കാരായി രാജന് നീതി തേടി മകൾ; കാരായിമാരെ സ്വതന്ത്രരാക്കണം, മേഘയുടെ എഫ്ബി പോസ്റ്റ് വൈറൽ!
തലശ്ശേരി: കാരായി രാജനെ സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് മകൾ മേഘ കാരായിയുടെ എഫ്ബി പോസ്റ്റ്. തലശ്ശേരിയിലെ ഫസലിനെ കൊന്നത് തങ്ങൾ തന്നെയാണെന്ന ആർഎസ്എസ് പ്രവർത്തകന്റെ മൊഴി പുറത്തുവന്നതോടെയാണ് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മേഘ കാരായി എഫ്ബിയിൽ പോസ്റ്റിട്ടത്.
"എന്റെ അച്ഛനെ, കാരായി സഖാക്കളം സ്വതന്ത്രരാക്കുക..." എന്നാണ് മേഘ തന്റെ എഫ് ബി അക്കൗണ്ടിൽ എഴുതിയത്. ഫസലിനെ വെട്ടിക്കൊന്നത് താൻ അടങ്ങുന്ന നാലംഗ സംഘമാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആർഎസ്എസിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിനുള്ള പ്രതികാരമായിട്ടാണ് ഫലസിനെ കൊന്നതെന്നും സുബീഷ് വെളിപ്പെടുത്തിയിരുന്നു.

സുബീഷിന്റെ മൊഴിയുടെ പകർപ്പ് വെള്ളിയാഴ്ച കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ മോഹൻ വധക്ക കേസിൽ അറസ്റ്റിലായ സുബീഷഅ ഇപ്പോൾ വിചാരണ തടവുകാരനാണ്. ഷിനോയ്, പ്രഭീഷ്, പ്രമീഷ് എന്നിവരായിരുന്നു തനിക്കൊപ്പം ഉണ്ടായിരുന്നതെന്നും ഈ സംഘമാണ് കൊല നടത്തിയതെന്നും സുബീഷ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആർഎസ്എസ് നേതാവ് തിലകൻ എന്ന വ്യക്തിയെ കണ്ടിരുന്നുവെന്നും അദ്ദേഹമാണ് ആയുധങ്ങൾ ഒളിപ്പിച്ചതെന്നും സുബീഷ് വ്യക്തമാക്കി.
എന്നാൽ ഫസൽ വധക്കേസിൽ സിപിഎം പ്രവർത്തകരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസിൽ പ്രതിചേർക്കുകയായിരുന്നു. ഇവരെല്ലാം ജാമ്യത്തിലിറങ്ങിയെങ്കിലും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ മറ്റ് ജില്ലകളിൽ കഴിയുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications