ലൈഫ് പദ്ധതി: 1619 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി, മാര്‍ച്ചിനകം 7730 വീടുകള്‍ ലക്ഷ്യം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ ലൈഫ് മിഷനു കീഴില്‍ ജില്ലയില്‍ ഇതിനകം 1619 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ യുവി ജോസ് അറിയിച്ചു. മാര്‍ച്ച് 31നകം 7730 വീടുകളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 2294 വീടുകളുടെ ലിന്റല്‍ വര്‍ക്കും 1801 എണ്ണത്തിന്റെ മേല്‍ക്കൂര നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഇവയുള്‍പ്പെടെ 4095 വീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാവും.
ജോയ് മാത്യു രാഷ്ട്രീയത്തിലേക്ക്! സിപിഎമ്മിനൊപ്പമല്ല, പാർട്ടിയിൽ ബിജെപിക്കാരനും അംഗമാവാം!
ഇതുകൂടാതെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ബാക്കി വീടുകള്‍ കൂടി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ലൈഫ് പദ്ധതിപുരോഗതി വിലയിരുത്തുതിന് കലക്ടറുടെ ചേംബറില്‍ ചേര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ സഹായം ലഭിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍വഹിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, പട്ടികജാതി- വര്‍ഗ വകുപ്പുകള്‍, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടങ്ങിയവ മുഖേന വീടുകള്‍ ലഭിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാതെ കിടക്കുന്ന 7730 വീടുകളാണ് ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്.
സര്‍ക്കാരില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ വിലപ്പെട്ടതായാണ് ഇത്തരക്കാര്‍ കാണുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജില്ലയിലെ ഒരുവിധപ്പെട്ട ഭവനരഹിത കേസുകളും ഇല്ലാതാവുമെന്നാണ് പ്രതീക്ഷ. ഭവനരഹിതരായ എല്ലാവര്‍ക്കും പാര്‍പ്പിടമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ലൈഫ്. യോഗത്തില്‍ ലൈഫ് ജില്ലാ കണ്‍വീനര്‍ പി രവീന്ദ്രന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications