കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപ്പോള്‍ പോണമെന്ന് ആരാണ് തിരുമാനിക്കേണ്ടത്? സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലിബി

  • By Aami Madhu
Google Oneindia Malayalam News

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടതുറന്ന പിന്നാലെ ശബരിമലയിലേക്ക് ആദ്യം പുറപ്പെട്ട സ്ത്രീയായിരുന്നു ചേര്‍ത്തല സ്വദേശിയായ ലിബി. എന്നാല്‍ പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ എത്തിയപ്പോള്‍ തന്നെ അവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു.

മലയിലേക്ക് പോകും മുന്‍പ് തന്നെ താന്‍ വിശ്വാസത്തിന്‍റെ പേരില്‍ അല്ല മലയിലേക്ക് പോകുന്നതെന്നായിരുന്നു ലിബി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു വിശ്വാസിയല്ലാത്ത ആള്‍ എന്തിനാണ് തിടുക്കപ്പെട്ട് മല കയറുന്നത് എന്നായിരുന്നു പിന്നാലെ ഉയര്‍ന്ന വിമര്‍ശനം. ഇത്തരം ഒരു സാഹചര്യം പ്രകോപനം സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ കൊണ്ട് കഴിയൂവെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ലിബിയുടെ യാത്രയെ വിമര്‍ശിച്ച് ശ്രീമതി ടീച്ചറും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ലിബി.

കണ്ടില്ലേ എന്നറിയില്ല

കണ്ടില്ലേ എന്നറിയില്ല

ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ല; സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് എൻറെ തീരുമാനം.പത്തനംതിട്ടയിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാർ പോലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് അഴിഞാടിക്കൊണ്ടിരുന്നത് മാധ്യമങ്ങളിലൂടെ കേരളത്തിലെ ജനങ്ങൾ കണ്ടതാണ് ശ്രീമതിടീച്ചർ കണ്ടില്ലേ എന്നറിയില്ല.

 പരാതി കൊടുത്തിരുന്നു

പരാതി കൊടുത്തിരുന്നു

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കും എന്നു പലതവണ പ്രസ്താവന ഇറക്കിയതും ആരും കാണാതിരിക്കാൻ വഴിയില്ല.ഞാൻ രഹസ്യമായിട്ടല്ല പോയത് രാത്രി പുറപ്പെട്ടപ്പോൾ ചേർത്തല സ്റ്റേഷനിലും പിന്നീട് അങ്ങോട്ടുള്ള മിക്കവാറും എല്ലാസ്റ്റേഷനിലും സുരക്ഷ ആവശ്യപ്പെട്ട് രേഖാമൂലം തന്നെ പരാതി കൊടുത്തിരുന്നു .

 സുരക്ഷ ഒരുക്കി

സുരക്ഷ ഒരുക്കി

അവർ ചെങ്ങന്നൂർ വരെ സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരിയിൽ എനികെതിരെയുണ്ടായ ഭീഷണിയിൽ പോലീസ് അന്വേഷണം നടത്തുകയും എന്നെ സുരക്ഷിതമായി ചെങ്ങന്നൂരിൽ എത്തിക്കുകയും ചെയ്തിരുന്നു.

 മറുപടി അര്‍ഹിക്കുന്നില്ല

മറുപടി അര്‍ഹിക്കുന്നില്ല

ഹൈക്കോടതി ഉൾപ്പെടെ സർക്കാരിനോട് സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദീകരണവും ആവശ്യപ്പെട്ടതാണ്. സർക്കാരിന് പാരവെക്കാനാണോ എന്ന ടീച്ചറുടെ ചോദ്യത്തിന് വാസ്തവത്തിൽ മറുപടിപോലും അർഹിക്കുന്നില്ല.

 ആരാണ് തീരുമാനിക്കേണ്ടത്

ആരാണ് തീരുമാനിക്കേണ്ടത്

കുറച്ചുകഴിഞ്ഞുപോണോ എപ്പോൾ പോണം എന്ന് ആരാണ് തീരുമാനിക്കേണ്ടത് ? ഇപ്പോൾ 144 പ്രഖ്യാപിച്ചിട്ടുപോലും പൊലീസിൻറെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്ന് ടീച്ചറിന് ഇപ്പോഴും മനസിലായിട്ടില്ലേ?

 നിയമ പരിപാലനം

നിയമ പരിപാലനം

ഞാൻ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല ടീച്ചർ ഉൾപ്പെടെയുള്ളവർ ഈവിഷയത്തിൽ ഇറക്കിയ മുൻപ്രസ്താവനകളും ആരും മർന്നുപോയിട്ടില്ല.
സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോയ എൻറെ വീട്ടിലേക്കും ഓഫീസിലേക്കും ബിജെപി മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഓഫീസ് ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടിട്ടുണ്ട് എങ്ങിനെയുണ്ട് കേരളത്തിലെ നിയമ പരിപാലനം?

 ലക്ഷ്യങ്ങൾ ഒന്നുമില്ല

ലക്ഷ്യങ്ങൾ ഒന്നുമില്ല

എന്തയാലും ഞാൻ സുപ്രീംകോടതിയിൽ കേസ് ഫയൽചെയ്യാൻ തന്നെയാണ് തീരുമാനം. ആർക്കും എങ്ങിനെയും വ്യാഖ്യാനിക്കാം. എനിക്ക് എൻറെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. എനിക്ക് ഇതിൽ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ല.

Recommended Video

cmsvideo
ലോകശ്രദ്ധയിലേക്കു ശബരിമല | Oneindia Malayalam
 മത്സരിക്കാന്‍ പരിപാടിയില്ല

മത്സരിക്കാന്‍ പരിപാടിയില്ല

ഞാൻ ഭാവിയിൽ ഒരു പഞ്ചായത്തിലേക്കോ പാര്ലമെന്റിലെക്കോ മത്സരിക്കാനും പരിപാടിയിട്ടിട്ടില്ല, എല്ലാവരെയും പോലെ ഉപ്പിനും മുളകിനുമൊക്കെ ടാക്സ് കൊടുക്കുന്ന ഒരു സാധാരണ പൗരി എന്ന നിലയിലുള്ള എൻറെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് എൻറെ തീരുമാനം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
libi facebook post about sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X