കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വിദേശ വനിതയെ കാണാതായ സംഭവം... ദുരൂഹതകൾ തുടരുന്നു, ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുന്നു. ഇതിനിടെ കാണാതായ ലിഗ സ്‌ക്രോമി​ന്‍റെ സഹോദരി ലിൽസി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ജിപി ഉൾപ്പടെയുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച്​വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരിക്കുകയാണ്.

ഫെബ്രുവരി 21-നാണ് ലാത്വിയ സ്വദേശിയായ ലീഗ സ്ക്രോ​മാ​ൻ മാനസിക പിരിമുറക്കത്തിനുള്ള ചികിൽസക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയത്. കാണാതായ ശേഷം ഇവർക്കായി കേരളത്തിന്‍റെ വിവധ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം കുളച്ചലിൽ മൃതദേഹം കണ്ടെത്തിയെന്ന വർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോൾ ലിഗയുടേതല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ദുരൂഹതകൾ തുടരുന്നു...

ദുരൂഹതകൾ തുടരുന്നു...

അതേസമയം ലീഗയെ കാണാതായി ദിവസങ്ങൾ പിന്നിടുമ്പോ‍ഴും സംഭവത്തിലെ ദുരൂഹതകൾ തുടരുകയാണ്. കാണാതാകുമ്പോൾ പണമോ പാസ്പ്പോർട്ടോ ലിഗയുടെ കൈയിൽ ഇല്ലായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അതിനാൽതന്നെ ഇവർ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. ഡിജിപി ഉൾപ്പടെയുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച്​വിശദീകരണം നൽകണമെന്നാണ് ഹർജി പരിഗണിച്ചുകൊണ്ട് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് ഏപ്രിൽ ആറിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അടിമലത്തുറ ഭാഗത്ത് എത്തിയിരുന്നെന്ന് സൂചന

അടിമലത്തുറ ഭാഗത്ത് എത്തിയിരുന്നെന്ന് സൂചന

അതിനിടെ കാണാതായ വിദേശ വനിത ലിഗ അടിമലത്തുറ ഭാഗത്ത് എത്തിയിരുന്നതായി പോലീസിനു സൂചന ലഭിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്വേഷണ ഭാഗമായി ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അറിയിച്ചു. ഇതിനിടെയാണു വിദേശ വനിത അടിമലത്തുറയില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചതെന്ന് ഇന്‍സ്പെക്ടര്‍ എന്‍ ഷിബു നേരത്തെ വ്യക്തമാക്കിയിരുന്നു. കാണാതായ ആളിന്റേതിനു സമാനമായ രൂപസാദൃശ്യമുള്ള വനിതയെ ഈ ഭാഗത്ത് ഞായറാഴ്ച കണ്ടുവെന്നാണു പോലീസിനു ലഭിച്ച വിവരം. വിഴിഞ്ഞത്തെക്കൂടാതെ കാഞ്ഞിരംകുളം, പൂവാര്‍ മേഖലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വിഷാദ രോഗത്തിന് അടിമ

വിഷാദ രോഗത്തിന് അടിമ

വിഷാദ രോഗത്തിനടിമയായ ലിഗ ചികില്‍സക്കിടെ ആരുമറിയാതെ ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെക്കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് പരാതി. അയര്‍ലണ്ടില്‍ ആണ് ലിഗയുടെ സ്ഥിരതാമസം. ലിഗയെ തേടി ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അമൃതാനന്ദമയിയുടെ കടുത്ത ആരാധിയാണ് ലിഗ. കേരളത്തിലെയശേഷം ആദ്യം അവിടെയായിരുന്നു ലിഗ എത്തിതയത്. എന്നാൽ അവിടുത്തെ സാഹചര്യവുമായി ഒത്തുപോകാത്തതുകൊണ്ട് ഇറങ്ങിവരികയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളുണ്ട്.

പോലീസ് അന്വേഷണം ഊർജ്ജിതം

പോലീസ് അന്വേഷണം ഊർജ്ജിതം

ആയുർവേദ ചികിത്സക്കുവേണ്ടി കഴിഞ്ഞ മാസം 21നാണ് ലിഗയും സഹോദരി ഇൽസിയും പോത്തൻകോട് അരുവിക്കരക്കോണത്തുള്ള ആശുപത്രിയിലെത്തിയത്. കുളച്ചൽ തീരത്തടിഞ്ഞ യുവതിയുടെ മൃതദേഹം ലിഗയുടെതല്ലെന്ന് പറയുന്നെങ്കിലും ഡിഎൻഎ ഫലം കാത്തിരിക്കുകയായിരുന്നു പോലീസ്. കടലിലേക്കുള്ള പരിശോധനയും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. റിസോർട്ടുകളും സ്റ്റേ ഹോമുകളും ഹോട്ടലുകളും മസാജ് സെന്‍ററുകളും പാറക്കൂട്ടങ്ങളും പുൽക്കാടുകളും എല്ലാം പോലീസ് അരിച്ച് പെറുക്കിയിരുന്നു.

English summary
Liga Skromane missing case; court filed habeas corpus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X