ഒന്നരലക്ഷം ആദിവാസികുടുംബങ്ങൾക്ക് പിണറായി സർക്കാർ വക ഒാണക്കോടി, കുട്ടികൾക്ക് സാമൂഹ്യ പഠനമുറി...!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓണത്തിന് 1.55 ലക്ഷം ആദിവാസി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി എകെ ബാലൻ. മുൻ വർഷത്തേക്കാൾ അധികം സാധനങ്ങൾ ഇത്തവണ കിറ്റിലുണ്ടാകും. ഒരു കിറ്റിന് 1500 രൂപയാണ് ചിലവ് വരുന്നതെന്നും എകെ ബാലൻ നിയമസഭയിൽ പറഞ്ഞു. അതേസമയം 60 തികഞ്ഞ 51,476 ആദിവാസികൾക്ക് 600 രൂപയുടെ ഓണക്കോടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വർഗ വികസന വകുപ്പ് നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പട്ടികവർഗ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപ വത്ക്കരിക്കാനും ഉദ്ദേശിക്കുന്നതായി മന്ത്രി എകെ ബാലൻ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് പട്ടികവർഗ കോളനികളിൽ 5000 സാമൂഹിക പഠനമുറികൾ ആഗംഭിക്കും. ഇതിനായി 100 സെറ്റിൽമെന്റുകൾ തിരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് സൗകര്യവും

ഇന്റർനെറ്റ് സൗകര്യവും

ഒരു സാമൂഹ്യ മുറിക്ക് 50,000 രൂപയാണ് ചെലവ്. ഇന്റർനെറ്റ് കൻക്ഷനടക്കം വിപുലമായ സൗകര്യങ്ങളാണ് പഠന മുറികളിൽ ഉണ്ടാകുക. 15,000 രൂപ ഓണറേറിയത്തിൽ പചട്ടിക വർഗത്തിൽപെട്ട ഒരു ടൂട്ടറെയും നിയമിക്കും.

വാൽസ്യനിധി ഇൻഷ്വറൻസ്

വാൽസ്യനിധി ഇൻഷ്വറൻസ്

പട്ടിക വർഗക്കാർക്കുള്ള 44 ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും. വാൽസ്യനിധി ഇൻഷ്വറൻസ് പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമുള്ളവർ 11,474 പേർ

ഉന്നത വിദ്യാഭ്യാസമുള്ളവർ 11,474 പേർ

പട്ടിക വർഗക്കാരിൽ പ്ലസ് ടുവും അതിനുമുകളിലും യോഗ്യതയുള്ള 11,474 പേർ തൊഴിൽ രഹിതരായിട്ടുണ്ടെന്ന് സർവ്വേയിൽ കണ്ടെത്തിയതായി മന്ത്രി ബാലൻ പറഞ്ഞു.

റിക്രൂട്ട്മെന്റ് നൽകുന്നതായി കൈമാറി

റിക്രൂട്ട്മെന്റ് നൽകുന്നതായി കൈമാറി

വിദ്യാഭ്യാസ യോഗ്യതയോടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി വിവിധ വകുപ്പുകൾ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നൽകുന്നതായി കൈമാറിയിട്ടുണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി.

റിക്രൂട്ട്മെന്റ് നൽകുന്നതായി കൈമാറി

റിക്രൂട്ട്മെന്റ് നൽകുന്നതായി കൈമാറി

വിദ്യാഭ്യാസ യോഗ്യതയോടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി വിവിധ വകുപ്പുകൾ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നൽകുന്നതായി കൈമാറിയിട്ടുണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി.

വന്യജീവി ആക്രമണം

വന്യജീവി ആക്രമണം

വന്യ ജീവി ആക്രമണം മൂലം 2016-17 വർഷത്തിൽ 22 പേർ മരിച്ചതായി വനം മന്ത്രി കെ രാജു പറഞ്ഞു. 81 പേർ വനത്തിന് പുറത്ത് പാമ്പ് കടിയേറ്റ മരിച്ചിട്ടുണ്ട്. 1.91 കോടി നഷ്ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് നഷ്ടപരിഹാരം

കുടുംബത്തിന് നഷ്ടപരിഹാരം

അരുവിക്കര കാട്ടപോത്തിന്റെ കുത്തേറ്റ് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ അംഗത്തിന് തൊഴിൽ നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് വനം മന്ത്രി പറഞ്ഞു.

English summary
Pinarayi government give Onam gift to tribes
Please Wait while comments are loading...