കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ചുവപ്പിച്ചിട്ടും ആകെ വാര്‍ഡുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിന് നഷ്ടം; കൈവിട്ടത് 356 വാര്‍ഡുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും ആകെ വാര്‍ഡുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിന് ഇത്തവണ നഷ്ടമാണ് ഉണ്ടായത്. കയ്യിലുണ്ടായിരുന്ന 361 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുന്‍സിപ്പല്‍ വാര്‍ഡുകളുമാണ് ഈ വലിയ വിജയത്തിലും എല്‍ഡിഎഫിന് നഷ്ടമായത്. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ല, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി ആകെ നേടിയ സീറ്റുകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ബിജെപിക്ക് മാത്രമാണ് ഇത്തവണ മുന്നേറ്റം ഉണ്ടായത്. 356 സീറ്റുകളാണ് ബിജെപിക്ക് ഇത്തവണ അധികമായി ലഭിച്ചത്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതിലും എത്രയോ കുറവാണ് അത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 10447 സീറ്റുകളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 10116 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. അതായത് നഷ്ടം 361 സീറ്റുകള്‍. അതേസമയം യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ വലിയ നഷ്ടമാണ് ആകെ സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത്. 2015 ല്‍ 8850 സീറ്റ് നേടിയ യുഡിഎഫിന് ഇക്കുറി ജയിക്കാന്‍ സാധിച്ചത് 8022 ഇടത്ത് മാത്രമാണ്. നഷ്ടം 828 സീറ്റുകള്‍ .

ലഭ്യമായ കണക്കുകള്‍

ലഭ്യമായ കണക്കുകള്‍

കഴിഞ്ഞ തവണ ആകെയുള്ള 15962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 7624 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍ ഇക്കുറി ലഭ്യമായ കണക്കുകള്‍ പ്രകാരം 7263 വാര്‍ഡുകളാണ് നേടാന്‍ കഴിഞ്ഞത്. 2015 ല്‍ ആകെയുള്ള 3078 മുന്‍സിപ്പില്‍ വാര്‍ഡുകളില്‍ 1263 ഇടത്ത് വിജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 1167 ആയി കുറഞ്ഞു.

എല്‍ഡിഎഫിന്

എല്‍ഡിഎഫിന്

എന്നാല്‍ ബ്ലോക്ക് ജില്ലാ, ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും നില മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞ തവണ ആകെയുള്ള 2080 സീറ്റുകളില്‍ 1088 ഇടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അത് 1267 ആയി ഉയര്‍ത്താന്‍ ഇടതു മുന്നണിക്ക് സാധിച്ചു. കോര്‍പ്പറേഷനില്‍ 196ല്‍നിന്ന് 207 ആയി സീറ്റ് നില മെച്ചപ്പെടുത്തി.

അവസാന വട്ട കണക്കുകള്‍

അവസാന വട്ട കണക്കുകള്‍

അവസാന വട്ട കണക്കുകള്‍ വന്നപ്പോള്‍ നഗരസഭയിലും എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. അതേസമയം യുഡിഎഫിന് എല്ലാ മേഖലയിലും തിരിച്ചടി നേരിടുകയാണ് ചെയ്തത്. ലഭ്യമായ കണക്കുകള്‍ പ്രകാരം യുഡിഎഫിന് ഇതുവരെ നഷ്ടമായത് 432 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്. 2015ല്‍ 6325 വാര്‍ഡില്‍ ജയിച്ച യുഡിഎഫ് ഇക്കുറി 5893 ഇടത്തു മാത്രമാണ് ജയിച്ചത്.

യുഡിഎഫിന് തിരിച്ചടി

യുഡിഎഫിന് തിരിച്ചടി

ബ്ലോക്ക് പഞ്ചായത്തുകളിലെ സീറ്റുകളുടെ എണ്ണത്തിലും യുഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബ്ലോക്കില്‍ 917 സീറ്റ് ഉണ്ടായിരുന്നത് 727 ആയി കുറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ 146 എന്നത് 110 ആയി. 2015 ല്‍ 1319 മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലായിരുന്നു യുഡിഎഫ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അത് 1172 ആയി കുറഞ്ഞു. കോര്‍പ്പറേഷനിലെ 143 സീറ്റുകള്‍ 120 ആയി കുറയുകയും ചെയ്തു.

English summary
LDF loses 356 wards in total wards despite major electoral gains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X