പത്ത് ചോദ്യങ്ങള്‍; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഇടതുമുന്നണി

കല്‍പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എല്‍ഡിഎഫ്. സി പി എമ്മിനെ വിമർശിക്കില്ലന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്.

പത്ത് ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് കോണ്‍ഗ്രസ് അധ്യക്ഷനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നത്. നരസിംഹറാവു സർക്കാറിന്റെ കാലത്ത് നടപ്പിലാക്കി ഉദാവത്കരണ നയമാണ് കർഷക ആത്മഹത്യക്ക് കാരണം. അതിനാൽ വയനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുബത്തോട് രാഹുൽ മാപ്പ് ചോദിക്കുമോ എന്നാണ് എല്‍ഡിഎഫ് ഉയർത്തുന്ന പ്രധാന ചോദ്യം.

 rahul-gandh

എം എസ് സ്വാമിനാഥൻ നയിച്ച ദേശീയ കർഷക കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമോ? ആസിയാൻ കരാറിനെ തള്ളി പറയുമോ? തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. രാഹുൽ കേരളത്തിൽ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് ബി ജെ പി ക്ക് ഗുണകരമാകുമെന്നും എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+