കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കട്ടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം: പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതികള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനർ കൂടിയായ പി ജയരാജനെതിരെ പി ജയരാജന്‍ സി പി എം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച സാമ്പത്തിക ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിറ്റിയുടെ ഇടപെടലും ഉണ്ടായി. വിഷയം അടുത്ത പിബി യോഗം ചർച്ച ചെയ്തേക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടയിലാണ് പി ജയരാജനെതിരേയും ആരോപണം ശക്തമാവുന്നത്.

ഹിമാചല്‍ പിടിച്ച തന്ത്രവുമായി കോണ്‍ഗ്രസ് കർണാടകയിലേക്ക്:വിജയിച്ചാല്‍ അക്കൗണ്ടില്‍ ഒരു സംസ്ഥാനം കൂടിഹിമാചല്‍ പിടിച്ച തന്ത്രവുമായി കോണ്‍ഗ്രസ് കർണാടകയിലേക്ക്:വിജയിച്ചാല്‍ അക്കൗണ്ടില്‍ ഒരു സംസ്ഥാനം കൂടി

പി ജയരാജനെതിരായ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് ലഭിച്ചെന്നാണ് മീഡിയ വണ്‍ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂർ കേന്ദ്രീകരിച്ച നടക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇതിന് പുറമെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം പി ജയരാജനെതിരായി ഉയർത്തിയിട്ടുണ്ട്.

p

2019 ലെ ലോക്സഭ സീറ്റില്‍ വടകര പാർലമെന്റ് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജയരാജന്‍ തുക മുഴുവന്‍ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. ഇപി ജയരാജനെതിരായ ആരോപണം, സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് പരാതി നല്‍കിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം, ആരോപണം ഉയർന്നതിന് പിന്നാലെ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും രാജിവെക്കാനുള്ള സന്നദ്ധത ഇപി ജയരാജന്‍ പാർട്ടി നേതൃത്വത്തെ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാം എന്ന് അദ്ദേഹം സി പി എമ്മിനെ അറിയിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വവുമായി നേരത്തെ തന്നെ അതൃപ്തി ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക ആരോപണം വന്നതാണ് പെട്ടെന്നൊരു രാജി സന്നദ്ധതയിലേക്ക് ഇപിയെ നയിച്ചത്.

എല്‍ ഡി എഫ് കണ്‍വീനർ പദവിയിലും പാർട്ടി സ്ഥാനങ്ങളിലും തുടർന്ന് പോകുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തലസ്ഥാനത്തേക്ക് നിരന്തരമുള്ള യാത്രകള്‍ ബുദ്ധിമുട്ടാണ്. ഇതൊക്കെ കണക്കിലെടുത്ത് തന്നെ ഒഴിവാക്കി തരണമെന്നാണ് ഇപി ജയരാജന്റെ നേരത്തേയുള്ള ആവശ്യം. അതേസമയം, വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ച‍ര്‍ച്ചക്ക് വരും. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പാർട്ടി വേദികളില്‍ തന്നെ മറുപടി നല്‍കാനാണ് ഇപിയുടെ നീക്കം.

English summary
Link with gold smuggling quota gang: Complaints demanding investigation against P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X