കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനകള്‍ക്കു നേരെ ലേസര്‍ പ്രയോഗം: നടപടി വേണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആനകള്‍ക്കു നേരെ ലേസര്‍ രശ്മികള്‍ ഉപയോഗിക്കുന്ന സംഭവം പുറത്തുവന്നിട്ടും നടപടികള്‍ അകലെ. ആന ഉടമകളും ആന പ്രേമികളും പോലീസ് അനാസ്ഥയില്‍ കടുത്ത പ്രതിഷേധത്തിലാണ്. ശബരിമല, തിരുവനന്തപുരം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, തിരുവല്ല, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളില്‍ ആനകള്‍ക്കു നേരെ ലേസര്‍ പ്രയോഗം നടത്തിയെന്നാണ് പരാതി.

elephant

ഗജരാജന്‍ ചിറയ്ക്കല്‍ കാളിദാസന്‍ എന്ന കൊമ്പനു നേരെ ആസൂത്രിതമായി ലേസര്‍ രശ്മികളുപയോഗിക്കുന്നതിന്റെ വിവിധ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബാഹുബലി കാളിദാസനെന്നു ആരാധകര്‍ ഓമനപ്പേരിട്ട ഈ ആന കൊല്ലം മയ്യനാട് ഉത്സവം കഴിഞ്ഞു ലോറിയിലേക്കു കയറുന്നതിനിടെയാണ് സംഭവമുണ്ടായത്. ലേസര്‍ രശ്മി വരുന്നതു കണ്ടു വിരണ്ട ആന ലോറിയില്‍ കയറാന്‍ വിസമ്മതിക്കുന്നതും പിന്നീട് പാപ്പാന്റെ നിര്‍ദേശമനുസരിച്ച് കയറുന്നതുമാണ് വീഡിയോയിലുള്ളത്.

ആനകള്‍ക്കു നേരെ ലേസര്‍ പ്രയോഗം നടത്തുന്നതിനു പുറകില്‍ ബോധപൂര്‍വമായ അട്ടിമറി ശ്രമങ്ങളുണ്ടെന്നാണ് പറയുന്നത്. ആനയെഴുന്നള്ളിപ്പുകള്‍ അട്ടിമറിക്കാന്‍ വിദേശലോബി സജീവമായി പണമൊഴുക്കുന്നുവെന്നാണ് സംശയിക്കുന്നത്. ശബരിമലയില്‍ വിദേശി ആനയ്ക്കുനേരെ ലേസര്‍ പ്രയോഗിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെയായിട്ടും ആരും അനങ്ങുന്നില്ല.

തൃശൂര്‍ പൂരം, കൂടല്‍മാണിക്യ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ ആനകള്‍ കൂടുതല്‍ പങ്കെടുക്കുന്നതാണ്. അവിടെ ആനകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ആനകളുടെ അടുത്തേക്ക് പാപ്പാന്‍ മാത്രമാണ് പോകുന്നതെന്നു ഉറപ്പുവരുത്തണമെന്നാണ് ആവശ്യം. ലേസര്‍ രശ്മികള്‍ കണ്ണില്‍ തട്ടുമ്പോള്‍ ആനകള്‍ക്ക് അസ്വസ്വസ്ഥതയുണ്ടാകുമെന്ന് പറയുന്നു. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ പോലീസും വനംവകുപ്പും കൃത്യമായ നയം രൂപീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.

തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം ഗ്രീന്‍ പ്രോട്ടോക്കോളും വിഐപി പവലിയനുംതൃശൂര്‍ പൂരത്തിന് ഇക്കൊല്ലം ഗ്രീന്‍ പ്രോട്ടോക്കോളും വിഐപി പവലിയനും

English summary
laser rays attack to elephants; elephant lovers demands police enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X