കണ്ണൂര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും പിടിക്കാന്‍ എല്‍ഡിഎഫ് നീക്കം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുന്നു. യുഡിഎഫുകാരനായ ഡെപ്യൂട്ടി മേയറെ അവിശ്വസത്തിലൂടെ പുറത്താക്കാനാണ് എല്‍ഡിഎഫ് നീക്കം. കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനാണ് നീക്കം.
കഴിഞ്ഞ നവംബരില്‍ നടന്ന തിരഞ്ഞടുപ്പില്‍ 55 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷ് ഒരു സീറ്റും നേടി. തുടര്‍ന്ന് നടന്ന മേയര്‍ തിരഞ്ഞടുപ്പില്‍ രാഗേഷിന്റെ പിന്തുണയോടെ എല്‍ഡിഎഫിലെ ഇപി ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറാകുകയായിരുന്നു.

എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞടുപ്പില്‍ രാഗേഷ് വിട്ടു നിന്നതോടെ നറുക്കെടുപ്പിലൂടെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയറായിമുസ്ലീം ലീഗിലെ സി സമീറിനെ തിരഞ്ഞടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്ന് ആറ് മാസം പിന്നിടുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനാണ് എല്‍ഡിഎഫ് നീക്കം.
രാകേഷിനെ തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കി യുഡിഎഫില്‍ നിന്നും സ്ഥാനം പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലിലാണ് ഇടതുപക്ഷം. ജൂണ്‍ രണ്ടാം വാരം അവിശ്വാസ പ്രമേയം കൊണ്ടു വരാനാണ് തീരുമാനം.












Click it and Unblock the Notifications