Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ ഇടപാടില്‍ നഷ്ടമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ റിവിഷന്‍ ഹര്‍ജി കൊടുത്ത സമയത്ത് സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ പിന്തുണച്ച് രംഗത്ത്. ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഊര്‍ജ്ജ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

പന്നിയാര്‍, ചെങ്കുളം പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെജെ ആന്റണിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

SNC Lavalin

വൈദ്യുതി പദ്ധതികളുടെ കരാര്‍ സംബ്‌നധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പ് നേരത്തെ മറുപടി തന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ല. ലാവലിന്‍ കമ്പനിക്ക് പദ്ധതി നടത്തിപ്പ് നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. പദ്ധതികളുടെ നവീകരണം ആവശ്യമായിരുന്നു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഇതേസമയം ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ നടപടിയെടുത്തെന്നും സത്യവാങ്മൂലത്തില്‍ ഊര്‍ജ്ജ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പക്ഷേ അത് കെഎസ്ഇബിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നില്ലെന്നും പറയുന്നു.

ലാവലിന്‍ കേസില്‍ പിണറായി വിജയനേയും മറ്റ് പ്രതികളേയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ ക്രൈം നന്ദകുമാറും പിന്നീട് സിബിഐയും നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് നാല് ജഡ്ജിമാരാണ് പിന്‍മാറിയത്. ഇത് വലിയ വിവാദമായിരുന്നു. ഒടുവില്‍ ജസ്റ്റിസ് ജെ രാമകൃഷ്ണനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+