കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോട്ട് ഷാജി വീഴും, അട്ടിമറിയെന്ന് 24 ന്യൂസ് സര്‍വേ, കണ്ണൂരില്‍ കടന്നപ്പള്ളിയും തോല്‍ക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ നിര്‍ണായകമായ രണ്ട് അട്ടിമറികള്‍ പ്രവചിച്ച് 24 ന്യൂസ് സര്‍വേ. കണ്ണൂര്‍ യുഡിഎഫ് നേടുമെന്നും അഴീക്കോട് എല്‍ഡിഎഫ് പിടിക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്. നിലവില്‍ വളരെ ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ് കണ്ണൂര്‍. അതേസമയം പിണറായി വിജയന്റെ ധര്‍മടത്തും കല്യാശ്ശേരിയിലുമെല്ലാം ഇടത് തരംഗമുണ്ടാകുമെന്നും സര്‍വേ പറയുന്നു.

എല്‍ഡിഎഫിന് മുന്‍തൂക്കം

എല്‍ഡിഎഫിന് മുന്‍തൂക്കം

കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ പറയുന്നു. ആകെയുള്ള പതിനൊന്ന് മണ്ഡലങ്ങളില്‍ ഒമ്പതെണ്ണവും എല്‍ഡിഎഫ് നേടും. രണ്ടെണ്ണത്തില്‍ യുഡിഎഫും വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പയ്യന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിഐ മധുസൂധനന്‍ ജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. 58 ശതമാനം വോട്ട് മധുസൂദനന്‍ നേടും. യുഡിഎഫിന്റെ പ്രദീപ് കുമാര്‍ രണ്ടാം സ്ഥാനത്തെത്തും. 34 ശതമാനം വോട്ടാണ് ലഭിക്കുക. എന്‍ഡിഎയ്ക്ക് എട്ട് ശതമാനം വോട്ടും ലഭിക്കും.

അഴീക്കോട്ട് അട്ടിമറി

അഴീക്കോട്ട് അട്ടിമറി

അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണ കെഎം ഷാജി തോല്‍ക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കെവി സുമേഷ് 46 ശതമാനം വോട്ടിന് ജയിക്കുമെന്ന് സര്‍വേ പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമാണ് അഴീക്കോട്. കെഎം ഷാജിക്ക് ഇത്തവണ ഇവിടെ 44 ശതമാനം വോട്ട് ലഭിക്കും. ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് മണ്ഡലത്തില്‍ നടക്കുക. അതേസമയം ഇരിക്കൂറില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും സജീവ് ജോസഫ് തന്നെ ഇവിടെ വിജയിക്കും. 47 ശതമാനം വോട്ട് സജീവ് നേടും. എല്‍ഡിഎഫ് സ്ഥാനാനാര്‍ത്ഥി സജി കുഴിയാനിമറ്റം രണ്ടാമതെത്തും.

കണ്ണൂരിലും അട്ടിമറി

കണ്ണൂരിലും അട്ടിമറി

കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ യുഡിഎഫിന്റെ സതീശന്‍ പാച്ചേനി അട്ടിമറിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. 46 ശതമാനം വോട്ട് സതീശന്‍ പാച്ചേനി നേടും. കടന്നപ്പള്ളി കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചത്. ധര്‍മടത്ത് 54 ശതമാനം വോട്ട് നേടി പിണറായി വിജയന്‍ ജയിക്കും. രഘുനാഥിന് 37 ശതമാനം വോട്ട് ലഭിക്കും. തലശ്ശേരി മണ്ഡലത്തില്‍ എഎന്‍ ഷംസീര്‍ 58 ശതമാനം വോട്ടോടെ വമ്പന്‍ ജയം ജയം നേടും. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരവിന്ദാക്ഷന്‍ രണ്ടാമതെത്തും. കല്യാശ്ശേരിയും തളിപ്പറമ്പും എല്‍ഡിഎഫ് പിടിക്കും. കല്യാശ്ശേരിയില്‍ വിജിന്‍ 54 ശതമാനം വോട്ട് നേടും. തളിപ്പറമ്പില്‍ എംവി ഗോവിന്ദനാണ് മുന്‍തൂക്കം. 52 ശതമാനം വോട്ട് നേടും.

ശൈലജയ്ക്ക് വന്‍ ഭൂരിപക്ഷം

ശൈലജയ്ക്ക് വന്‍ ഭൂരിപക്ഷം

മട്ടന്നൂരില്‍ കെകെ ശൈലജ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സര്‍വേ പറയുന്നു. 58 ശതമാനം വോട്ട് ശൈലജ നേടും. യുഡിഎഫ്് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തി 31 ശതമാനം വോട്ട് നേടും. കൂത്തുപറമ്പും പേരാവൂരും എല്‍ഡിഎഫ് പിടിക്കും. കൂത്തുപറമ്പില്‍ മോഹനന്‍ 48 ശതമാനം വോട്ട് നേടും. പേരാവൂരില്‍ സക്കീര്‍ ഹുസൈന്‍ 46 ശതമാനം വോട്ടും നേടും. രണ്ടിടത്തും യുഡിഎഫാണ് രണ്ടാം സ്ഥാനത്ത്.

