കേരളത്തിൽ ഇടിമിന്നൽ സാധ്യത: ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ ജാഗ്രതാ നിർദേശം, ശക്തമായ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ 40 കിമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം 12 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും 30-40 കീലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന് പിന്നാലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിൽ നിന്ന് മനുഷ്യർക്കും കന്നുകാലികൾക്കും രക്ഷനേടുന്നതിനുള്ള മാർഗ്ഗങ്ങളും നിർദേശിച്ചിട്ടുണ്ട്.

ഇടിമിന്നൽ പ്രകടമല്ല എന്നതുകൊണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വിമുഖത കാണിക്കരുതെന്നും ഇടിമിന്നൽ സാധ്യത മനസ്സിലാക്കുന്നതിന് വേണ്ടി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ദാമിനി മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്താമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
ഇടിമിന്നലിൽ മിന്നലിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മുൻകരുതൽ മാർഗ്ഗങ്ങൾ
ഇടിമിന്നലിന്റേതായ ആദ്യലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനകത്തേക്ക് മാറുക. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുക. ഇത്തരം സ്ഥലങ്ങളിൽ തുടരുന്നത് അപകട സാധ്യത വർധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് വീടിന്റെ ജനലും വാതിലും അടച്ചിടാൻ ശ്രദ്ധിക്കുക. കൂടാതെ ജനലിനും വാതിലിനും അടുത്ത് നിന്ന് മാറി നിൽക്കാൻ ശ്രദ്ധിക്കുക. തറയിലോ ചുവരിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിനുള്ളിലെ ഫ്രിഡ്ജ്. ടിവി, മിക്സി എന്നീ ഉപകരണങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുക. ഇവയ്ക്ക് അടുത്ത് നിന്ന് മാറി നിൽക്കുക. ഇടിമിന്നലുള്ളപ്പോൾ ടെലിഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽ എന്നാൽ മൊബൈൽ ഫോൺ ഉപയോഗത്തിന് പ്രശ്നങ്ങളില്ല.
നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications