ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും പണികിട്ടി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ടെലികോം വിപണിയിലെ റിലയന്‍സ് ജിയോയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഐഡിയ സെല്ലുലാര്‍. 179 രൂപയുടെ പുതിയ പ്ലാനാണ് ഐഡിയ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ളത്. പ്രതിദിനം 1ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളാണ് കമ്പനി നല്‍കുന്നത്. തിങ്കളാഴ്ചയാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചത്. ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മൈ ഐഡ‍ിയ ആപ്പില്‍ നിന്നോ പുതിയ പ്ലാന്‍ തിരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി 1ജിബി അധിക ഡാറ്റ ഉപയോഗിക്കാന്‍ കഴിയും.

ജിയോ കണക്ഷന്‍ ഒരു ട്രാപ്പാണ്? വേഗം പുറത്തു കടക്കുന്നതാണ് നല്ലത്? എന്തുകൊണ്ട്?

28 ദിവസത്തെ കാലാവധിയുള്ള ഓഫര്‍ രാജ്യത്തെ എല്ലാ 2ജി/3ജി/ 4ജി ഹാന്‍ഡ് ഉപയോക്താക്കള്‍ക്കും ലഭിക്കും. റിലയന്‍സ് ജിയോയുടേയും എയര്‍ടെല്ലിന്‍റെയും പ്രീപെയ്ഡ് ഓഫറുകളോട് കിടപിടിക്കുന്നതിന് വേണ്ടിയാണ് ഐഡിയ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള 149 രൂപയുടെ ഓഫറാണ് ജിയോ അടുത്ത കാലത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായി എയര്‍ടെല്‍ അടുത്തിടെ 448 രൂപയുടെ ഓഫര്‍ അവതരിപ്പിച്ചിരുന്നു. 70 ദിവസത്തേയ്ക്ക് 70 ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിദിനം 1 ജിബി ‍ ഡാറ്റയാണ് ലഭിക്കുക.

 144 രൂപയ്ക്ക് വോയ്സ് കോളും ഡാറ്റയും

144 രൂപയ്ക്ക് വോയ്സ് കോളും ഡാറ്റയും


28 ദിവസം നീണ്ടുനില്‍ക്കുന്ന 144 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റയും വോയ്സ് കോളുമാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ​എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകള്‍ക്ക് പുറമേ അണ്‍ലിമിറ്റ‍ഡ് കോളും ഡാറ്റയുമാണ് ലഭിക്കുക. 2 ജിബി ഡാറ്റയ്ക്ക് പുറമേ ആഴ്ച തോറും 1000 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. സൗജന്യ കോളുകളുടെ പരിധി അവസാനിക്കുന്നതോടെ 10 പൈസ വീതം ഈടാക്കും. പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളും 144 രൂപയുടെ ഓഫറില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

 പോര്‍ട്ട് ചെയ്തവര്‍ക്കും വോഡഫോണ്‍ ഓഫര്‍

പോര്‍ട്ട് ചെയ്തവര്‍ക്കും വോഡഫോണ്‍ ഓഫര്‍

സൗജന്യ അണ്‍ലിമിറ്റ‍ഡ് കോളുകള്‍ക്കുമൊപ്പം പ്രതിദിനം 1 ജിബി ഡാറ്റയും നല്‍കുന്നതാണ് ഓഫര്‍. റിലയന്‍സ് ജിയോ താരിഫ് പരിഷ്കരിച്ചതിന് പിന്നാലെയാണ് വോഡ‍ഫോണിന്‍റെ പുതിയ ഓഫര്‍ പ്രഖ്യാപനം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പുറമേ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയവര്‍ക്കും പുതിയ പ്ലാനുകള്‍ ലഭിക്കും.

സൗജന്യ റോമിംഗ്

സൗജന്യ റോമിംഗ്


496 രൂപയുടെ ഓഫറില്‍ റോമിംഗിലായിരിക്കെ ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും സൗജന്യമായി ലഭിക്കും. വോയ്സ് കോളുകള്‍ക്ക് ദിവസേനയെന്ന കണക്കിലോ മാസത്തില്‍ എന്ന കണക്കിലോ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും വോഡഫോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

 177 രൂപയുടെ പ്ലാന്‍

177 രൂപയുടെ പ്ലാന്‍

28 ദിവസമാണ് വോഡഫോണിന്‍റെ 177 രൂപയുടെ പ്ലാനിന്‍റെ കാലാവധി. പ്രതിദിനം ഒരു ജിബി ഡാറ്റാ വീതം ലഭിക്കുന്ന പ്ലാനില്‍ രാജ്യത്ത് എവിടേയ്ക്കും വിളിക്കാവുന്ന അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. എന്നാല്‍ റോമിംഗിലായിരിക്കെ ഈ ഓഫര്‍ ബാധകമല്ലെന്നും കമ്പനി ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിലയന്‍സ് ജിയോയില്‍ നിലവില്‍ 28 ദിവസത്തെ കാലാവധിയുള്ള ഓഫര്‍ ലഭ്യമല്ല.

 റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍

റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍


ധന്‍ ധനാ ധന്‍ ഓഫറില്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ അടിമുടി പരിഷ്കരണവുമായി റിലയന്‍സ് ജിയോ ടെലികോം വിപണിയിലെത്തിയത്. റിലയന്‍സ് ജിയോ വെബ്സൈറ്റിലാണ് പുതിയ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റ‍ഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും.

 ദീപാവലിയ്ക്ക് ശേഷം

ദീപാവലിയ്ക്ക് ശേഷം


ദീപാവലിയ്ക്ക് ശേഷം ഓഫറുകള്‍ പൊളിച്ചെഴുതിയ റിലയന്‍സ് ജിയോ മറ്റ് പ്രീ പെയ്ഡ് പ്ലാനുകളും പരിഷ്കരിച്ചിട്ടുണ്ട്. 70 ദിവസത്തെ കാലാവധിയുള്ള ധന്‍ ധനാ ധനിന്‍റെ 399 രൂപയുടെ ഓഫറില്‍ പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ആപ്പുകളുടെ സേവനമവുമാണ് ലഭിച്ചിരുന്നത്. നിലവിലുള്ള എല്ലാവര്‍ക്കും പുതിയ പ്ലാന്‍ ബാധകമായിരിക്കും

459 രൂപയുടെ പ്ലാന്‍

459 രൂപയുടെ പ്ലാന്‍

459 രൂപയുടെ റിലയന്‍സ് ജിയോയുടെ പുതിയ പ്ലാനില്‍ 84 ദിവസത്തേയ്ക്ക് പ്രതിദിനം 1ജിബി ഹൈസ്പീഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗുമാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സൗജന്യ വോയ്സ് കോളിന് പുറമേ ജിയോ ആപ്പുകളും ഈ ഓഫറില്‍ ലഭിക്കും. നിലവിലുള്ള 399 രൂപയുടെ ഓഫറിന് പകരമായാണ് പുതിയ പ്ലാന്‍.

149 രൂപയുടെ ഓഫര്‍

149 രൂപയുടെ ഓഫര്‍

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ നിലവിലുള്ള 2ജിബി ഡാറ്റയ്ക്ക് പുറമേ ഓരോ ബില്ലിംഗ് സൈക്കിളിലും 4ജിബി വീതവും ലഭിക്കും. ഇതിന് പുറമേ സൗജന്യ അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളിംഗ്, ജിയോ ആപ്പുകളുടെ സേവനം എന്നിവയും ലഭിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Telecom major Idea has launched an all-new recharge plan for pre-paid subscribers that offers unlimited voice calling and 1GB data at just Rs 179. The new plan was announced on Monday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്