനെതിരെ പ്രതിഷേധം

അതോടെ പോലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധക്കാര്‍ പോലീസിനു നേരെ തിരിഞ്ഞു.ഏറെ നേരം ക്ഷമിച്ച പോലീസ് സമരക്കാര്‍ക്ക് നേരെ ചെറിയ ബലപ്രയോഗം നടത്തി. എന്തിനെയും നേരിടാനായി എല്ലാവിധ സംവിധാനങ്ങളോടെയും പോലീസ് നിലയുറപ്പിച്ചിരുന്നു. ഡി.ജി.പിയുടെ പ്രത്യേകസംരക്ഷണസേനഅഗ്‌നിശമന സേന, ജലപീരങ്കി എന്നിവയും സജ്ജമായിരുന്നു. പതിനൊന്നര കഴിഞ്ഞതോടെ ദേശീയ പാതയിലേക്ക് കടന്നു കയറിയ പ്രതിഷേധക്കാരെ അനങ്ങാന്‍ പോലീസ് അനുവദിച്ചില്ല. അതോടെ പ്രതിഷേധ സംഗമം തീര്‍ത്തു. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പോലീസ് സുരക്ഷ ഒരുക്കുന്നതിനെതിരെ സമരസമിതി ആഞ്ഞടിച്ചു. തങ്ങള്‍ സര്‍വേ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് സംഘടിതമായി നീങ്ങാനുള്ള ശ്രമവും പോലീസ് പരാജയപ്പെടുത്തി. എന്നാല്‍ പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പഴുതടച്ച സുരക്ഷയിൽ സർവ്വേ നടപടികൾ

പഴുതടച്ച സുരക്ഷയിൽ സർവ്വേ നടപടികൾ

പ്രകടനം സര്‍വേ സ്ഥലത്തേക്ക് നീങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ഹൈവേ ജംക്ഷനു സമീപം റോഡിനു കുറുകെ വലയം തീര്‍ത്ത് പോലീസ് തടഞ്ഞു.പോലീസിന്റെ 'പഴുതടച്ച സുരക്ഷയില്‍ വിവിധയിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് സര്‍വേ ജോലികള്‍ എളുപ്പത്തില്‍ നടത്താന്‍ കഴിഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി സി.ഐ.മാര്‍, എസ്.ഐമാര്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പോലീസുകാരാണ് നിലയുറപ്പിച്ചിരുന്നത്. റയില്‍വേ മേല്‍പ്പാലത്തിനടുത്ത് വലതുഭാഗത്തായി മൂന്നും ഇടതുഭാഗത്തായി രണ്ടും തൂണുകള്‍ സ്ഥാപിച്ചാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. പ്രതിഷേധം പല ഘട്ടങ്ങളിലും പോലീസുമായി ഉന്ത ിലും തള്ളി ലും എത്തിയപ്പോള്‍ദേശീയ പാതയില്‍ ഇടവിട്ട് ഗതാഗത സ്തംഭനവുമുണ്ടായി വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി. വ്യാപാരി വ്യവസായി നേതാക്കളാണ് സമരക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാരും പ്രതിഷേധക്കാര്‍ക്കൊപ്പം ഇല്ലെന്നത് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.
കിടപ്പാടം നഷ്ടപ്പെടുമെന്ന് പറഞ്ഞ് സ്ത്രീകളടക്കം സമരമുഖത്ത് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

ഇഎംഎസ്സിന്റെ ഇരുപതാം ചരമവാര്‍ഷിക ദിനാചരണം; പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ അനുസ്മരണം

English summary
land accusation for national highway,victims protest march in malapuram mps and mlas house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X