Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോൺഗ്രസിലും നേതൃമാറ്റം വേണമെന്ന് എ-ഐ വിഭാഗങ്ങൾ; നേതൃമാറ്റം വേണ്ടെന്ന് വാദിച്ച് റിജിൽ മാക്കുറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിലെന്നപോലെ യൂത്ത് കോൺഗ്രസിലും മാറ്റം വേണമെന്ന് പരക്കെ ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്. കോൺഗ്രസിലെന്ന പോലെ യൂത്ത് കോൺഗ്രസിലും തർക്കങ്ങളും വിഭാഗീയതയും മറനീക്കി പുറത്ത് വരുന്നതിൻ്റെ സൂചനകളാണ് യോഗത്തിലുണ്ടായ വിമർശനങ്ങൾ. നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനത്തെ പ്രധാന നേതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

1

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ , വൈസ് പ്രസിഡൻ്റും മുൻ അരുവിക്കര എംഎൽഎയുമായ കെ എസ് ശബരിനാഥൻ എന്നിവർക്ക് നേരെയാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനവുമുണ്ടായത്. എ, ഐ വിഭാഗത്തിൽ നിന്നാണ് വിമർശനങ്ങൾ അധികവുമുണ്ടായത്. എന്നാൽ, വിമർശനങ്ങളെ തക്കരീതിയിൽ പ്രതിരോധിച്ച് വെറും മൂന്ന് നേതാക്കൾ മാത്രമാണ് നേതൃമാറ്റം വേണ്ടെന്ന് വാദിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് ലഭിച്ച 12 സീറ്റിൽ രണ്ടിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യൂത്ത് കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിൽ സംഘടനാ സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ല.അങ്ങനെ പോകുന്നു, യോഗത്തിൽ ഉണ്ടായ മുഴുനീള വിമർശനങ്ങൾ.

2

മാത്രമല്ല, നേതൃത്വത്തിൽ നിന്നുള്ള പിന്തുണയും ഇടപെടലും തിരഞ്ഞെടുപ്പുകളിൽ കാര്യമായ വിധത്തിൽ ഉണ്ടായില്ലെന്നും വിമർശനമുണ്ട്. ഭാരവാഹികളെ കൂടിയാലോചനയില്ലാതെ നോമിനേറ്റ് ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട സമിതി എന്നതിൻ്റെ അന്തസത്ത ചോർത്തിക്കളയുന്നു എന്ന തലത്തിലേക്ക് ആയിരുന്നു വിമർശനങ്ങളേറെയും. വിമർശനങ്ങൾക്ക് പിന്നിൽ എ, ഐ വിഭാഗങ്ങളായിരുന്നു

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വരുന്നതിനെ ഷാഫി പറമ്പിൽ എംഎൽഎ അനുകൂലിച്ചത് ഗ്രൂപ്പ് നേതൃത്വത്തിൽ അതൃപ്തിക്ക് കാരണമായതായാണ് വിലയിരുത്തൽ. ഐ വിഭാഗത്തിൽ നിന്ന് പി കെ രാകേഷ്, യു കെ അഭിലാഷ്, എസ് എം ബാലു, എം പി പ്രവീൺ എന്നിവരാണ് നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയത്. ഇതിനെ 'എ' വിഭാഗം പ്രതിരോധിച്ചില്ലെന്ന് മാത്രമല്ല പ്രവർത്തന രീതിയെ കണക്കറ്റു വിമർശിക്കുകയും ചെയ്തു.

3

എൻഎസ് നൂസുർ,അനീഷ് കെ എസ്, എസ് കെ പ്രേംരാജ് എന്നിവരടക്കമുള്ള എ വിഭാഗം നേതാക്കളാണ് പ്രവർത്തന രീതിയെ വിമർശിച്ചത്. എന്നാൽ, സംഘടന നേതാക്കളായ റിജിൽ മാക്കുറ്റി, ജിൻഷാദ്, നിധീഷ് തുടങ്ങിയവർ നേതൃമാറ്റം വേണ്ടെന്ന് വാദിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയതായി ഹൈക്കമാൻഡിനെ അറിയിച്ചുവെന്ന ആരോപണവും തർക്കത്തിനിടയാക്കി.സംസ്ഥാന കമ്മിറ്റി പാസാക്കാതെ എങ്ങനെ പ്രമേയം ഹൈക്കമാൻഡിലെത്തി എന്നതായിരുന്നു ഉയർന്ന പ്രധാന ചോദ്യം. ഇതിനും മറുപടി നൽകാൻ ബന്ധപ്പെട്ട നേതാക്കൾക്ക് കഴിഞ്ഞില്ല. പിന്നീട്, യോഗത്തിലുടനീളം വിമർശനങ്ങൾക്കും സംഘടനതർക്കങ്ങൾക്കും ഇത് കാരണമാക്കി.

4

നിലവിലുള്ള കമ്മിറ്റിക്ക് ഇനിയും പകുതി കാലാവധി കൂടിയുള്ളതിനാൽ നേതൃമാറ്റത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം അഭിപ്രായം പറയുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഏബ്രഹാം റോയ് മണി യോഗത്തിൽ അറിയിച്ചു.നേതൃത്വത്തിൻ്റെയും തൻ്റെയും പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും തെറ്റ് തിരുത്തി മുന്നോട്ടു പോവുകതന്നെയാണ് സംഘടനയുടെ ഇച്ഛാശക്തിയെ വളർത്തുകയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

നിലവിലുള്ള സമിതി കാലാവധി പൂർത്തിയാക്കും.പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിനു സംഘടനയുടെ പ്രമേയമാന്നും അയച്ചു നൽകിയിട്ടില്ല - ഷാഫി പറമ്പിൽ പറഞ്ഞു. എന്നാൽ, ഇതിനെയും ഖണ്ഡിച്ച് ചില നേതാക്കൾ രംഗത്ത് വരികയും ചെയ്തു.

5

എന്നാൽ,സംഘടനാ ചർച്ചയിൽ സാധാരണ ഉണ്ടാകാറുള്ള ക്രിയാത്മകമായ വിമർശനങ്ങളാണ് യോഗത്തിൽ ഉണ്ടായിട്ടുള്ളതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ എസ് നൂസുർ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു. പരാജയ കാരണങ്ങൾ കൃത്യമായി വിലയിരുത്തി നല്ല നിലയ്ക്ക് മുന്നോട്ടുപോകാനുള്ള ചർച്ചകളാണ് യോഗത്തിലുടനീളം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം,പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിന് സംഘടനയുടെ പ്രമേയമായി ഒന്നും തന്നെ അയച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ യോഗത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന അധ്യക്ഷൻ ചുമതലയൊഴിയണമെന്ന് ചിലർ ഉന്നയിച്ചത് ശരിയാണ്. എന്നാൽ, ഇനിയും പകുതി കാലാവധി കൂടിയുള്ളതിനാൽ അദ്ദേഹം തുടരട്ടെ എന്ന് നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. മറിച്ചുള്ള, വാർത്തകൾ ശരിയല്ലെന്നും നൂസുർ വൺ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

Recommended Video

cmsvideo
    മലപ്പുറത്ത് കട്ടക്കലിപ്പില്‍ യൂത്ത് ലീഗ്..ബീവറേജ് അടച്ചു പൂട്ടിക്കുന്ന ദൃശ്യങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+