പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയിരുന്നതായി ബിജു രമേശിന്റെ ശബ്ദരേഖ
തിരുവനന്തപുരം: ഇടതു മിന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നു തരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായി ബിജു രമേശ്, ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. കോടിയേരി ഇക്കാര്യം പിണറായിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാമെന്നും ബിജു പറയുന്നു.
ബാര്‍ കോഴക്കേസില്‍ നാല് മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്‍ ആവശ്യപ്പെട്ടതായും ബിജു രമേശ് പറയുന്നുണ്ട്. മന്ത്രിമാരുടെ പേരുകള്‍ മാധ്യമങ്ങളോട് പറയാന്‍ ആവശ്യപ്പെട്ടത് സുകേശനാണ്. സുകേശന്‍ സര്‍ക്കാരിന് എതിരാണെന്നും ബിജു രമേശ് പറയുന്നുണ്ട്.

ബിജു രമേശ് വിജിലന്‍സിന് നല്‍കിയ സിഡിയിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശന്റെ സംഭാഷണങ്ങള്‍ പുറത്ത് വന്ന നിലയ്ക്ക് അത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications