ലിഗ ലഹരി ഉപയോഗിക്കാറില്ലെന്ന് സഹോദരി! ലിഗയുടെ ശരീരത്തിലെ ലഹരി? കൊന്നത് കണ്ടല്‍ക്കാട്ടിലെ ലഹരി സംഘം?
ലിഗയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കൊലയാളികള്‍ ബലപ്രയോഗം നടത്തിയാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.കൊലയ്ക്കിടെ ലിഗയുടെ കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉള്ളതായും പറയുന്നുണ്ട്.
കഴുത്ത് ഞെരിച്ചപ്പോഴാകാം അസ്ഥികള്‍ പൊട്ടിയതെന്നും തൂങ്ങിമരണമാണെങ്കില്‍ ഒരിക്കലും താടിയെല്ലുകള്‍ പൊട്ടില്ലെന്നുമാണ് പോസ്റ്റുമാര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. പോസ്റ്റ്മാര്‍ട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. ഇതിനിടെ കൊലപാതകം സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്ക് പോലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ലിഗയുടെ ശരീരത്തില്‍ ലഹരി
ലിഗയുടെ ശരീരത്തില്‍ അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എന്ത് ലഹരി പദാര്‍ത്ഥമാണ് ലിഗയുടെ ശരീരത്തിലെത്തിയത് എന്ന് രാസപരിശോധനാ ഫലം പുറത്ത് വരുന്നതോട് കൂടിയേ വ്യക്തമാവുകയുളളൂ.നേരത്തേ ലിഗയ്ക്ക് ബീച്ചില്‍ വെച്ച് ലഹരി സിഗരറ്റ് നല്‍കിയിരുന്നെന്ന് പോലീസ് കസ്റ്റഡിയില്‍ ആയ ലൈംഗിക തൊഴിലാളി പറഞ്ഞിരുന്നു. അതേസമയം സിഗരറ്റിന്‍റെ ലഹരി തന്നെയാണോ ശരീരത്തില്‍ ഉള്ളതെന്നാണ് പോലീസിന് ഉറപ്പിക്കേണ്ടത്. അങ്ങനെയെങ്കില്‍ സിഗരറ്റ് നല്‍കിയെന്ന് സമ്മതിച്ച പുനത്തുറ സ്വദേശിയായ ലൈംഗിക തൊഴിലാളിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാകും.

ഉത്തരം കിട്ടാത്ത കോട്ട്
ലിഗയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ഓവര്‍കോട്ടിന്‍റെ ഉടമയേയും പോലീസിന് കണ്ടത്തേണ്ടതുണ്ട്. ലിഗയുടെ കോട്ടല്ല അതെന്ന് സഹോദരി ഇലിസ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആ ഓവര്‍കോട്ട് കോവളത്ത് ലഭിക്കില്ലെന്നും പോലീസ് പറയുന്നു. വിദേശികളുമായി അടുത്ത ബന്ധമുള്ള ലിഗയുടെ യോഗ പരിശീലകന്‍ കൂടിയായ ആളുടേതാണോ കോട്ട് എന്ന സംശയത്തിലേക്കാണ് പോലീസ് വിരല്‍ ചൂണ്ടുന്നത്. നിരവധി വിദേശ സുഹൃത്തുക്കള്‍ ഉള്ള ഇയാള്‍ക്ക് ഈ കോട്ട് സമ്മാനിച്ചതാകും എന്നും പോലീസ് കണക്കാക്കുന്നു. എന്നാല്‍ യോഗ അധ്യാപകന്‍ പോലീസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു.

എന്തുകൊണ്ട് നാട്ടുകാര്‍ മിണ്ടിയില്ല?
ലിഗയെ കാണാതായി 38 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടല്‍ക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ദിനംപ്രതിയെന്നോണം പ്രദേശവാസികള്‍ അടക്കം ഇടയ്ക്കിടെ വന്നിറങ്ങി പോകുന്ന പ്രദേശത്ത് ഇത്രയും ദിവസം ആരും വരാതിരുന്നത് എന്തുകൊണ്ട് എന്ന് പോലീസ് ചോദിക്കുന്നു. അങ്ങനെയെങ്കില്‍ പ്രദേശവാസികള്‍ക്ക് ലിഗയുടെ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം എന്നും പോലീസ് കണക്കാക്കുന്നു. ലിഗയുടെ മൃതദേഹം കണ്ടതായി പോലീസിനെ ആദ്യം വിവരം അറിയിച്ച യുവാക്കളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരും.

ചുവന്ന കാറിന്‍റെ ഉടമ
കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്ന് ഒരു ചുവന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി കോവളത്തും പുനത്തറ ഭാഗത്തും ചുറ്റിയടിക്കുന്ന ഈ കാറിനും കാറിലെ യാത്രക്കാര്‍ക്കും ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും അറിയുമോയെന്നതും പോലീസ് അന്വേഷിക്കും. കാറിന്‍റെ ഉടമയെ കസ്റ്റഡിയില്‍ എടുത്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ലിഗ ആരേയും വിശ്വസിക്കുന്നവള്‍
ഇതിനിടെ തന്‍റെ സഹോദരി ആരേയും വിശ്വസിക്കുന്നവള്‍ ആണെന്നും ആരെങ്കിലും സ്നേഹത്തോടെ പെരുമാറിയാല്‍ അവര്‍ക്കൊപ്പം പോകുന്ന ആളാണെന്നും ലിഗയുടെ സഹോദരി ഇലിസ പറഞ്ഞു. പുറത്തിറങ്ങി വരാമെന്ന് പറഞ്ഞ് പോയ ലിഗ ഓട്ടോയില്‍ നേരെ കോവളം ബീച്ചില്‍ എത്തിയപ്പോള്‍ ആരെങ്കിലും തെറ്റിധരിപ്പിച്ച് കൂട്ടിയതാകാമെന്നും ഇലിസ പറയുന്നു. മരണത്തിന് പിന്നില്‍ ലഹരി ഉപയോഗ സംഘം തന്നെയാണെന്നാണ് വിശ്വസിക്കുന്നതെന്നും ഇവിസ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍
നിലവില്‍ മയക്കുമരുന്ന് സംഘത്തിലെ നാല് പേര്‍ , പുരുഷ ലൈംഗിക തൊഴിലാളി, യോഗ പരിശീലകന്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരില്‍ ആരാണ് കൊലയാളി എന്ന് വ്യക്തമാകാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തിരുമാനത്തിലും പ്രതികളുടെ അറസ്റ്റിലും എത്തൂവെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.












Click it and Unblock the Notifications