• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ അകന്നിട്ടുണ്ട്: പ്രതിസന്ധി പരിഹരിക്കാന്‍ ഞാന്‍ ഇടപെടാം; കെവി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ അസ്വാരസ്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. ഇത്രയും കാലം പാര്‍ട്ടിയെ മുന്നോട്ട് നയിച്ച ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ദ്വന്ദ്വത്തില്‍ നിന്നും കെ സുധാകരന്റെയും വിഡി സതീശന്റെയും നിയന്ത്രണത്തിലേക്ക് പാര്‍ട്ടി പൂര്‍ണ്ണമായി മാറുന്നതാണ് കാണാന്‍ കഴിയുന്നത്.

ഇവരുടെ നീക്കങ്ങള്‍ക്ക് സര്‍വ്വ പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തുണ്ട്. ഇതോട് പതിവ് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്ത് പാര്‍ട്ട് രണ്ട് ചേരിയായി മാറിയെന്ന് വിലയരുത്തലും ശക്തമാണ്. ഇപ്പോഴിതാ ഇത് പരസ്യമായി അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് കെവി തോമസ്.

മഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനിമഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനി

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിലെ മറ്റ് കക്ഷികള്‍ക്കിടയും വലിയ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. പരസ്യമായിട്ടല്ലെങ്കിലും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് തങ്ങളുടെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആര്‍എസ്പിയാവട്ടെ മുന്നണി യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.


സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ചേരിപ്പോര്

ഇതോടെയാണ് കോണ്‍ഗ്രസിലെ ചേരിപ്പോര് മധ്യസ്ഥ ശ്രമത്തിലൂടെ ഒത്തുതീര്‍പ്പില്‍ എത്തിക്കുകയെന്ന് ലക്ഷ്യത്തോടെ കെവി തോമസ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. നിലവിലെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നാണ് മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ കെവി തോമസ് വ്യക്തമാക്കുന്നത്

ഞാന്‍ ഇടപെടാം

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. എനിക്ക് കഴിയാവുന്ന ഇടപെടലിന് ഞാന്‍ തയ്യാറാണ്. കേരത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവണം. അതിന് വേണ്ടുള്ള ഏത് ഇടപെടലിനും ഞാനുണ്ടാകും. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അത് എന്‍റെ കടമയാണ്. അത് ഞാന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല

പുറത്ത് കാണുന്നത് പോലെ വലിയ പ്രശ്നമൊന്നും കോണ്‍ഗ്രസില്‍ ഇല്ല. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക്ക ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ ഓരോ പാനല്‍ കൊടുത്തിരുന്നു. എന്നാല്‍ ആ പാനലിൽനിന്ന് ഒരു പേര് അന്തിമമാക്കുന്ന ഘട്ടത്തിൽ തുടർ ചർച്ചകൾ നടന്നിട്ടില്ലായിരിക്കാം. ഇതാവാം മുതിര്‍ന്ന നേതാക്കളുടെ താല്‍പര്യക്കുറവിന് കാരണം.

ലൈഫില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സ്വന്തം ചിന്നു ചേച്ചി; ലക്ഷ്മി നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി അനുമോള്‍

ബിജെപിക്കെതിരെ

നിലവില്‍ താല്‍ക്കാലികമായെങ്കില്‍ നേതാക്കള്‍ തമ്മില്‍ ഒരു അകല്‍ച്ച ഉണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡും ഇതില്‍ ഒരു കക്ഷിയായ അവസ്ഥയുണ്ട്. പണ്ട് അതായിരുന്നില്ല സ്ഥിതി. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡ് ഇടപെട്ട് പെട്ടെന്ന് തന്നെ പ്രശ്നം തീര്‍ക്കുമായിരുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ന്ന് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിന് പുറത്തുള്ള എല്ലാവരും.

സിപിഎം

സിപിഎം അടക്കം ഇത് ആഗ്രഹിക്കുന്നു. ബിജെപിക്കെതിരായ നീക്കത്തെ കോണ്‍ഗ്രസ് നയിക്കണമെന്നാണ് യച്ചൂരിയും ഡി രാജയുമെല്ലാം പറയുന്നത്. രാഹുൽഗാന്ധി മുഴുവൻ സമയ പ്രസിഡന്റായി പാർട്ടിയെ ഏറ്റെടുക്കണം. പാര്‍ട്ടി കൂടുതല്‍ ഉര്‍ജ്ജസ്വലമാവേണ്ടതുണ്ട്. രാഹുല്‍ വരുന്നതോടെ ഇത് സാധ്യമാവുമെന്നാണ് കരുതുന്നതെന്നും കെവി തോമസ് പറയുന്നു

ഗ്രൂപ്പില്ലാത്തവര്‍

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഗ്രൂപ്പ് സമവാക്യത്തില്‍ അല്ലെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. എന്നാല്‍ പ്രമുഖ ഗ്രൂപ്പുകളൊക്കെ ഉള്‍ക്കൊണ്ട് തന്നെയാണ് തീരുമാനം എന്നാണ് വിശ്വാസം. കേരളത്തില്‍ ഇന്ന് ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രസക്തിയില്ല. പണ്ട് ഗ്രൂപ്പ് ശക്തമായിരുന്നെങ്കിലും പാര്‍ട്ടിക്കായിരുന്നു പ്രധാനന്യം. എന്നാല്‍ അതിന് ശേഷം ഗ്രൂപ്പില്ലാത്തവര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി.

മാറ്റം വേണം

ഇതിനൊരു മാറ്റം വേണം. അതിന്റെ തുടക്കമാണ് ഇപ്പോള്‍ കാണുന്നത്. പുതിയ സാഹചര്യത്തിൽ ഗ്രൂപ്പിനതീതമായ സംവിധാനമുണ്ടാകണം. സുധാകരനും സതീശനുമൊന്നും ഗ്രൂപ്പിന്റെ നേതാക്കന്മാരാകേണ്ട കാര്യമില്ല. അവരൊന്നും ഗ്രൂപ്പന്‍ നേതാക്കന്മാരുമല്ല. ഗ്രൂപ്പിന് അതീതമായ മാര്രം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗുണകരമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെവി തോമസ് പറയുന്നു.

 വാരിയം കുന്നന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല: രണ്ട് ഭാഗങ്ങളായി പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍ വാരിയം കുന്നന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല: രണ്ട് ഭാഗങ്ങളായി പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  Leaders in Congress distance themselves: KV Thomas says I can intervene to resolve crisis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X