വയനാട്ടിലും എല്‍ഡിഎഫ്

വയനാട്ടിലും എല്‍ഡിഎഫ്

വയനാട്ടില്‍ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫ് പിടിക്കും. കല്‍പ്പറ്റ ശ്രേയാംസകുമാറിനെന്ന് സര്‍വേ പറയുന്നു. സിദ്ദിഖ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്‍ തന്നെ വിജയിക്കും. 46 ശതമാനം വോട്ട് നേടും. മാനന്തവാടി എല്‍ഡിഎഫിനാണ്. ഒആര്‍ കേളു 48 ശതമാനം വോട്ട് നേടും. അതേസമയം രാഹുല്‍ ഗാന്ധി ഫാക്ടര്‍ ഇവിടെ കോണ്‍ഗ്രസിന് അത്ര അനുകൂലമായി വരില്ലെന്നാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

കാസര്‍കോട്ട് കടുപ്പം

കാസര്‍കോട്ട് കടുപ്പം

കാസര്‍കോട് കടുപ്പമേറിയ പോരാട്ടമാണ് നടക്കുന്നത്. മൂന്ന് സീറ്റ് എല്‍ഡിഎഫും രണ്ട് സീറ്റ് യുഡിഎഫും നേടും. മഞ്ചേശ്വരം, കാസര്‍കോട്, സീറ്റുകളാണ് യുഡിഎഫ് നേടുക. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ സീറ്റുകള്‍ എല്‍ഡിഎഫ് നേടും. കാഞ്ഞങ്ങാട്ട് 48 ശതമാനത്തോളം വോട്ടുകള്‍ ഇ ചന്ദ്രശേഖരന് ലഭിക്കും. തൃക്കരിപ്പൂരില്‍ 48 ശതമാനം വോട്ട് എം രാജഗോപാലിന് ലഭിക്കും. കാസര്‍കോട്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നിന് 44 ശതമാനം വോട്ട് ലഭിക്കും.

മലപ്പുറത്ത് ടെെറ്റ്

മലപ്പുറത്ത് ടെെറ്റ്

മലപ്പുറത്ത് നേരിയ മുന്‍തൂക്കം യുഡിഎഫിനാണ്. കടുത്ത പോരാട്ടമാണ് എല്ലായിടത്തും. കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. തൊട്ടുപിന്നില്‍ എല്‍ഡിഎഫുണ്ട്. ഏറനാട്ടില്‍ യുഡിഎഫ് തന്നെ ജയിക്കും. പൊന്നാനിയില്‍ നന്ദകുമാറിനാണ് സാധ്യത. തവനൂരില്‍ കെടി ജലീല്‍ 48 ശതമാനം വോട്ടുമായി മുന്നിലാണ്. തിരൂരങ്ങാടിയില്‍ കെപിഎ മജീദും വള്ളിക്കുന്നില്‍ അബ്ദുല്‍ ഹമീദും വേങ്ങരേയില്‍ പികെ കുഞ്ഞാലിക്കുട്ടിയും മുന്നിലാണ്. നിലമ്പൂരില്‍ പിവി അന്‍വര്‍ തന്നെ വിജയിക്കും. മഞ്ചേരി, വണ്ടൂര്‍, മങ്കട, മലപ്പുറം, തിരൂര്‍, താനൂര്‍, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ സീറ്റുകളും യുഡിഎഫിനാണ് മുന്‍തൂക്കം നല്‍കുന്നത്.

പാലക്കാടും ഇഞ്ചോടിഞ്ച്

പാലക്കാടും ഇഞ്ചോടിഞ്ച്

പാലക്കാട് കടുത്ത പോരാട്ടമാണ് നടക്കുന്നത്. എട്ടിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫുമാണ് ജയിക്കാന്‍ പോകുന്നത്. തൃത്താലയില്‍ വിടി ബല്‍റാമിനും എംബി രാജേഷിനും 44 ശതമാനം വോട്ട് ലഭിക്കും. ഇരുവരും തുല്യതയിലാണ്. പട്ടാമ്പിയില്‍ എല്‍ഡിഎഫിന്റെ മുഹമ്മദ് മുഹ്‌സിന്‍ വിജയിക്കും. പക്ഷേ പോരാട്ടം കടുപ്പമാണ്. ഷൊര്‍ണൂരില്‍ മമ്മിക്കുട്ടിയും കോങ്ങാട് ശാന്തകുമാരിയും ഒറ്റപ്പാലത്ത് പ്രേംകുമാറും എല്‍ഡിഎഫിനായി ജയിക്കും. മണ്ണാര്‍ക്കാട് എം ഷംസുദ്ദീന്‍ തന്നെ വിജയിക്കും. മലമ്പുഴയില്‍ എന്‍ പ്രഭാകരനും പാലക്കാട് ഷാഫി പറമ്പിലും തരൂരിലും പിപി സുമോദും മുന്നിലാണ്. ചിറ്റൂരില്‍ യുഡിഎഫിനും നെന്മാറയില്‍ എല്‍ഡിഎഫിനുമാണ് സാധ്യത പ്രവചിക്കുന്നത്. ആലത്തൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കും.

English summary
ldf will win 9 seats in kannur predicts 24 news survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X