കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരെല്ലാം ഇടതെന്ന് യുഡിഎഫ്

  • By Soorya Chandran
Google Oneindia Malayalam News

Oommen Chandy Stone
തിരുവനന്തപുരം: കേരള പോലീസില്‍ ഒട്ടുമിക്ക പേരും എല്‍ഡിഎഫ് അനുഭാവികളാണെന്ന്. വെറുതേ ആരെങ്കിലും പറഞ്ഞതല്ല. യുഡിഎഫ് യോഗത്തിലാണ് ഇത്തരം ഒരു ആരോപണം. അതുകൊണ്ട് തന്നെ കണ്ണൂരിലെ പോലീസ് സംവിധാനത്തില്‍ ശക്തമായ അഴിച്ചുപണി വേണമെന്നും യുഡിഎഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ വച്ച് കല്ലേറില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ യുഡിഎഫ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരേയും ആഭ്യന്തര മന്ത്രിക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നതില്‍ ആഭ്യന്തരവകുപ്പിന് പാളിച്ച പറ്റി എന്നാണ് ആക്ഷേപം. മുഖ്യമന്ത്രി നിരസിച്ചാല്‍ പോലും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഇളവ് കാണിക്കാന്‍ പാടില്ലായിരുന്നു. മുഖ്യമന്ത്രിക്ക് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട ബാധ്യത ആഭ്യന്തരവകുപ്പിന് തന്നെയായിരുന്നു എന്നും യോഗം വിലയിരുത്തി.

മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടന്ന സമയത്ത് കോണ്‍ഗ്രസ്സിന് ഉളളില്‍ നിന്നുതന്നെ ഒരു വിഭാഗം ആഭ്യന്തര വകുപ്പിനെതിരെ തിരിഞ്ഞിരുന്നു. കെ സുധാകരനാണ് ഈ വിഷയത്തില്‍ അന്ന് ആദ്യം പ്രതികരിച്ചത്. കണ്ണൂരില്‍ പോലീസ് സേനയില്‍ സിപിഎം അനുഭാവികളാണ് ഇപ്പോഴുമുള്ളത് എന്നും അന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. കണ്ണൂരിലെ പോലീസ് സേന അഴിച്ച് പണിയണം എന്നും സുധാകരന്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

കെ സുധാകരന്റെ വാദങ്ങള്‍ അപ്പാടെ അംഗീകരിക്കുന്നതായിരുന്നു യുഡിഎഫ് യോഗത്തിലെ കാഴ്ച. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് ഡിജിപിയുടെ റപ്പോര്‍ട്ടിലും പറയുന്നുണ്ട്.

English summary
UDF meeting alleged that keral police force is still influenced by LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X