കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് ഉയരം കൂട്ടണമെന്ന ആവശ്യം ശക്തം: മഴക്കാലം ദുരിത പര്‍വ്വം!

  • By Desk
Google Oneindia Malayalam News

കോതമംഗലം: കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് ഉയരം കൂട്ടണമെന്ന ആവശ്യം ശക്തം. മഴക്കാലമാകുന്നതോടെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി കുട്ടമ്പുഴ ആദിവാസി മേഖലയിലേക്ക് കരയിലൂടെയുള്ള യാത്ര അടയുകയാണ്. മഴക്കാലത്ത് ഇത്തരം സാഹചര്യം വളരെ കാലമായി നില നില്‍ക്കുന്നതിനാലാണ് ചപ്പാത്ത് ഉയരം കൂട്ടണമെന്ന ആവശ്യം ശക്തമാകുവാന്‍ കാരണമാകുന്നത്.

പൂയംകൂട്ടിയാറിന്റെ മറുകരയിലെ കുഞ്ചിപ്പാറ, വാരിയം, കണ്ടത്തിക്കുടി പെട്ടിവര, കൂടല്ലാര്‍, തേര, ചെമ്പിന്‍ കണ്ടം, മാണിക്കുടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കുട്ടികളിലെയും കല്ലേലിമേട് കുടിയേറ്റ ഗ്രാമത്തിലെയും ഉള്‍പ്പെടെ അയ്യായിരത്തോളം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ചപ്പാത്ത്. മുമ്പ് പ്രദേശവാസികള്‍ പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത് പുഴയിലെ ബ്‌ളാവനക്കടവിലെ തുഴചങ്ങാടം വഴിയായിരുന്നു.

chappathbridge

കരമാര്‍ഗ്ഗമുള്ള ഗതാഗതം തുറന്നു കിട്ടണമെന്നുള്ള വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് 15 വര്‍ഷം മുമ്പ് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് നിര്‍മ്മിച്ചത്. 22 ലക്ഷം രൂപ മുടക്കി അന്ന് ചപ്പാത്ത് പൂര്‍ത്തിയാക്കിയതോടെ കരമാര്‍ഗ്ഗമുള്ള ഗതാഗത സൗകര്യം കുടിയേറ്റ ആദിവാസി ഗ്രാമത്തിന് തുറന്നു കിട്ടി. എന്നാല്‍ ഇതിനു തിരിച്ചടിയായി വര്‍ഷക്കാലത്ത് ചപ്പാത്ത് മുങ്ങുന്നതോടെ പുറം ലോകവുമായി ബന്ധം നിലയ്ക്കുകയും ബ്‌ളാവനക്കടവിലെ തുഴച്ചങ്ങാടത്തെ ആശ്രയിക്കേണ്ട അവസ്ഥയുമാണ് ഇപ്പോഴും ഉള്ളത്. കോതമംഗലം നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് പല ആദിവാസി കുടിയേറ്റ ഗ്രാമങ്ങളും. ഇവിടത്തെ ജനങ്ങള്‍ക്ക് 10 കി മീ മുതല്‍ 30 കിമീ വരെ വനമധ്യത്തിലൂടെ കാല്‍നടയായോ, ജീപ്പു മാര്‍ഗ്ഗമായോ സഞ്ചരിച്ചു വേണം പൂയംകുട്ടിയിലെത്തുവാന്‍ ഇവിടെ നിന്നും പുഴയിലെ കടത്ത് കടന്നോ മണികണ്ഠന്‍ ചപ്പാത്ത് കടന്നോ വേണം പുറം ലോകവുമായി ബന്ധപ്പെടുവാന്‍.

chappathbridge1

കാലവര്‍ഷം കനക്കുന്നതോടെ ചപ്പാത്ത് വെള്ളത്തിലാവുകയും മലവെള്ളപ്പാച്ചിലില്‍ ബ്‌ളാവനക്കാവിലെ തുഴച്ചങ്ങാടം പുഴയില്‍ ഇറക്കാന്‍ ആവാതെ വരികയും ചെയ്യുക പതിവാണ്. ഇതോടെ അയ്യായിരത്തോളം ജനങ്ങളുടെ ദൈനംദിന കാര്യങ്ങളും, ആശുപത്രി ആവശ്യങ്ങളും വര്‍ഷക്കാലത്ത് തടസ്സപ്പെടുകയാണ് പതിവ്. മണികണ്ഠന്‍ ചാല്‍ ചപ്പാത്തിന്റെ ഉയരം വര്‍ദ്ധിപ്പിച്ച് ഇതിനു പരിഹാരം കാണുന്നതിനുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആദിവാസി ഭൂമിയും വനഭൂമിയും വ്യാപകമായി കയ്യേറിയിട്ടുള്ള വന്‍കിടക്കാര്‍ മേഖലയില്‍ സ്ഥിര താമസക്കാര്‍ ആയിരുന്നെങ്കില്‍ ഇവിടെ പണ്ടെ പാലം നിര്‍മ്മിക്കുമായിരുന്നുവെന്നും അതില്ലാത്തതാണ് അധികൃതര്‍ ചപ്പാത്തിന്റെ ഉയരം വര്‍ദ്ധിപ്പിച്ച് ഗതാഗത സൗകര്യം ഒരുക്കാന്‍ തയ്യാറാകാത്തതെന്ന ആരോപണവും നിലവിലുണ്ട്.കര മാര്‍ഗ ഗതാഗതത്തിനായി ചപ്പാത്തിനെ ആശ്രയിക്കുന്ന അയ്യായിരത്തോളം വരുന്ന കുടിയേറ്റ ആദിവാസി മേഖലയിലെ ജനങ്ങളുടെ എറെ കാലത്തെ ആവശ്യമാണ് ചപ്പാത്തിന്റെ ഉയരം കൂട്ടണമെന്നത്. മാറി മാറി വന്ന ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും നിറവേറ്റിയിട്ടില്ലെന്നാണ് ഇവിടത്തുകാരുടെ പരാതി.

English summary
Bridge construction in Chappath kothamngalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X