നടിയെ ആക്രമിച്ച സംഭവം: പറഞ്ഞ പണം കിട്ടണം..!! പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത്..!! എല്ലാം വ്യക്തം !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങുകയാണ്. ആ പ്രമുഖന്‍ താനല്ലെന്ന് നടന്‍ ദിലീപ് വ്യക്തമാക്കാന്‍ ശ്രമിക്കുമ്പോഴും താരത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അതിൽ പ്രധാനമാണ് പൾസർ സുനിയുടെ കത്ത്.

ദിലീപിനെ കുടുക്കാന്‍ പണമെറിയുന്നത് മലയാളത്തിലെ പ്രമുഖ നടീനടന്മാര്‍..?? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

വന്‍ ട്വിസ്റ്റ്..!! നടി ആക്രമിക്കപ്പെട്ട കേസില്‍ പരാതിയുമായി ദിലീപ്..! ഒന്നരക്കോടി ആവശ്യപ്പെട്ടു..!!

പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ ഒരു കത്തിനെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ നടിയെ ആക്രമിക്കാന്‍ പള്‍സറിന് കൊട്ടേഷന്‍ കൊടുത്ത പ്രമുഖനെക്കുറിച്ച് കൂടുതൽ സംശയമൊന്നും വേണ്ടി വരില്ല. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വാസ്തവം അന്വേഷിച്ച് കണ്ടെത്തുകയെന്നത് പോലീസിന്റെ ചുമതലയാണ്. 

കത്ത് പുറത്ത്

കത്ത് പുറത്ത്

പള്‍സര്‍ സുനി ദിലീപിന് ജയിലില്‍ വെച്ച് എഴുതിയെന്ന് കരുതപ്പെടുന്ന കത്ത് പ്രമുഖ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. പള്‍സര്‍ സുനിക്ക് ദിലീപ് കൊട്ടേഷന്‍ നല്‍കിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് കത്തിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍.

കത്ത് കിട്ടി

കത്ത് കിട്ടി

തങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ദിലീപും നാദിര്‍ഷയും ആരോപിക്കുന്ന വിഷ്ണു എന്നയാളാണ് ദിലീപിന് ഈ കത്ത് എത്തിച്ചത്. അത്തരമൊരു കത്ത് കിട്ടിയതായി ദിലീപും സമ്മതിച്ചിട്ടുണ്ട്.

കത്തിലെ വിവരങ്ങൾ

കത്തിലെ വിവരങ്ങൾ

ദിലീപേട്ടാ ഞാന്‍ സുനിയാണ് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് എഴുതുന്നതെന്നും കത്ത് കൊണ്ടുവരുന്ന വിഷ്ണുവിന് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും കത്തില്‍ സുനി പറയുന്നുണ്ട്.

ദിലീപിനെ കാണാൻ ചെന്നു

ദിലീപിനെ കാണാൻ ചെന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതിയില്‍ കീഴടങ്ങുന്നതിന് മുന്‍പ് താന്‍ കാക്കനാടുള്ള കടയില്‍ ദിലീപിനെ കാണാന്‍ ചെന്നിരുന്നുവെന്നും അപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്ന് അറിഞ്ഞതായും കത്തില്‍ പറയുന്നു.

ജീവിതം അവസാനിച്ച പോലെ

ജീവിതം അവസാനിച്ച പോലെ

കേസില്‍പ്പെട്ടതോടെ തന്റെ ജീവിതം തന്നെ അവസാനിച്ച പോലെ ആണ്. അതുകൊണ്ടാണിപ്പോള്‍ കത്തെഴുതുന്നത്. തന്റെ കാര്യം നോക്കിയില്ലെങ്കിലും വിശ്വസിച്ച് കൂടെ നിന്ന അഞ്ച് പേരുടെ കാര്യം സേഫ് ആക്കിയേ പറ്റൂ എന്നും സുനി കത്തില്‍ പറയുന്നു.

