കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളില്‍ നിന്ന് തന്നെ കുത്ത്;വട്ടിയൂര്‍ക്കാവിലും പൂഞ്ഞാറിലും വോട്ട് മറിഞ്ഞെന്ന് സിപിഎം റിപ്പോര്‍ട്ട്

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്. ഇരു മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി അവതരിപ്പിച്ചു.

അന്വേഷണ കമ്മീഷനായി നിയമിച്ച കെജെ തോമസ്, ബേബി ജോണ്‍ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതലക്കാരുടെ വീഴ്ചയും സംഘനാപരമായ പോരായ്മകളുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കനത്ത പരാജയത്തിന് കാരണമെന്നാണ് അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തല്‍. ശനിയാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 സെക്രട്ടേറിയറ്റ് അംഗങ്ങള്‍

സെക്രട്ടേറിയറ്റ് അംഗങ്ങള്‍

വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലക്കാരായിരുന്ന ജില്ല സെക്രട്ടേറിയറ്റ് അംഗം ബിഎസ് രാജീവ്, മുന്‍ മേയര്‍ കെ ചന്ദ്രിക എന്നിവര്‍ക്ക് എതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ്

തിരഞ്ഞെടുപ്പ് രംഗത്ത് വീവ്രമായി നില്‍ക്കുമ്പോള്‍ ചെയ്യേണ്ട പലകാര്യങ്ങളും വട്ടിയൂര്‍ കാവില്‍ ചെയ്തില്ലെന്ന നിഗമാനമാണ് കമ്മീഷനുള്ളത്.

 പ്രചരണം

പ്രചരണം

വട്ടിയൂര്‍ക്കാവില്‍ ന്യൂനപക്ഷ വോട്ട് ആര്‍ജിക്കാനുള്ള ശ്രമം നടന്നില്ല. പ്രചരണ രംഗത്ത് കാര്യമായ പോരായ്മകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 പ്രാഥമിക ചുമതല

പ്രാഥമിക ചുമതല

ത്രികോണ മല്‍സരത്തില്‍ ഓരോ ഘട്ടവും അവലോകനം ചെയ്തുകൊണ്ട് മറുതന്ത്രം മെനഞ്ഞു നീങ്ങണം എന്ന പ്രാഥമികമായ ചുമതല മറന്നു. വിഭാഗീയമായ ചില നീക്കങ്ങളും നടന്നോ എന്നു സംശയിക്കണമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.

 പൂഞ്ഞാര്‍

പൂഞ്ഞാര്‍

പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മല്‍സരിക്കണം എന്ന ആവശ്യം മറന്നതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലാകെ ഉണ്ടായി എന്നാണു റിപ്പോര്‍ട്ട്. ജനാധിപത്യ കേരളകോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ് അവിടെ എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ചത്. ഇതു പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കി. അതു മുതലെടുക്കാന്‍ പിസി ജോര്‍ജിനു സാധിച്ചു.

 പിസി ജോര്‍ജിന്റെ പ്രചാരണം

പിസി ജോര്‍ജിന്റെ പ്രചാരണം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്ന മട്ടിലാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ പ്രചാരണം നയിച്ചത്. മണ്ഡലം കമ്മിറ്റി ഇതിന് ഉത്തരം നല്‍കിയേ പറ്റൂവെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

English summary
LDF voste lost in Vattiyoorkavu and poonjar constituency says CPM commissions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X