ലീഗല്‍ മെട്രോളജി റെയ്ഡ്; മീറ്ററുകളില്‍ ക്രമക്കേടുകള്‍ നടത്തിയ ഓട്ടോറിക്ഷകള്‍ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

വടകര: നഗരത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന. മീറ്ററുകളില്‍ കൃത്രിമം നടത്തിയ രണ്ട് ഓട്ടോറിക്ഷകള്‍ കണ്ടെത്തി. അളവ് തൂക്കങ്ങളില്‍ കൃത്രിമം കണ്ടെത്തുന്നതിനുള്ള സര്‍ക്കാരിന്റെ വകുപ്പാണ് ലീഗല്‍ മെട്രോളജി.

ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി

യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്നതിന് ഓട്ടോറിക്ഷകളില്‍ സ്ഥാപിച്ച മീറ്ററുകളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയത്.

leagelmetrology

ലീഗല്‍ മെട്രോളജി വകുപ്പിലെ കോഴിക്കോടിലേയും വടകരയിലേയും ഇന്‍സ്പക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച നഗരത്തില്‍ പരിശോധന നടന്നത്.
50ഓളം ഓട്ടോറിക്ഷകള്‍ വടകരയില്‍ പരിശോധിച്ചു. സീല്‍ ചെയ്യാന്‍ കാലാവധി വൈകിയതും സീല്‍ പൊട്ടിയതുമായ ഓട്ടോറിക്ഷ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ശ്രീജ അടിയോടിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്

English summary
Legal metrology raid; Auto rickshaw meters showing irregularites were caught

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്