ശ്രീറാമിന് ഒപ്പം മന്ത്രി, കയ്യേറ്റങ്ങൾ ഒഴിപ്പിയ്ക്കുക തന്നെ ചെയ്യും: ഇ ചന്ദ്രശേഖരൻ
കോണ്‍ക്രീറ്റ് കുരിശ് പൊളിച്ച് മാറ്റിയ സ്ഥലത്ത് തന്നെ പുതിയ മരക്കുരിശ് സ്ഥാപിച്ചിരുന്നു.
കാസര്‍കോട്: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാന്‍ തന്നെയാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും തീരുമാനിച്ചത് എന്നും മന്ത്രി കാസര്‍കോട് പറഞ്ഞു.

മൂന്നാറിലെ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരാണ്. അവിടം ഒഴിപ്പിച്ച് കഴിഞ്ഞുയ ഇനി കുരിശ് പൊളിക്കേണ്ട സാഹചര്യം വന്നാല്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ കുരിശ് നീക്കിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇത് കൂടാതെ സിപിഐയുമായി ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിയ്ക്കുകയാണ് വകുപ്പ് മന്ത്രി.

കോണ്‍ക്രീറ്റ് കുരിശ് പൊളിച്ച് മാറ്റിയ സ്ഥലത്ത് തന്നെ പുതിയ മരക്കുരിശ് സ്ഥാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദേവികളത്തേയും ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളിലേയും കയ്യേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നടപടിയാണ് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെയും കളക്ടര്‍ ആര്‍ ഗോകുലിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്.












Click it and Unblock the Notifications