കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയപ്പെടുത്താൻ വിസില്‍ നോക്കേണ്ടന്ന് ലത്തീൻ അതിരൂപത, അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: വിസില്‍ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവര്‍ത്തിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ ഫാ.യൂജിന്‍ പെരേര.വിഴിഞ്ഞ തുറമുഖ നിര്‍മാണത്തിലുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കണമെന്ന വിസിലിന്‍റെ കത്തിനെതിരെയാണ് ഫാ.യൂജിന്‍ പെരേരയുടെ പ്രതികരണം.

വിഴിഞ്ഞം പദ്ധതിമൂലം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ കോടികളുടെ നഷ്ടം ആര് നികത്തുമെന്നും ഫാ.യൂജിന്‍ പെരേര ചോദിച്ചു. തുറമുഖ നിര്‍മാണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട് ലിമിറ്റഡ് സര്‍ക്കാരിന് കത്തുനല്‍കിയത്.

vizhinjam

നഷ്ടപരിഹാരം നല്‍കണമെന്നും മരം ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് അദാനി പോര്‍ട് നല്‍കിയ കത്തിനുള്ള വിശദീകരണമായാണ് വിസില്‍ ഈ കാര്യം സർക്കാരിനെ അറിയച്ചത്. നഷ്ടപരിഹാരം നിര്‍മാണം തടസപ്പെടുത്തിയ ആളുകളുടെ കൈയിൽ നിന്ന് ഈടാക്കണമെന്നാണ് വിസിലിന്‍റെ വിശദീകരണക്കുറിപ്പിലുള്ളത്.78.70 കോടി രൂപ നിർമ്മാണം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് തുറമുഖ നിര്‍മാണ കമ്പനിയായ വിസില്‍ പറയുന്നത്. ഇപ്പോൾ നഷ്ടം 100 കോടി അടുത്തെത്തിയിട്ടുണ്ടെന്നാണ് കമ്പനി വിലയിരുത്തൽ. 19 കോടിയാണ് പലിശ ഇനത്തില്‍ നഷ്ടമെന്നും കമ്പനി സർക്കാരിന് നൽകിയ കത്തിൽ പറയുന്നുണ്ട്.
57 കോടിയുടെ നഷ്ടം വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തത് മൂലം ഉണ്ടായി എന്ന് അദാനി ഗ്രൂപ്പ് പറയുന്നു

അതേസമയം വിഷയത്തിൽ സർക്കാർ അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് വിളിച്ചു. തുറമുഖ മന്ത്രിയുടെ ഓഫിസിൽ വ്യാഴാഴ്ചയാണ് ചർച്ച. വിഴിഞ്ഞത്ത് സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സർക്കാർ അദാനി ഗ്രൂപ്പിന് ചർച്ചയ്ക്ക് വിളിച്ചത്. നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണ കമ്പനിയുടെ ആവശ്യവും തുറമുഖനിര്‍മാണം പുനരാരംഭിക്കുന്നത് ബന്ധപ്പെട്ടകാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

ആറു മാസത്തെ നിർമാണത്തെ സമരത്തിന്റെ ആഘാതം ബാധിക്കുമെന്നാണു കമ്പനിയുടെ വാദം. കരാർ പ്രകാരം ഒന്നാംഘട്ടം 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ പേരിൽ 2018ൽ 16 മാസം കമ്പനി നീട്ടി ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. 34 അദിക ദിവസമാണ് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ കമ്പനിക്ക് ലഭിച്ചത്. നിർമാണം പൂർത്തിയാക്കുന്നതിൽ കാലതാമസം വന്നതുമായി ബന്ധപ്പെട്ട് പിഴ 21.6 കോടി രൂപ സർക്കാരിനു നൽകാനുള്ളപ്പോഴാണു സമരത്തിന്റെ പേരിൽ കമ്പനി നാലിരട്ടിയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
latin archdiocese criticize adani group over Compensation amount, government to be hold talks with adani group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X