ശത്രുക്കൾ കാണാൻ വരുന്നു

ശത്രുക്കൾ കാണാൻ വരുന്നു

ദിലീപിന്റെ പേര് പറഞ്ഞ് സ്വന്തം കാര്യം സേഫ് ആക്കാനാണ് പലരും തന്നോട് പറയുന്നത്. ദിലീപിന്റെ ശത്രുക്കള്‍ അടക്കം തന്നെ വന്നു കാണുന്നുണ്ട്. തനിക്ക് വേണ്ടി ഒരു വക്കീലിനെപ്പോലും ഏര്‍പ്പെടുത്തിയില്ലെന്നും സുനി കത്തില്‍ പരാതിപ്പെടുന്നത് കാണാം.

പറഞ്ഞ പണം കിട്ടണം

പറഞ്ഞ പണം കിട്ടണം

തന്നെ ഇപ്പോള്‍ ശത്രുവായിട്ടാണോ കാണുന്നത് എന്നൊന്നും വിഷയമല്ല. പക്ഷേ തനിക്ക് തരാമെന്ന് പറഞ്ഞ പണം കിട്ടണമെന്നും പള്‍സര്‍ സുനി കത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. ്അഞ്ച് മാസം കൊണ്ട് പണം തന്നാല്‍ മതിയെന്നും കത്തില്‍ പറയുന്നുണ്ട്.

നാദിർഷയെ വിളിച്ചിരുന്നു

നാദിർഷയെ വിളിച്ചിരുന്നു

താന്‍ നാദിര്‍ഷയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ മറുപടി ഒന്നും ലഭിച്ചില്ലെന്നും സുനി എഴുതിയിരിക്കുന്നു. തനിക്കിപ്പോള്‍ പണമാണ് ആവശ്യം. മൂന്ന് ദിവസം താന്‍ നോക്കും. തീരുമാനം അതിന് മുന്‍പ് അറിയണം.

നാദിർഷയെ വിശ്വസിക്കണോ

നാദിർഷയെ വിശ്വസിക്കണോ

സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പറയുന്ന സുനി അത് എന്താണെന്ന് വ്യക്തമാക്കുന്നില്ല. നാദിര്‍ഷയെ വിശ്വസിക്കണോ വേണ്ടയോ എന്നുള്ള കാര്യം ദിലീപേട്ടന്‍ പറയണമെന്നും സുനി എഴുതുന്നു.

തീരുമാനം അറിയണം

തീരുമാനം അറിയണം

താന്‍ നാദിര്‍ഷയെ വിളിക്കുമ്പോള്‍ തീരുമാനം അറിയണം. ഇനി നാദിര്‍ഷയെ വിളിക്കുന്നത് ദിലീപിന് ഇഷ്ടമല്ലെങ്കില്‍ തന്റെ അടുത്തേക്ക് ആളെ വിടണം. അല്ലെങ്കില്‍ തന്റെ ജയില്‍ നമ്പറിലേക്ക് ഒരു മുന്നൂറ് രൂപ മണിയോഡര്‍ അയക്കണമെന്നും സുനി ആവശ്യപ്പെടുന്നു.

ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്

ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്

ദിലീപ് തന്നെ ഉപേക്ഷിച്ചിട്ടില്ലെന്ന് മണിയോര്‍ഡര്‍ കിട്ടിയാല്‍ താന്‍ വിശ്വസിച്ചോളാം. ജയിലിലെ തന്റെ അഡ്രസ്സും സുനി എഴുതിയിരിക്കുന്നു. തനിക്ക് ഒരുപാട് കാര്യങ്ങള്‍ നേരിട്ട് പറയാനുണ്ടെന്നും സുനി പറയുന്നു.

ഇതുവരെ കൈവിട്ടില്ല

ഇതുവരെ കൈവിട്ടില്ല

തനിക്ക് ഇനി സമയം കളയാനില്ല. ഇതുവരെ ദിലീപിനെ കൈവിട്ടിട്ടില്ല. ഈ കത്ത് വായിക്കുന്നത് വരെ താന്‍ ദിലീപിനെ സേഫ് ആക്കിയിട്ടേ ഉള്ളൂ. തനിക്കുള്ള മറുപടി കത്തുമായി വരുന്ന ആളോട് പറയാനും സുനി നിര്‍ദേശിക്കുന്നുണ്ട്.

English summary
Letter written by Pulsar Suni to Dileep is Out.
Please Wait while comments are loading...