ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിയില്‍ നടപടിയില്ല, ജോര്‍ജിനെ പിടിക്കാന്‍ തിടുക്കമെന്ന് കെസിബിസി
കൊച്ചി: ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിയില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കെസിബിസി. പിസി ജോര്‍ജിനെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും കെസിബിസി ആരോപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനങ്ങളെ കുറിച്ച് ഹൈക്കോടതി തന്നെ നേരത്തെ പറഞ്ഞിരുന്നു. ചില സംഘടനകളുടെ പേരെടുത്ത് പറയുകയും ചെയ്തു. എന്നാല്‍ ശരിയായ വിധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണെന്നും കെസിബിസി ആരോപിച്ചു. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനത്തെ കുറിച്ച് പ്രസംഗിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെസിബിസി ആരോപിച്ചു.

കേരള സമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും, അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. സമീപകാലത്തെ ചില സംഭവങ്ങളില്‍ നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് തെളിഞ്ഞതാണ്. ഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെ കുറിച്ച് പറഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായില്ല. ഇത് ദുരൂഹമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണ വിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ച് കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്.
തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവ ഗുരുതരമായ ആ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച പറഞ്ഞ വ്യക്തിയെ ജയിലിലാക്കാന്‍ പരിശ്രമിക്കുകയാണ്. നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണ വിധേയമാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസിബിസി പറഞ്ഞു. മത വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെസിബിസി കുറ്റപ്പെടുത്തുന്നു.
അതേസമയം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി നടത്തിയ പ്രകോപനപരമായ മുദ്രവാക്യം വിളി സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും, കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം വിളി ഉയര്‍ന്നത്. ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. കുട്ടി മുദ്രാവാക്യം വിളിച്ചത് സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നിലപാട്.












Click it and Unblock the Notifications