ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളും മുന്നണികളും വോട്ട് ചോദിക്കാറുണ്ട്. എന്നാല്‍ ഒരു കളക്ടര്‍ വോട്ട് ചോദിച്ചാലോ? അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍ എറണാകുളം മണ്ഡലത്തില്‍. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു.
യാത്രക്കാരെ മുഴുവന്‍ അമ്പരപ്പിച്ചായിരുന്നു കളക്ടര്‍ എത്തിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ മുതല്‍ ആലുവ വരെയം തിരികെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം രെയും മെട്രോയില്‍ സഞ്ചരിച്ച് യാത്രക്കാരായ വോട്ടര്‍മാരോട് അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു.

അതേസമയം ഏപ്രില്‍ 26ന് വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ആലുവ മെട്രോ സ്‌റ്റേഷനിലെ കടകളും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ പരമാവധി വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്.
കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ അടക്കം കളക്ടര്‍ക്കൊപ്പം മെട്രോയിലുണ്ടായിരുന്നു. അതേസമയം ജില്ലയില്‍ അതിഗംഭീരമായ കൊട്ടിക്കലാശമാണ് അരങ്ങേറിയത്. മണ്ഡലത്തില്‍ വിജയമുറപ്പിച്ചെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഹൈബി ഈഡന്റെ കാര്യത്തില്‍ അഭിപ്രായപ്പെടുന്നു. നടന്‍ ധര്‍മജന്‍ അടക്കം ഹൈബിക്കൊപ്പം കൊട്ടിക്കലാശത്തിന്റെ ഭാഗമായിരുന്നു.
ചെറായി ദേവസ്വം നടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികളുടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ ചെണ്ടമേളവും ആര്‍പ്പുവിളിയുമായി കളം നിറഞ്ഞു. കൊടിതോരണങ്ങളും സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങളുമായി ദേവസ്വം നടയില്‍ ആദ്യമെത്തിയത് യുഡിഎഫ് പ്രവര്‍ത്തകരായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങളുടെ റാലിയുമായിട്ടാണ് ദേവസ്വം നടയില്‍ എത്തിയത്.
പറവൂരിലും അതിഗംഭീരമായിരുന്നു കൊട്ടിക്കലാശം. നമ്പൂരിയച്ചന്‍ ആലിന്റെ പരിസരത്തേക്ക് മുന്നണികളുടെ പ്രചാരണ വാഹനങ്ങള്‍ മൂന്ന് മണിക്ക് തന്നെ എത്തിയിരുന്നു. പാട്ടും നൃത്തവും നാസ് ഡോളും ചെണ്ടമേളവും ബാന്‍ഡ് മേളവും കാവടിയാട്ടവുമെല്ലാം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിന് ജില്ല സജ്ജമെന്ന് കളക്ടര്‍ അറിയിച്ചു. സുതാര്യവും നീതിപൂര്‍വുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ആകെ 26,34789 വോട്ടര്‍മാരാണ് ഉള്ളത്.
വോട്ടര്‍മാരില്‍ 51.34 ശതമാനം സ്ത്രീകളും 48.66 ശതമാനം പുരുഷന്‍മാരുമാണ്. ജില്ലയില്‍ 2294 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതച്ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.












Click it and Unblock the Notifications