Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യംവാങ്ങിയത് ഷാഫിക്കല്ല, പോലീസുകാര്‍ അറസ്റ്റില്‍

പയ്യോളി: ടിപി വധക്കേസിലെ പ്രതികളെ മദ്യം വാങ്ങിയതിന് പിടിച്ചു എന്ന വാര്‍ത്തയില്‍ ചെറിയൊരു തിരുത്ത്. മദ്യം വാങ്ങിയത് പ്രതികള്‍ക്ക് വേണ്ടിയായിരുന്നില്ലത്രെ. പോലീസുകാര്‍ക്ക് വേണ്ടിയാണ് മദ്യം വാങ്ങിച്ചതെന്നാണ് ഏറ്റവും ഒടവില്‍ ലഭിക്കുന്ന വിവരം.

ടിപി വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുള്‍പ്പെടെ ഉള്ളവരെ മദ്യവുമായി പിടികൂടി എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഷാഫി അടക്കമുള്ള ടിപി കേസ് പ്രതികളെ പാര്‍പ്പിച്ചിട്ടുള്ളത്.

TP Murder accused

കണ്ണൂരിലെ കോടതിയില്‍ ഒരു കേസില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു മാഹിയില്‍ വണ്ടി നിര്‍ത്തി മദ്യം വാങ്ങിയത്. മുഹമ്മദ് ഷാഫിയെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പയ്യോളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യവുമായി പോലീസുകാരേയും ഷാഫി അടക്കമുള്ള പ്രതികളേയും പോലീസ് പിടികൂടി.

ടിപി കേസ് പ്രതികള്‍ക്കായാണ് മദ്യം വാങ്ങിച്ചതെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മദ്യം വാങ്ങിയത് പോലീസുകാര്‍ക്ക് വേണ്ടി തന്നെയാണ് സ്ഥിരീകരിച്ചു. തൃശൂര്‍ എഎആര്‍ ക്യാമ്പിലെ എഎസ്‌ഐ ശേഖരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോഹന്‍ കുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നേരത്തെ വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പോലീസുകാരെ തൃശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+