'കുഞ്ഞാലിക്കുട്ടി പൊളിറ്റിക്കൽ കിംഗ് മേക്കർ, ലീഗില്ലെങ്കിൽ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ജയിക്കാനാവില്ല'
കണ്ണൂര്‍: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും ലീഗിനെ മുന്നണിയിലേക്ക് നയിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് വരുന്നത് അവര്‍ ആലോചിക്കട്ടെ. ലീഗില്ലെന്നും ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനാകില്ലെന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ വിജയിത്താനുള്ള അടവുനയം എല്‍ ഡി എഫ് സ്വീകരിക്കും. ബി ജെ പി ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്. അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കേരളത്തില്‍ ശക്തിപ്പെടുത്തും. കൂടുതല്‍ ബഹുജന പിന്തുണയുള്ള പ്രസ്ഥാനമാക്കും. അതൊരു മഹാമനുഷ്യ പ്രവാഹമായരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
ഇടത് മുന്നണിയിലേക്ക് വരണമെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. പി സി ചാക്കോ ഇപ്പോള്‍ എന്‍ സി പിയിലാണ്. പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുവരുന്നുണ്ടെങ്കില്‍ അവരെയും നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുമെന്ന് ഇ പി വ്യക്തമാക്കി. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇ പി ജയരാജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനറായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിയോഗിച്ചത്.1992 ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തിയ ഇ പി തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി. ദേശാഭിമാനി ജനറല്‍ മാനേജര്‍, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.1991ല്‍ അഴീക്കോടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തി.2011 ലും 2016 ലും മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചുമതലകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരാകും. ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക പത്രാധിപരാകും. ചിന്ത പബ്ലിഷേഴ്സിന്റെ ചുമതല എം സ്വരാജിന്. പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായ എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എകെജി പഠന ഗവേഷണ കേന്ദ്രം, ഇഎംഎസ് അക്കാദമി എന്നിവയുടെ ചുമതലകള്‍ വഹിക്കും.












Click it and Unblock the Notifications