തിരുവഞ്ചൂരിന്റെ മകന്‍ അടക്കം 5 മലയാളികള്‍ യൂത്ത് കോണ്‍ഗ്രസ് വക്താക്കള്‍; പിന്നാലെ മരവിപ്പിച്ചു, കാരണം
ദില്ലി: അഞ്ച് മലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം അഞ്ച് മലയാളികളെ ദേശീയ വക്താക്കളാക്കനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. ആതിര രാജേന്ദ്രന്‍, നീതു, ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരുള്‍പ്പടെ 72 പേരെയാണ് ദേശീയ വക്താക്കളായി അധ്യക്ഷന്‍ ബിവി ശ്രീനിവാസ് നിയമിച്ചത്.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

എന്നാല്‍ ടില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനെ തുടര്‍ന്നാണ് തത്കാലത്തേക്ക് പട്ടിക മരവിപ്പിച്ചത്. അതേസമയം, കേരളവുമായി ബന്ധപ്പെട്ട പേരുകളിലല്ല പ്രശ്‌നമെന്ന് ബിവി ശ്രീനിവാസ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമന ഉത്തരവ് ഇറക്കി മണിക്കൂറുകള്‍ക്കുള്ളിലെ പിന്‍വലിക്കല്‍ നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടിക പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അടക്കം പട്ടിയെ തള്ളി രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരുടെ നിയമനം തന്റെ അറിവോടെ അല്ലെന്നായിരുന്നു ഷാഫി പറമ്പലിന്റെ പ്രതികരണം. സംസ്ഥാന ഭാരവാഹികളെ മാത്രം വക്താക്കളാക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്.
അര്‍ജുന്‍ രാധാകൃഷ്ണന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദമായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ള എ ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിപക്ഷ നേതൃസ്ഥാനം, പുനസംഘടന എന്നിവയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ ഗ്രൂപ്പില്‍ നിന്ന് അകന്നിരുന്നു. പാര്‍ട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുരോകുമ്പോള്‍ നേതൃത്വത്തിന്റെ കൂടെ നില്‍ക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇപ്പോഴുള്ളത്.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് അര്‍ജുന്‍ രാധാകൃഷ്ണന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൊടകര കുഴല്‍പ്പണ കേസ് വലിയ ചര്‍ച്ചയായപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ അര്‍ജുന്‍ രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.
രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നിറുത്തി അപമാനിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നാണ് അന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.
ഇപ്രകാരം ചെയ്യുമ്പോള്‍ അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല. 'നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം കര്‍ത്താവൊഴിഞ്ഞു താന്‍ അന്യന്‍ ഭുജിക്കുമോ താന്താന്‍ നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' - എന്ന രാമായണത്തിലെ വരികള്‍ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നതെന്ന് അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അന്ന് അര്‍ജുന്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2013 ല്‍ എന്റെ അച്ഛന്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഇദ്ദേഹം എനിക്ക് എതിരെ നട്ടാല്‍ കുരുക്കാത്ത കെട്ടു കഥകള്‍ മാധ്യമങ്ങളില്‍ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികളെന്നും അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ദേശീയ തലത്തിലൂടെ വന്ന് രാഷ്ട്രീയ ഭാവി നേടുന്ന നേതാക്കളുടെ മക്കളില്‍ മൂന്നാമനാണ് അര്‍ജുന്‍. നേരത്തെ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ദില്ലി കേന്ദ്രീകരിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അത് വഴിയാണ് ഇപ്പോള്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ വരവ്.












Click it and Unblock the Notifications